ആറ് വയസുകാരന്റെ മൃതദേഹം നിർത്തിയിട്ട കാറിനുള്ളിൽ!!! കുട്ടിയുടെ ശരീരത്ത് പൊള്ളലേറ്റ പാടുകൾ!!!

  • Posted By:
Subscribe to Oneindia Malayalam

ന്യുഡൽഹി: ഡൽഹിയിലെ റാണിബഗിൽനിന്ന്​കാണാതായ ആറു വയസുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ വീടിനു മുന്നിൽ നിർത്തിയിട്ട കാറിനിന്നാണ് മൃതദേഹം കണ്ടെത്തിയത്​​. സോനു എന്ന കുട്ടിയാണ്​ മരിച്ചത്​. കനത്ത ചൂടുകാരണമാകാം കുട്ടി മരിച്ചതെന്നാണ്​ പ്രാഥമിക നിഗമനം. ഉച്ചസമയത്ത്​ കാറിനുള്ളിലെ ചൂടും ശ്വാസം മുട്ടലും കാരണമാണ് കുട്ടി​ മരിച്ചതെന്ന്​ കരുതുന്നു. കുട്ടിയുടെ ശരീരത്ത് ​പൊള്ളലേറ്റ പാടുകളുണ്ട്​.

തിങ്കളാഴ്ച ഉച്ചക്കാണ്​ കുട്ടിയെ കാണാതായത്​. എന്നാൽ കുട്ടി എങ്ങനെയാണ്​ ഹുണ്ടായ്​ ഏക്​സൻറ്​ കാറിനുള്ളിൽ എത്തിയതെന്ന്​ അറിയില്ല. എന്നാൽ കാറിനുള്ളിൽ അബദ്ധവശാൽ കുട്ടി കയറിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.

car

കാറടച്ചിട്ടപ്പോൾ ശ്വാസം മുട്ടിയും ചൂടേറ്റും മരിച്ചതാകാമെന്നും പൊലീസ്​ പറയുന്നു. കുട്ടി മരിച്ചു കിടക്കുന്നത്​ കണ്ട്​ കാറുടമ തന്നെയാണ്​ രക്ഷിതാക്കളെയും പൊലീസിനെയും വിവരമറിയിച്ചത്​. വൈകിട്ട്​ നാലോടുകൂടിയാണ്​ കുട്ടിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന്​ പൊലീസ് പറയുന്നു.

English summary
A six-year-old boy, who was missing since noon, was found dead in a car on Monday. The boy was found in a car parked outside his house in Rani Bag, near Rohini, at around 4pm.
Please Wait while comments are loading...