
ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അഞ്ച് വര്‍ഷത്തില്‍ 5 മേയര്‍; ആദ്യത്തെയാള്‍ വനിത
ദില്ലി: ആംആദ്മി പാര്‍ട്ടിയില്‍ ദില്ലിയില്‍ ചരിത്രമെഴുതിയിരിക്കുകയാണ്. മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി തറപ്പറ്റിച്ച് അധികാരം പിടിച്ചെടുത്തിരിക്കുകയാണ് അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി. 250 വാര്‍ഡില്‍ 134 എണ്ണം അവര്‍ സ്വന്തമാക്കി. ബിജെപി 104 സീറ്റിലേക്ക് വീണു. അതേസമയം കോണ്‍ഗ്രസ് ഒന്‍പത് സീറ്റിലേക്ക് വീണു. രാജ്യതലസ്ഥാനത്ത് തങ്ങളുടെ കരുത്ത് ശക്തമാക്കാനും എഎപിക്ക് സാധിച്ചു.
2015ല്‍ മാത്രം ദില്ലിയില്‍ അധികാരത്തില്‍ വന്ന എഎപി ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വന്‍ നേട്ടങ്ങളുമായിട്ടാണ് ശക്തമായി നിലനില്‍ക്കുന്നത്. ദില്ലിയില്‍ സമ്പൂര്‍ണ ആധിപത്യമാണ് എഎപിക്ക് ലഭിച്ചിരിക്കുന്നത്. ഇനിയൊരു മേയറെ തിരഞ്ഞെടുക്കുകയെന്ന ടാസ്‌കാണ് അവര്‍ക്ക് മുന്നിലുള്ളത്.
കേന്ദ്രത്തിന്റെ മണ്ഡലത്തില്‍ പുനര്‍ക്രമീകരണത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 1958ലാണ് ദില്ലിയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കപ്പെടുന്നത്. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട് പ്രകാരമാണ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. ആദ്യ ഘട്ടത്തില്‍ 80 കൗണ്‍സിലര്‍മാരാണ് ഉണ്ടായിരുന്നത്.
ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!
പിന്നീട് കോര്‍പ്പറേഷന്‍ വികസിപ്പിക്കുകയും, കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുകയുമായിരുന്നു. മണ്ഡല പുനര്‍ക്രമീകരണം നടക്കുമ്പോള്‍ 272 കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനുണ്ടായിരുന്നു. ജനസംഖ്യാ വര്‍ധനവെന്ന പ്രശ്‌നം പരിഹരിക്കാന്‍ ചെറിയ യൂണിറ്റുകളെ കോര്‍പ്പറേഷനിലെ ഭാഗങ്ങളെ മാറ്റുകയായിരുന്നു കേന്ദ്രം.
ഐക്യ മുനിസിപ്പല്‍ കൗണ്‍സില്‍ ദില്ലിയില്‍ 2012 വരെയുണ്ടായിരുന്നു. പിന്നീട് ഇതെല്ലാം കൂടി മൂന്നായി മാറുകയായിരുന്നു. നോര്‍ത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സൗത്ത് ദില്ലി കോര്‍പ്പറേഷന്‍, ഈസ്റ്റ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിങ്ങനെയായിരുന്നു ഇത് പിന്നീട് അറിയപ്പെടുന്നത്. ജനസംഖ്യാ വര്‍ധനവിനെ തുടര്‍ന്നാണ് ഇങ്ങനെ മാറ്റിയത്.
ബ്രസീല്‍ ഫൈനലില്‍ എത്തില്ല, സെമിയില്‍ അര്‍ജന്റീനയോട് തോല്‍ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!
ഒരു ദശാബ്ദം കൂടി ഇത് ആ രീതിയില്‍ തന്നെ തുടര്‍ന്നു. ഈ വര്‍ഷം മെയിലാണ് വീണ്ടും ഇവ ഒന്നിപ്പിച്ചത്. ഒക്ടോബറില്‍ കേന്ദ്ര നീക്കത്തെ തുടര്‍ന്ന് വാര്‍ഡുകളുടെ എണ്ണം 272ല്‍ നിന്ന് 250 ആയി കുറയുകയായിരുന്നു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമപ്രകാരം മേയര്‍ തിരഞ്ഞെടുപ്പ് ഉടനെ നടത്തേണ്ടതുണ്ട്.
ഓരോ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോഴും ഓരോ മേയറെ ദില്ലി കോര്‍പ്പറേഷന്‍ തിരഞ്ഞെടുക്കണം. അതായത് ഓരോ വര്‍ഷം ഓരോ മേയര്‍ വേണ്ടി വരും. അഞ്ച് വര്‍ഷം അഞ്ച് മേയര്‍ എന്നതാണ് ഇവിടെയുള്ള നിയമം. ആദ്യത്തെ വര്‍ഷം ഒരു സ്ത്രീ ആയിരിക്കണം മേയര്‍. മൂന്നാമത്തെ വര്‍ഷം പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള കൗണ്‍സിലറായിരിക്കണം മേയറാവേണ്ടത്.
അധികാരത്തിലിരിക്കുന്ന പാര്‍ട്ടി കൊണ്ടുവരുന്ന സ്ഥാനാര്‍ത്ഥിയെ മറ്റുള്ളവര്‍ എതിര്‍ത്താല്‍ വോട്ടെടുപ്പിലൂടെ മേയറെ തീരുമാനിക്കും. പ്രതിപക്ഷത്തിനും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താം. കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ മേയറാവും. ഒരേ വോട്ടുകള്‍ കിട്ടിയാല്‍, തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന കമ്മീഷണര്‍ നറുക്കെടുപ്പിലൂടെ മേയറെ തീരുമാനിക്കും.