ദില്ലി തിരഞ്ഞെടുപ്പ് ഫലം 2020;വോട്ടെണ്ണം മുൻപേ പ്രതീക്ഷ അർപ്പിച്ച് ആം ആദ്മി, ആഘോഷ ഒരുക്കങ്ങൾ തുടങ്ങി
ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് ഫലം ആദ്യ സൂചനകൾ പുറത്ത് വരുമ്പോൾ 53 സീറ്റിൽ ആം ആദ്മി പാർട്ടി മുന്നേറുകയാണ്. പോസ്റ്റൽ വോട്ടുകളാണ് ആദംയ എണ്ണി തുടങ്ങിയത്. ബിജെപി 16 സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസിന്റെ ലീഡ് നില മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, ബിജെപിയുടെ വിജേന്ദര്‍ ഗുപ്ത, തജീന്ദര്‍ പാല്‍ സിംഗ്, കോണ്‍ഗ്രസിന്റെ ഹാറൂണ്‍ യൂസഫ് എന്നവര്‍ ലീഡ് ചെയ്യുന്നുണ്ട്.
കോണ്‍ഗ്രസിന്റെ അല്‍ക്കാ ലാമ്പ പിന്നിലാണെന്നതാണ് മര്റൊരു പ്രത്യേകത. അതേസമയം വിജയപ്രതീക്ഷയിലാണ ആം ആദ്മി പാർട്ടി. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി ആസ്ഥാനത്ത് ആഘോഷ പ്രകടനങ്ങൾ ആരംഭിച്ചിരുന്നു. പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ സമ്മേളിക്കുകയായിരുന്നു. പാർട്ടി ഓഫീസ് ബലൂണുകൾ കൊണ്ട അലങ്കരിച്ചിട്ടുണ്ട്.
ഇതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. കെജ്രിവാളിന്റെ ഭരണ തുടർച്ചെയെ സംബന്ധിച്ച ഫ്ലക്സ് ബോർഡുകൾ ഇപ്പോഴേ ഉയർന്നു. 2024ൽ മോദിക്ക് എതിരാളി അരവിന്ദ് കെജ്രിവാളിയാരിക്കുമെന്ന് പറഞ്ഞുള്ള പോസ്റ്ററുകളുമായാണ് ആം ആദ്മി പാർട്ടി പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് തടിച്ചു കൂടിയത്. വോട്ടണ്ണൽ ആരംഭിക്കിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി ആസ്ഥാനത്ത് പൂജകളും പ്രാർത്ഥനകളഉം നന്നിരുന്നു. കൊച്ചു കുട്ടികളടക്കമാണ് പാർട്ടി പ്രവർത്തകർ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത്.
Delhi: Aam Aadmi Party office decked up ahead of #DelhiElectionResults. https://t.co/No8TVk27nO pic.twitter.com/KKQcdrRFNv
— ANI (@ANI) February 11, 2020