• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയില്‍ ദക്ഷിണേന്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണ എഎപിക്ക്, മാസ്റ്റര്‍ പ്ലാനൊരുക്കി കെജ്‌രിവാള്‍!!

  • By Vidyasagar

ദില്ലി: കുടിയേറ്റ വോട്ടര്‍മാര്‍ ജയം നിര്‍മിക്കുന്ന ഒരു സംസ്ഥാനം പോലും ഇന്ത്യയിലില്ല. എന്നാല്‍ ദില്ലി അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഇവിടെ ജയം തീരുമാനിക്കുന്നത് കുടിയേറ്റ വോട്ടര്‍മാരാണ്. ദില്ലിയില്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ മുന്‍പന്തിയിലാണ്. എന്നാല്‍ നിലവിലെ കണക്കെടുക്കുമ്പോള്‍ മതപരമായ വിള്ളല്‍ ദില്ലിയിലുണ്ടായിരിക്കുകയാണ്. പക്ഷേ അപ്പോഴും കുടിയേറ്റക്കാരുടെ വോട്ടുകള്‍ എഎപിയിലേക്ക് പോകുന്നെന്നാണ് വിലയിരുത്തല്‍.

അമിത് ഷാ നേരിട്ടാണ് ദില്ലിയിലെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. പക്ഷേ പ്രവര്‍ത്തകര്‍ക്കിടയില്‍ പലരും എഎപിക്ക് വോട്ടു ചെയ്യണമെന്ന വികാരത്തിലാണ്. അഞ്ച് വര്‍ഷം കൊണ്ട് അത്രയും കാര്യങ്ങള്‍ ഇവര്‍ക്ക് എഎപി സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ കോണ്‍ഗ്രസുമായി എഎപി രഹസ്യ ഫോര്‍മുല ഉണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ വോട്ടര്‍മാര്‍ ഒന്നിച്ച് നില്‍ക്കുമെന്നും വ്യക്തമാണ്.

ബിജെപിക്ക് പിഴച്ചു

ബിജെപിക്ക് പിഴച്ചു

ബിജെപി ഇത്രയും കാലം പൊരുതാനെങ്കിലും മുന്‍നിരയിലുണ്ടായിരുന്നു. എന്നാല്‍ ഒരൊറ്റ പ്രസ്താവനയിലൂടെ എല്ലാം കൈവിട്ട പോയിരിക്കുകയാണ്. കെജ്‌രിവാളിനെ തീവ്രവാദിയെന്നായിരുന്നു ബിജെപി വിശേഷിപ്പിച്ചത്. ഇത് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ കള്ളന്‍ എന്ന് വിളിച്ചത് പോലെയായിരുന്നു. മോദിയുടെ പ്രതിച്ഛായ ഒറ്റയടിക്ക് അതിലൂടെ ഉയര്‍ന്നു. ഇവിടെ കെജ്‌രിവാളിനും അതുകൊണ്ട് ഗുണമുണ്ടായിരിക്കുകയാണ്. താന്‍ ദില്ലിയുടെ മകനാണെന്നും, നിങ്ങളുടെ മകന്‍ തീവ്രവാദിയാണോ എന്നുമായിരുന്നു ജനങ്ങളോട് അദ്ദേഹം ചോദിച്ചത്. ഈ പരാമര്‍ശത്തില്‍ ബിജെപിയുടെ എല്ലാ വാദങ്ങളും പൊളിഞ്ഞ് വീണു.

കേരള വോട്ടര്‍മാര്‍

കേരള വോട്ടര്‍മാര്‍

ദില്ലിയില്‍ കേരളത്തില്‍ നിന്നും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വോട്ടര്‍മാര്‍ എഎപിയെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. 2015ല്‍ മോദി തരംഗം നിലനില്‍ക്കുന്ന സമയത്തും മലയാളി വോട്ടര്‍മാര്‍ ബിജെപിയെ കൈവിട്ടിരുന്നു. ഇത്തവണയും ബിജെപി ഇവരില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നില്ല. എന്നാല്‍ എഎപി ഇവരുടെ വോട്ട് ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ദക്ഷിണേന്ത്യന്‍ വോട്ടര്‍മാര്‍ വിജയഘടകമാണ് ദില്ലിയില്‍ എന്ന് പറയാനാവില്ല.

കെജ്‌രിവാള്‍ ഫാക്ടര്‍

കെജ്‌രിവാള്‍ ഫാക്ടര്‍

ദില്ലിയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം കുടിയേറ്റക്കാരാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍. ഉത്തര്‍പ്രദേശ്, ബീഹാര്‍ വോട്ടര്‍മാരാണ് ഇതില്‍ നിര്‍ണായകമാകുക. ഇവര്‍ സ്ഥിരമായി ഒരുപക്ഷത്തും നില്‍ക്കാത്തവരാണ്. പക്ഷേ ഇവിടെ കെജ്‌രിവാള്‍ ഫാക്ടര്‍ നിര്‍ണായക ഘടകമാണ്. ബീഹാര്‍ വോട്ടര്‍മാര്‍ അധികവും ദരിദ്രരും പിന്നോക്ക വിഭാഗക്കാരുമാണ്. ഇവര്‍ക്ക് തൊഴില്‍, ദിവസ വേതനം, കുടിവെള്ളം, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം എന്നിവയാണ് പ്രധാനം. ഇത് ഏറ്റവും മികച്ച രീതിയില്‍ എഎപി സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നുണ്ട്.

വിഷയങ്ങളില്ലാതെ ബിജെപി

വിഷയങ്ങളില്ലാതെ ബിജെപി

കോണ്‍ഗ്രസ് കെജ്‌രിവാളിനെ വിഷയങ്ങളെ കേന്ദ്രീകരിച്ച് പരാജയപ്പെടുത്താനാവില്ലെന്ന് നേരത്തെ തിരിച്ചറിഞ്ഞതാണ്. എന്നാല്‍ ബിജെപി മറ്റൊരു രീതിയാണ് പരീക്ഷിച്ചത്. പക്ഷേ ബിജെപിക്ക് മുന്നിലേക്ക് കുടിവെള്ളം, വൈദ്യുതി വിഷയങ്ങളാണ് എഎപി ഉന്നയിച്ചത്. ഇതിലൊന്നും ഉത്തരം ലഭിച്ചിട്ടില്ല. യുപിയില്‍ നിന്നും അഞ്ച് ലക്ഷം കുടിയേറ്റക്കാര്‍ വരെ ബിജെപിയെ കൈവിട്ട അവസ്ഥയാണ്. അവസാന നിമിഷം യോഗി ആദിത്യനാാഥിനെ യുപിയുടെ സമീപ പ്രദേശങ്ങളിലുള്ള ജില്ലകളില്‍ ബിജെപി ഇറക്കുന്നുണ്ട്. ഇത് അവസാനത്തെ അടവാണ്.

കോണ്‍ഗ്രസിന്റെ തന്ത്രം

കോണ്‍ഗ്രസിന്റെ തന്ത്രം

കോണ്‍ഗ്രസ് എഎപിയുടെ എതിരാളിയായി വോട്ടു ചോര്‍ത്തരുതെന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ തന്നെ എഎപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണ്. ഇനി ഭൂരിപക്ഷത്തിന് കുറവ് വന്നാല്‍ തന്നെ കോണ്‍ഗ്രസ് എഎപിയെ പിന്തുണയ്ക്കും. പഞ്ചാബി വോട്ടര്‍മാര്‍ക്കിടയിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ഇവര്‍ എഎപിയുടെ വോട്ടുബാങ്കല്ല. ബിജെപിയെ ഇവര്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, കോണ്‍ഗ്രസ് പഞ്ചാബില്‍ ശക്തി നേടിയത് ഇത്തവണ വഴിത്തിരിവാകും.

വഴിത്തിരിവായത് ഈ വിഷയം

വഴിത്തിരിവായത് ഈ വിഷയം

പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍ക്കിടയില്‍ കെജ്‌രിവാള്‍ വലിയൊരു ഫാക്ടറായി മാറിയിരിക്കുകയാണ്. ഒന്നാമത്തെ കാരണം രാജ്യസഭാ എംപി സഞ്ജയ് സിംഗിനെ ഇറക്കി പൂര്‍വാഞ്ചല്‍ വിഭാഗത്തിനിടയില്‍ എഎപി നടത്തിയ പ്രവര്‍ത്തനമാണ്. പൂര്‍വാഞ്ചല്‍ വിഭാഗത്തിന്റെ ഏറ്റവും വലിയ ആവശ്യമായ ചാത് പൂജ ദിവസം അവധിയെന്ന കാര്യം എഎപി അംഗീകരിച്ചിരിക്കുകയാണ്. അവരുടെ മൈഥിലി ഭാഷയ്ക്ക് അംഗീകാരം നല്‍കി, അത് സ്‌കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കി എഎപി സര്‍ക്കാര്‍ മാറ്റി. അത് ബീഹാറില്‍ പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഈ നേട്ടത്തെ മറികടക്കാന്‍ ബിജെപിക്ക് മുന്നില്‍ മറ്റ് വജ്രായുധങ്ങളില്ല. ദില്ലിയില്‍ കെജ്‌രിവാള്‍ തന്നെ അധികാരത്തിലെത്തുമെന്ന് ഇതിലൂടെ ഉറപ്പിക്കാം.

പൂര്‍വാഞ്ചല്‍ അല്ല പഞ്ചാബി വോട്ടര്‍മാര്‍... ദില്ലിയില്‍ കോണ്‍ഗ്രസ് ഗെയിം ഇങ്ങനെ, വാര്‍ റൂം സജ്ജം!!

English summary
delhi migrant voters may pick aap for kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X