എയര്‍ഹോസ്റ്റസിനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു: കാരണം പ്രണയാഭ്യര്‍ത്ഥന നിരസിച്ചത്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: 21കാരിയായ എയര്‍ഹോസ്റ്റസിനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഈസ്റ്റ് ദില്ലിയിലെ മാനസരോവര്‍ പാര്‍ക്ക് പ്രദേശത്ത് ബുധനാഴ്ചയായിരുന്നു സംഭവം. തിരക്കേറിയ നഗരത്തില്‍ വെച്ച് ശാലു എന്ന യുവതിയെ യുവാവ് പലതവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ദില്ലിയിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് 5.30ഓടെ വീടിന് പുറത്തെ കടയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. യുവതിയെ സമീപിച്ച ആദില്‍ എന്ന യുവാവ് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. പലതവണ കത്തിക്കുത്തേറ്റതോടെ രക്ഷപ്പെടാന്‍ അടുത്തുള്ള കടയില്‍ കയറിയ യുവതിയെ അക്രമി വീണ്ടും പിന്‍തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തോടെ സമീപവാസികള്‍ എത്തിയപ്പോഴേയ്ക്ക് അക്രമി രക്ഷപ്പെടുകയും ചെയ്തു.

കാണാതായ സൈനികന്‍ ഭീകരസംഘടനയില്‍: ആയുധങ്ങളുമായി മുങ്ങിയതിന് പിന്നില്‍!!

hacked-to-death-in-tamil-nadu-25-1488016385-jpg-pagespeed-ic-wkeloqvedt-06-1499324041.jpg -Properties

പെണ്‍കുട്ടിയുടെ കുടുംബമാണ് വിവരം പോലീസില്‍ അറിയിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് കുറ്റവാളിയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെയും ഇയാള്‍ ഇതേ സ്ഥലത്തുവെച്ച് മറ്റൊരു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇരുവര്‍ക്കും നേരത്തെ തന്നെ പരസ്പരം പരിചയമുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രണയാഭ്യര്‍ത്ഥനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് യുവതി ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ലഭിച്ച വിവരം.

English summary
A 21-year-old woman was stabbed multiple times by a man on a busy street in Mansarovar Park area of East Delhi.
Please Wait while comments are loading...