• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്തുകൊണ്ട് ബിജെപി മുസ്ലിങ്ങളെ സ്ഥാനാര്‍ഥിയാക്കിയില്ല; ഇതാണ് കാര്യം, എങ്ങനെ നിര്‍ത്തും?

ദില്ലി: രാജ്യതലസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. എട്ടാം തിയ്യതിയാണ് വോട്ടെടുപ്പ്. 11ന് ഫലം പ്രഖ്യാപിക്കും. ഭരണകക്ഷിയായ എഎപി ശുഭാപ്തി വിശ്വാസത്തിലാണ്. ഭരണനേട്ടങ്ങള്‍ വിവരിച്ചാണ് അവരുടെ പ്രചാരണം. കോണ്‍ഗ്രസാണ് മറുഭാഗത്ത്. 15 വര്‍ഷം ദില്ലി തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ് ഇത്തവണ തിരിച്ചെത്തുമെന്ന് അവകാശപ്പെടുന്നു. ബിജെപിയാകട്ടെ 21 വര്‍ഷത്തിന് ശേഷം ദില്ലി ഭരണം പിടിക്കുമെന്ന വാശിയിലാണ്.

പക്ഷേ, ബിജെപി നേതാക്കളുടെ പ്രചാരണം വര്‍ഗീയമാണെന്ന് ആക്ഷേപമുണ്ട്. ഷഹീന്‍ബാഗ്, പാകിസ്താന്‍, ബിരിയാണി... ഇങ്ങനെ പോകുന്നു ബിജെപി നേതാക്കളുടെ പ്രസംഗ വിഷയങ്ങള്‍. ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പോലും അവര്‍ നിര്‍ത്തിട്ടില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ദില്ലി ബിജെപി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു...

ആദ്യം പറഞ്ഞത്

ആദ്യം പറഞ്ഞത്

തുടക്കത്തില്‍ വികസനവും കോളനികള്‍ക്ക് നിയമ അംഗീകാരം നല്‍കുന്നതുമായിരുന്നു ബിജെപി നേതാക്കളുടെ പ്രചാരണ വിഷങ്ങള്‍. പിന്നീട് ഷഹീന്‍ബാഗ് സമരത്തിലേക്ക് മാറി. വര്‍ഗീയമായി തിരഞ്ഞെടുപ്പ് നേരിടുകയാണെന്നാണ് ബിജെപിക്കെതിരായ പ്രധാന ആരോപണം.

പ്രധാന വിഷയം

പ്രധാന വിഷയം

വികസനമാണ് തങ്ങള്‍ പ്രധാനമായും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉന്നയിക്കുന്നതെന്ന് മനോജ് തിവാരി പറഞ്ഞു. ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി എന്നിവയെല്ലാം തങ്ങള്‍ ചര്‍ച്ചയാക്കുന്നു. ഈ പദ്ധതികള്‍ ദില്ലിയിലെ എഎപി സര്‍ക്കാര്‍ അവഗണിച്ചുവെന്നും തിവാരി പറഞ്ഞു.

രണ്ടാംസ്ഥാനം സുരക്ഷയ്ക്ക്

രണ്ടാംസ്ഥാനം സുരക്ഷയ്ക്ക്

വികസനമാണ് അമിത് ഷാ ആദ്യം പ്രസംഗിച്ചത്. പിന്നെ സുരക്ഷ. ഒരുകൂട്ടം ആളുകള്‍ തെരുവിലിറങ്ങി ബസുകള്‍ കത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ അവവര്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്തത്. അഞ്ച് ലക്ഷത്തിന്റെ ചെക്ക് നല്‍കി സര്‍ക്കാര്‍ സഹായിക്കുകയാണ് ചെയ്തതെന്നും മനോജ് തിവാരി പറഞ്ഞു.

ശാന്തി ബാഗ് ആക്കും

ശാന്തി ബാഗ് ആക്കും

ഷഹീന്‍ബാഗിലെ സമരം ബിജെപി ചര്‍ച്ചയാക്കുന്നില്ല. ദില്ലിയെ ശാന്തി ബാഗ് ആക്കാനാണ് തങ്ങളുടെ ശ്രമം. ഷഹീന്‍ബാഗിലെ ഒട്ടേറെ താമസക്കാര്‍ സമരത്തെ തള്ളിപ്പറയുന്നുണ്ടെന്നും മനോജ് തിവാരി പറഞ്ഞു. അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ എന്നിവര്‍ വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് വിധേയമായ സംഭവത്തിലും മനോജ് തിവാരി പ്രതികരിച്ചു.

 തീവ്രവാദി, ബലാല്‍സംഗം

തീവ്രവാദി, ബലാല്‍സംഗം

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തീവ്രവാദി എന്ന് പര്‍വേശ് വര്‍മ ആക്ഷേപിച്ചിരുന്നു. ഷഹീന്‍ബാഗിലെ സമരക്കാര്‍ നിങ്ങളുടെ വീട്ടില്‍ വന്ന് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുമെന്നും അദ്ദേഹം പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ ബിജെപി ഒരു അക്രമത്തെയും പിന്തുണയ്ക്കില്ലെന്നാണ് മനോജ് തിവാരി ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരിച്ചത്.

അനുരാഗ് താക്കൂര്‍ അങ്ങനെ പറഞ്ഞിട്ടില്ല

അനുരാഗ് താക്കൂര്‍ അങ്ങനെ പറഞ്ഞിട്ടില്ല

നിയമത്തില്‍ വിശ്വാസമുണ്ട്. രാജ്യദ്രോഹികളെ ശിക്ഷിക്കാന്‍ മതിയായ നിയമമുണ്ട്. അനുരാഗ് താക്കൂര്‍ വെടിവച്ച് കൊല്ലാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ വിളിച്ചത് ഷഹീന്‍ബാഗിലെ സമരക്കാരാണെന്നും മനോജ് തിവാരി ആരോപിച്ചു. ഷഹീന്‍ബാഗിലെ സമരക്കാര്‍ മോദിയെയും അമിത് ഷായെയും കൊല്ലണമെന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് വര്‍മ പ്രതികരിച്ചതെന്നും മനോജ് തിവാരി പറഞ്ഞു.

നടപടി ആവശ്യമില്ല

നടപടി ആവശ്യമില്ല

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മയ്ക്കുമെതിരെ നടപടിയെടുത്തു. അതുകൊണ്ടാണ് ഇനി പാര്‍ട്ടി നടപടിയെടുക്കാത്തത്. ഷഹീന്‍ബാഗിലെ സമരക്കാരുടെ മുദ്രാവാക്യങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണമെന്നും മനോജ് തിവാരി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി വേണം

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി വേണം

ഷഹീന്‍ബാഗിലെ സമര പന്തലില്‍ എത്തി അമാനത്തുല്ലാ ഖാന്‍, മണി ശങ്കര്‍ അയ്യര്‍, ശശി തരൂര്‍ എന്നിവരെല്ലാം പ്രസംഗിച്ചു. അവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മനോജ് തിവാരി ആവശ്യപ്പെട്ടു. 50 ദിവസം പിന്നിട്ട ഷഹീന്‍ബാഗ് സമരം അവസാനിപ്പിക്കാന്‍ കേന്ദ്രം എന്തുകൊണ്ട് സമരക്കാരുമായി ചര്‍ച്ച നടത്തുന്നില്ല എന്ന ചോദ്യത്തിനും മനോജ് തിവാരി മറുപടി നല്‍കി.

പോലീസ് ഇടപെടാത്തതിന് കാരണം

പോലീസ് ഇടപെടാത്തതിന് കാരണം

ഇത് കേന്ദ്രത്തിന്റെ പരാജയമല്ല. പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ സ്ത്രീകളും കുട്ടികളുമാണ്. അതാണ് നടപടിയെടുക്കാത്തത്. അവരുടെ സുരക്ഷ മോദി സര്‍ക്കാരിന് പ്രധാനമാണ്. സ്ത്രീകളും കുട്ടികളും സമരത്തിനില്ല എങ്കില്‍ രണ്ടു മണിക്കൂറിനകം സമരക്കാരെ ഒഴിപ്പിക്കുമായിരുന്നുവെന്നും മനോജ് തിവാരി പറഞ്ഞു.

 കെജ്രിവാള്‍ ഇടപെടുന്നില്ലേ?

കെജ്രിവാള്‍ ഇടപെടുന്നില്ലേ?

അരവിന്ദ് കെജ്രിവാള്‍ എന്തുകൊണ്ട് സമരക്കാരെ കാണുന്നില്ല. അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. റോഡ് തടസപ്പെടുത്തി സമരം തുടങ്ങിയിട്ട് 50 ദിവസം പിന്നിട്ടു. ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ഒപ്പമാണ് തങ്ങളെന്ന് കെജ്രിവാള്‍ പറയുന്നുവെന്നും മനോജ് തിവാരി പ്രതികരിച്ചു.

മുസ്ലിം സ്ഥാനാര്‍ഥികള്‍?

മുസ്ലിം സ്ഥാനാര്‍ഥികള്‍?

എല്ലാവര്‍ക്കും വികസനം എന്നാണ് ബിജെപിയുടെ മുദ്രാവാക്യം. എന്നാല്‍ എന്തുകൊണ്ടാണ് ബിജെപി ഒരു മുസ്ലിം സ്ഥാര്‍ഥിയെ പോലും മല്‍സരിപ്പിക്കാത്തത് എന്ന ചോദ്യത്തിനും മനോജ് തിവാരി മറുപടി നല്‍കി. മുസ്ലിം സ്ഥാനാര്‍ഥികള്‍ ബിജെപിയുടെ വിജയത്തിന് സഹായിക്കുന്നില്ലെന്നാണ് മനോജ് തിവാരി പറഞ്ഞത്.

മുസ്ലിം സ്ഥാനാര്‍ഥികള്‍ വിജയിക്കില്ല

മുസ്ലിം സ്ഥാനാര്‍ഥികള്‍ വിജയിക്കില്ല

ബിജെപി ടിക്കറ്റ് നല്‍കിയാലും മുസ്ലിം സ്ഥാനാര്‍ഥികള്‍ വിജയിക്കില്ല. കേന്ദ്രത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് മന്ത്രിയുണ്ട്. ബിജെപിക്ക് മുസ്ലിം നേതാക്കളുണ്ട്. അവരെ രാജ്യസഭ വഴിയും നിയമനിര്‍മാണ കൗണ്‍സിലുകള്‍ വഴിയും സഭയിലെത്തിച്ച് മന്ത്രിയാക്കുകയാണ് ചെയ്യുന്നത്. പലതവണ ബിജെപി മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചിരുന്നു. പക്ഷേ അവര്‍ പരാജയപ്പെടുകയാണ് ചെയ്തതെന്നും മനോജ് തിവാരി പറഞ്ഞു.

വനിതകളെ കുറച്ചതിന് കാരണം

വനിതകളെ കുറച്ചതിന് കാരണം

നാമമാത്രമായ വനിതകളെ മാത്രമേ ബിജെപി സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളൂ. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. വനിതകള്‍ക്ക്് അടുത്ത തവണ കൂടുതല്‍ അവസരം നല്‍കും. 33 ശതമാനം വനിതാ സംവരണത്തെ ബിജെപി പിന്തുണയ്ക്കുന്നു. 50 ലധികം സീറ്റ് നേടി ബിജെപി അധികാരത്തിലെത്തുമെന്നും മനോജ് തിവാരി പറഞ്ഞു.

English summary
Delhi Elections: BJP’s Manoj Tiwari replay to why not giving tickets to Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X