കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടില്ലാത്തവരില്‍ മുന്‍പന്തിയില്‍ ഇന്ത്യന്‍ തലസ്ഥാനം; ദില്ലിക്ക് നാണക്കേട്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുകയാണെന്ന് മേനി നടക്കുമ്പോഴും രാജ്യത്ത് വീടില്ലാത്തവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. അതില്‍ തന്നെ മുന്‍പന്തിയിലുള്ള നഗരമായി ഇന്ത്യന്‍ തലസ്ഥാനം ദില്ലിയുണ്ട്. രാജ്യത്ത് ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ ആണ് വീടില്ലാത്തവരുടെ പട്ടികയില്‍ ഒന്നാമതുള്ള നഗരം.

ആയിരത്തില്‍ 18പേരും ഇവിടെ വീടില്ലാത്തവരാണ്. ഇന്ത്യയിലെ 640 ജില്ലകളിലായി നടന്ന ഒരു സെന്‍സസ് പ്രകാരമാണ് കാണ്‍പൂരിന് ഇത്തരമൊരു സ്ഥാനം ലഭിച്ചത്. ഉത്തര്‍ പ്രദേശില്‍ വലിയതോതില്‍ വ്യാപാരം നടക്കുന്ന സ്ഥലമാണ് കാണ്‍പൂര്‍ അതുകൊണ്ടുതന്നെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ ജോലി അന്വേഷിച്ച് ആളുകളെത്തുന്നുണ്ട്.

sleep

യുവാക്കള്‍ ഗ്രാമം ഉപേക്ഷിച്ച് സിറ്റിയില്‍ കുടിയേറി പാര്‍ക്കാന്‍ എത്തുന്നതും വീടില്ലാത്തവരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയായിട്ടുണ്ടെന്ന് കാണ്‍പൂര്‍ ചര്‍ച്ച് കോളേജ് പ്രൊഫസര്‍ എസ് പി സിങ് പറയുന്നു. രാജ്യ തലസ്ഥാനമായ ദില്ലിയിലെ സെന്‍ട്രല്‍ ദില്ലിക്കാണ് പട്ടികയില്‍ മൂന്നാം സ്ഥാനം. ന്യൂ ദില്ലി, നോര്‍ത്ത് ദില്ലി എന്നിവ അഞ്ചും ആറും സ്ഥാനത്തുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നതുകൊണ്ടാണ് ദില്ലിയില്‍ വീടില്ലാതെ തെരുവുകളില്‍ ഉറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതെന്നാണ് ന്യായീകരണം. യുപി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും യുവാക്കള്‍ വലിയതോതില്‍ ജോലി അന്വേഷിച്ച് ദില്ലിയിലെത്തുന്നുണ്ട്. അതേസമയം, വീടില്ലാത്തവരുടെ എണ്ണത്തില്‍ കൊല്‍ക്കത്തയും മുംബൈയും ദില്ലിയേക്കാള്‍ മുമ്പിലുണ്ട്.

English summary
Delhi is homelessness capital with three districts among India’s worst six
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X