അമിത് ഷായുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച ദില്ലി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അറസ്റ്റില്‍
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദില്ലിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് ഷര്‍മിഷ്ഠയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളായ ഷര്‍മിഷ്ഠ ദില്ലി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയാണ്. കേന്ദ്ര മന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുമ്പോഴായിരുന്നു ഷര്‍മിഷ്ഠയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടപടിയുണ്ടായത്.
പൗരത്വ നിയമഭേദഗതിക്കെതിരെ ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടായിരുന്നു അമിത് ഷായുടെ വസതിക്ക് മുമ്പില്‍ ദില്ലി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ സമരങ്ങളില്‍ ചിത്രത്തിലെ ഇല്ലാതായി പോയ കോൺഗ്രസിന്റെ അവസ്ഥയിൽ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം അത്യപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്.

ജനങ്ങൾ തെരുവിൽ ഇറങ്ങുമ്പോൾ ട്വിറ്ററിലൂടെ അല്ല നേതാക്കൾ പ്രതികരിക്കേണ്ടത് എന്ന് കോർ കമ്മിറ്റി യോഗത്തിൽ പ്രിയങ്ക വിമർശിച്ചെന്ന് റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. പ്രിയങ്കയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഇന്നും നാളെയും ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകളിലും പ്രതിഷേധ മാർച്ച് നടത്താനും കോണ്‍ഗ്രസ് തീരൂമാനിച്ചിട്ടുണ്ട്.
അതേസമയം, ദില്ലി ജമാ മസ്ജിദിന് മുന്നില്‍ വന്‍പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ജമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിച്ചു. എന്നാല്‍ പോലീസ് നിയന്ത്രണം മറികടന്ന് ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ ജന്തര്‍മന്തിറിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications