അമ്മയെ ആക്രമിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റിലിട്ട് കത്തിച്ചു!! രാജ്യത്തെ ഞെട്ടിച്ച ക്രൂരത

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പിതാവിനെ കുത്തിക്കൊലപ്പെടുത്തി ഫ്‌ളാറ്റിന് തീവെച്ചു. 38കാരനായ മുന്‍ മര്‍ച്ചന്റ് നേവി ഓഫീസറായ രാഹുല്‍ മട്ടയാണ് 60കാരനായ പിതാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റിനുള്ളില്‍ വച്ച് ഗ്യാസ് സിലിണ്ടറിന് തീവെച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഈസ്റ്റ് ദില്ലിയിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം.

സമീപത്തെ ഫ്‌ളാറ്റിലുള്ള സ്ത്രീകളെയും അമ്മയെയും ഉള്‍പ്പെടെ ആക്രമിയ്ക്കുകയും പിതാവിനെ കൊലപ്പെടുത്തുകയും ചെയ്ത അക്രമി ഗ്യാസ് സിലിണ്ടറിന് തീകൊടുക്കുകയയായിരുന്നു. ഗ്യാസ് പൊട്ടിത്തെറിച്ച് സംഭവ സ്ഥലത്തെത്തിയ 11 പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 13 പേര്‍ക്കാണ് പരിക്കേറ്റത്. ആര്‍ പി മട്ടയെയാണ് മകന്‍ കൊലപ്പെടുത്തിയത്.

ഗാര്‍ഡിന് നേരെ

ഗാര്‍ഡിന് നേരെ

പിതാവിനെ ഫ്‌ളാറ്റിലിട്ട് 36 തവണ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതിന് മുമ്പായി ഇയാള്‍ അപ്പാര്‍ട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് വിവരമുണ്ട്. ഗാര്‍ഡ് റൂമിലേയ്ക്ക് പോകുന്ന വഴിയില്‍ വെച്ചായിരുന്നു സംഭവം.

യുവതിയെ ആക്രമിച്ചു

യുവതിയെ ആക്രമിച്ചു

ഗാര്‍ഡിനെ ആക്രമിച്ച ശേഷം പടി കയറിവന്ന് അടുത്ത ഫ്‌ളാറ്റിലുള്ള യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മറ്റൊരു സമീപവാസിയെ ആക്രമിയ്ക്കാന്‍ ശ്രമിക്കുകയും ഫ്‌ളാറ്റിനുള്ളില്‍ ബന്ദിയാക്കുകയും ചെയ്തു. ഫ്‌ളാറ്റില്‍ സ്ഥാപിത്തിച്ചിട്ടുള്ള സിസിടിവിയിലെ ദൃശ്യങ്ങളാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

പൊലീസെത്തി

പൊലീസെത്തി

ഉച്ചയ്ക്ക് 2.30ഓടെ വിവരമറിഞ്ഞ് അജന്ത അപ്പാര്‍ട്ട്‌മെന്റിലെത്തിയതോടെ രാഹുല്‍ അടുക്കളയു
ടെ വാതില്‍ അടച്ച് ഉള്ളില്‍ കഴിയുകയായിരുന്നു. തുടര്‍ന്നാണ് ഗ്യാസ് സിലിണ്ടറിന് തീവെച്ചത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റു.

 കുറ്റവാളിയെന്ന് തെളിഞ്ഞു

കുറ്റവാളിയെന്ന് തെളിഞ്ഞു

മുന്‍ മര്‍ച്ചന്റ് നേവി ഉദ്യേഗസ്ഥനായ രാഹുല്‍ മട്ട നേരത്തെ രണ്ട് തവണ ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. പിതാവിനെ തള്ളപ്പറഞ്ഞതിനെ തുടര്‍ന്ന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടുപോകാന്‍ മട്ട രാഹുലിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

നേവിയിലും കുറ്റകൃത്യം

നേവിയിലും കുറ്റകൃത്യം

മര്‍ച്ചന്റ് നേവിയില്‍ സേവനമനുഷ്ഠിക്കെ രാഹുല്‍ മദ്യാസക്തിയില്‍ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് നേരത്തെ തെളിഞ്ഞതാണ്.

തീഹാര്‍ ജയിലില്‍

തീഹാര്‍ ജയിലില്‍

2016ല്‍ സ്ത്രീയെ അപമാനിച്ച കേസില്‍ രാഹുല്‍ നാല് ദിവസം തീഹാര്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

English summary
A 38-year-old former merchant navy officer staged a dance of death at his east Delhi apartment on Sunday afternoon as he went on a stabbing spree in a bid to kill his 60-year-old father.
Please Wait while comments are loading...