യാത്രകള്‍ ലഹരിയാക്കിയ നാലംഗ കുടുംബത്തിന് അപകടത്തില്‍ ദാരുണ മരണം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: യാത്രകള്‍ എന്നും ഹരമായിരുന്നു ജയന്തിനും ഭാര്യ മന്‍ഷിയയ്ക്കും. ദില്ലിയില്‍ താമസിക്കുകയായിരുന്ന അവര്‍ കഴിഞ്ഞയാഴ്ച കാശ്മീരിലേക്കാണ് യാത്ര പോയത്. എന്നാല്‍ രണ്ടു കുട്ടികള്‍ക്കൊപ്പം ജയന്തും ഭാര്യയും ഒരിക്കലും തിരിച്ചുവരാത്തിടത്തേക്ക് യാത്രയായി. കാശ്മീരിലെ ഗുല്‍മാര്‍ഗില്‍ കഴിഞ്ഞദിവസമുണ്ടായ കേബിള്‍ കാര്‍ അപകടത്തില്‍ ഇവരടക്കം ഏഴുപേരാണ് മരിച്ചത്.

മഹാരാഷ്ട്രയില്‍ ഒരു വിവാഹത്തിനായി പോയി ഒരാഴ്ച കറങ്ങിനടന്ന ഇവര്‍ കഴിഞ്ഞയാഴ്ചയായിരുന്നു തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് പെട്ടെന്ന് കാശ്മീരിലേക്ക് യാത്ര പ്ലാന്‍ ചെയ്തത്. എന്നാല്‍, അത് ഒരിക്കലും തിരിച്ചുവരാത്ത യാത്രയായിരുന്നു. നഴ്‌സറി സ്‌കൂളില്‍ പഠിക്കുന്ന അനഘയും, രണ്ടാം ക്ലാസില്‍ പഠിക്കുന്ന ജാന്‍വിയുമാണ് ദമ്പതിമാരുടെ മക്കള്‍.

accidentt

നാഗ്പൂരില്‍നിന്നും ദില്ലിയിലെത്തിയ ഇവര്‍ അഞ്ചുവര്‍ഷമായി ഇവിടെ താമസിച്ചുവരികയാണ്. ജയന്ത് ഒരു സിവില്‍ എഞ്ചിനീയറിങ് കോളേജില്‍ ലക്ചറര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. മന്‍ഷിയ വീട്ടമ്മയാണ്. വളരെ സന്തുഷ്ടകരമായ കുടുംബമായിരുന്നു ഇവരുടേതെന്ന് അയല്‍ക്കാര്‍ പറയുന്നു. യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇരുവരും അപകടത്തില്‍പ്പെട്ട ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല ബന്ധുക്കളും സുഹൃത്തുക്കളും.


English summary
Delhi family killed in Gulmarg Gondola accident loved to travel, had planned the vacation last minute
Please Wait while comments are loading...