മോഷണത്തിനെത്തിയ പേരമകനെ കീഴടക്കി മുത്തച്ഛനും മുത്തശ്ശിയും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സുഹൃത്തിനൊപ്പം മോഷണത്തിനെത്തിയ പേരമകനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കീഴടക്കി. ദില്ലി രോഹിണിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. മോഷണ ശ്രമത്തിനെത്തിയ കൊച്ചുമകന്‍ രജത്, സുഹൃത്ത് ഋഷഭ് എന്നിവരെ പോലീസ് പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഭവത്തില്‍ അറുപത്തിയെട്ടുകാരിയായ മുത്തശ്ശി ശകുന്തളയുടെ ഒരു പല്ല് നഷ്ടപ്പെട്ടു. ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീയുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ അടുത്തിടെ ഒരു വീട് വില്‍പന ചെയ്തിരുന്നു. അതിലൂടെ ലഭിച്ച വലിയ സംഖ്യ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നറിഞ്ഞതോടെയാണ് രജത് മോഷണത്തിനിറങ്ങിയത്.

thief10

സ്റ്റൗ നന്നാക്കാനെന്ന വ്യാജേന രജത്തിന്റെ സുഹൃത്ത് ആണ് ആദ്യം വീട്ടിലെത്തിയത്. തൊട്ടുപിന്നാലെ ഹെല്‍മറ്റ് ധരിച്ചെത്തിയ രജത് ആക്രമണം നടത്തുകയായിരുന്നു. ഇവരുടെ കൈയ്യില്‍ രണ്ട് കളിത്തോക്കുകളും ചുറ്റികയും ഉണ്ടായിരുന്നു. ഇവ കാട്ടി ഭീഷണിപ്പെടുത്തിയെങ്കിലും മുത്തച്ഛന്‍ ബഹളമുണ്ടാക്കിയതോടെ പദ്ധതി പാളുകയായിരുന്നു.

വൃദ്ധരെ ആക്രമിച്ച് രക്ഷപ്പെടാനായി പിന്നീട് മോഷ്ടാക്കളുടെ ശ്രമം എന്നാല്‍ ഇവരല്‍ ചെറുത്തു നില്‍ക്കുകയും അയല്‍വാസികള്‍ ഓടിയെത്തുകയും ചെയ്തതോടെ പ്രതികളെ കൈയ്യോടി പിടികൂടി. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മോഷ്ടാക്കള്‍ ജോലിയൊന്നുമില്ലാതെ നടക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.


English summary
Delhi man tries to rob grandparents, gutsy seniors get him arrested
Please Wait while comments are loading...