കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോളോ ആശുപത്രിയിലെ അവയവ തട്ടിപ്പില്‍ ഉന്നത സ്ഥാനത്തുള്ളവര്‍ പിടിയില്‍, തെളിവുകള്‍!!

  • By Neethu
Google Oneindia Malayalam News

ഇന്ത്യയിലെ നമ്പര്‍ വണ്‍ ആശുപത്രികളിലൊന്നായ ദില്ലിയിലെ അപ്പോളോ ആളുപത്രിയില്‍ വന്‍ അവയവതട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത സംഘത്തില്‍ ആശുപത്രിയിലെ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ഡോക്ടറുടെ രണ്ടു പേഴ്‌സണല്‍ സ്റ്റാഫിനെ അറസ്റ്റ് ചെയ്തിരുന്നു.

രോഗികളുടെ അറിവോ സമ്മതമോ ഇല്ലാതെയും, ബന്ധുക്കള്‍ക്ക് വൃക്ക ദാനം ചെയ്യാന്‍ എത്തുന്നവരില്‍ നിന്നുംമാണ് അവയവ തട്ടിപ്പ് നടത്തിയെന്നതിന് തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള തെളിവുകള്‍ പുറത്തുവിട്ടത് ആശുപത്രി വക്താവാണ്. കൂടുതല്‍ വിവരങ്ങളിലേക്ക്....

അപ്പോളോ ആശുപത്രിയില്‍ അവയവ കടത്തല്‍

അപ്പോളോ ആശുപത്രിയില്‍ അവയവ കടത്തല്‍


ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ വന്‍ അവയവ തട്ടിപ്പ് നടക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

രോഗികള്‍ അറിയാതെ

രോഗികള്‍ അറിയാതെ


രോഗികളുടെ അറിവോ സമ്മതമോ ഇല്ലാതെയും, ബന്ധുക്കള്‍ക്കാണ് എന്നും തെറ്റുധരിപ്പിച്ചുമാണ് വൃക്കം നീക്കം ചെയ്യുന്നത്.

പോലീസ് അറസ്റ്റ്

പോലീസ് അറസ്റ്റ്


അപ്പോളോ ആശുപത്രി വക്താവ് സംഭവത്തെക്കുറിച്ചുള്ള തെളിവുകള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ പോലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

മറിച്ച് വില്‍ക്കുന്നു

മറിച്ച് വില്‍ക്കുന്നു


പാവപ്പെട്ട രോഗികളില്‍ നിന്നും നീക്കം ചെയ്യുന്ന വൃക്കകള്‍ കുറഞ്ഞത് 300,000 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. എട്ട് ലക്ഷം രൂപ വരെ രോഗികളില്‍ നിന്നും ഈടാക്കാറുണ്ട്.

വ്യാജ തെളിവുകള്‍

വ്യാജ തെളിവുകള്‍


ബന്ധുകള്‍ക്ക് വൃക്ക നല്‍കാന്‍ ആശുപത്രിയില്‍ എത്തുന്നവരെ വൃക്ക ദാനം ചെയ്തു എന്നു തെറ്റിധരിപ്പിച്ച് വ്യാജ രേഖകള്‍ ഒപ്പിട്ടു വാങ്ങുന്നു.

ആശുപത്രി ജീവനക്കാരെയും പറ്റിക്കുന്നു

ആശുപത്രി ജീവനക്കാരെയും പറ്റിക്കുന്നു


ആശുപത്രിയിലെ എല്ലാ ജീവനക്കാരും ഈ റാക്കറ്റില്‍ കണികളല്ല. ഇവരെയും കമ്പളിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ആശുപത്രി അധികൃതരുടെ വിശദീകരണം

ആശുപത്രി അധികൃതരുടെ വിശദീകരണം


സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തുമെന്നു പറഞ്ഞായിരുന്നു ആദ്യത്തെ ട്വീറ്റ്. ഇതില്‍ ആശുപത്രി സ്റ്റാഫില്‍ കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട് എന്നും പറയുന്നു.

ഇന്ത്യയിലൊട്ടാകെ ഇരകള്‍

ഇന്ത്യയിലൊട്ടാകെ ഇരകള്‍


അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തി വൃക്ക നഷ്ടപ്പെട്ടതിന് തമിഴ്‌നാട്, ബംഗാള്‍ എന്നിങ്ങനെ ഇന്ത്യയിലെ പലയിടങ്ങളില്‍ നിന്നും ഇരകള്‍.

വൃക്ക മാത്രമല്ല

വൃക്ക മാത്രമല്ല


രോഗികളില്‍ നിന്നും ശരീരത്തിലെ പല അവയവങ്ങളും നീക്കം ചെയ്യുന്നുണ്ട്. ഇതില്‍ വൃക്ക മാത്രമല്ല എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പലയിടങ്ങളിലായി കേന്ദ്രീകരിച്ച നടത്തുന്ന ബ്ലാക്ക് മാര്‍ക്കറ്റില്‍ ഇവ വില്‍ക്കപ്പെടുന്നുമുണ്ട്.

ഒരു വര്‍ഷത്തില്‍ 250 കോടിയുടെ കച്ചവടം

ഒരു വര്‍ഷത്തില്‍ 250 കോടിയുടെ കച്ചവടം


ഇന്ത്യയില്‍ ഒര വര്‍ഷത്തില്‍ 250 കോടിയുടെ വൃക്ക വ്യാപാരമാണ് നടക്കുന്നത്. നിയപരമല്ലാതെ നടക്കുന്ന തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത് ഡോക്ടര്‍മ്മാരാണ്.

2008 വന്‍ റാക്കറ്റിനെ പിടികൂടി

2008 വന്‍ റാക്കറ്റിനെ പിടികൂടി


2008 ലാണ് ദില്ലിയില്‍ നിന്നും വന്‍ വൃക്ക കടത്തല്‍ റാക്കറ്റിനെ പിടികൂടിയത്.

നിയമസാധ്യത

നിയമസാധ്യത


ബന്ധുക്കളാല്ലത്തവര്‍ക്ക് വൃക്ക ദാനം ചെയ്യുന്നതിന് സ്‌പെഷ്യല്‍ കമ്മിറ്റിയില്‍ നിന്നും അനുമതി ലഭിക്കണം. ഒരു വ്യക്തി അവയവം ദാനം ചെയ്യുമ്പോള്‍ ബന്ധുക്കള്‍ ഇത് സാക്ഷിപ്പെടുത്തുകയും വേണം.

ഇന്ത്യയിലെ വൃക്ക രോഗികള്‍

ഇന്ത്യയിലെ വൃക്ക രോഗികള്‍


ഒരു വര്‍ഷത്തില്‍ ഇന്ത്യയില്‍ 210,000 രോഗികളാണ് വൃക്ക രോഗവുമായി ആശുപത്രിയില്‍ എത്തുന്നത്. ഇതില്‍ 300 പേര്‍ മാത്രമാണ് നിയമപരമായി വൃക്ക സ്വീകരിക്കുന്നത്. ബാക്കിയുള്ള വൃക്ക ദാനങ്ങളെല്ലാം അനിയന്ത്രിതമായി നടത്തുന്നതാണ്.

English summary
One of India's top hospitals unwittingly removed the kidneys of organ-trafficking victims believing they were donating them to relatives, a hospital spokesman said Saturday, after police arrested five over the racket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X