കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ആര്‍ക്ക് വോട്ടുചെയ്യും, മുസ്ലീങ്ങള്‍ പറയുന്നത് ഇങ്ങനെ, കെജ്‌രിവാളിന്റെ മൗനത്തിലും മറുപടി

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബുദ്ധിപൂര്‍വം വോട്ടു ചെയ്യണമെന്ന ആഹ്വാനവുമായി ദില്ലിയിലെ മുസ്ലീങ്ങള്‍. ഷഹീന്‍ബാഗിലെ വെടിവെപ്പ് അടക്കമുള്ള പ്രകോപനങ്ങള്‍ തിരഞ്ഞെടുപ്പ് തന്ത്രമായിട്ടല്ല ഇവര്‍ കാണുന്നത്. ബിജെപിയുടെ യഥാര്‍ത്ഥത്തിലുള്ള ഭീഷണിപ്പെടുത്തലാണ് ഇവയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ച്ചയായി സംസ്ഥാനങ്ങളില്‍ തോല്‍ക്കുന്നത് കൊണ്ടുള്ള തീവ്ര ഭിന്നിപ്പിക്കല്‍ രീതിയാണ് ഇതെന്ന് വോട്ടര്‍മാര്‍ അടിവരയിട്ട് പറയുന്നു.

അതേസമയം എഎപിക്ക് വോട്ടു ചെയ്യുമെന്ന് ഇവര്‍ പ്രഖ്യാപിച്ചു. അതിന് നിരവധി കാരണങ്ങളും ഉന്നയിക്കുന്നുണ്ട്. ഇതോടെ ദില്ലി തിരഞ്ഞെടുപ്പില്‍ എഎപിക്ക് വലിയൊരു വിഭാഗം വോട്ടുകള്‍ ഉറപ്പിക്കാനായിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിന്റെ പൗരത്വ നിയമ പ്രക്ഷോഭത്തിലെ മൗനവും മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയല്ല. പക്ഷേ ഏറെ നേട്ടമുണ്ടാക്കുമെന്ന് കരുതിയ കോണ്‍ഗ്രസ് ദില്ലിയില്‍ ഇത്തവണയും നിരാശപ്പെടേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്.

ക്ഷമ പരീക്ഷിക്കപ്പെടുന്നു

ക്ഷമ പരീക്ഷിക്കപ്പെടുന്നു

ബിജെപിയുടെ ആക്രമണത്തില്‍ മുസ്ലീങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുകയാണെന്ന് ജാമിയയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഇസാര്‍ ഹുസൈന്‍ പറഞ്ഞു. അതേസമയം എഎപി ദില്ലിയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. എന്നാല്‍ ഞങ്ങള്‍ മുസ്ലീങ്ങളായത് കൊണ്ടല്ല, മറിച്ച് ഇന്ത്യന്‍ പൗരന്‍മാരായത് കൊണ്ട് അരവിന്ദ് കെജ്‌രിവാള്‍ ഈ വികസനം ഞങ്ങള്‍ക്ക് നല്‍കുന്നത്. ബിജെപി ഇക്കാര്യം മറക്കുകയും, ജനങ്ങളെ രണ്ട് തട്ടിലാക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നതുമെന്ന് മുസ്ലീങ്ങള്‍ പറയുന്നു.

എന്തുകൊണ്ട് മുസ്ലീം വോട്ടുകള്‍

എന്തുകൊണ്ട് മുസ്ലീം വോട്ടുകള്‍

എഎപിക്ക് മാത്രമല്ല ദില്ലിയില്‍ ഏത് പാര്‍ട്ടിക്ക് വിജയിക്കണമെങ്കിലും മുസ്ലീം വോട്ടുകള്‍ അത്യാവശ്യമാണ്. ദില്ലി ജനസംഖ്യയുടെ 15 ശതമാനം മുസ്ലീങ്ങളാണ് ഉള്ളത്. മുമ്പ് ബിജെപി ഇവിടെ അധികാരം നേടിയപ്പോഴും മുസ്ലീം വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ ഭയപ്പെടുത്തി മുസ്ലീം വോട്ടുകള്‍ നേടാനാണ് ബിജെപിയുടെ ശ്രമം. പക്ഷേ ബിജെപിയെ തിരഞ്ഞെടുപ്പിന് മുമ്പേ കൈവിട്ടിരിക്കുകയാണ് മുസ്ലീങ്ങള്‍. ബിജെപിക്കെതിരെ നിശബ്ദ പ്രചാരണം മുസ്ലീങ്ങള്‍ക്കിടയില്‍ സജീവമാണ്.

ചോദ്യങ്ങള്‍ ഇങ്ങനെ

ചോദ്യങ്ങള്‍ ഇങ്ങനെ

നിരവധി ചോദ്യങ്ങളാണ് മുസ്ലീങ്ങള്‍ ബിജെപിക്ക് മുന്നില്‍ ഉന്നയിക്കുന്നത്. എന്‍ആര്‍സിയും സിഎഎയും ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ബാധകമല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ പാര്‍ലമെന്റില്‍ അതിന് വ്യക്തത വരുത്തിയില്ല. എന്‍ആര്‍സി അസമില്‍ നടപ്പാക്കാമെങ്കില്‍ ബിജെപിക്ക് രാജ്യത്തെവിടെയും നടപ്പാക്കാമെന്നാണ് മുസ്ലീം പറയുന്നത്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചതടക്കമുള്ള വിഷയങ്ങള്‍ ദില്ലിയിലെ പ്രധാന വിഷയമാണ്. ഷഹീന്‍ബാഗ് അനാവശ്യമായി പ്രചാരണത്തിന്റെ ഭാഗമാക്കിയത് ബിജെപിയുടെ നല്ലൊരു വോട്ടുശതമാനത്തെ ചോര്‍ത്തും.

എഎപിക്ക് സല്യൂട്ട്

എഎപിക്ക് സല്യൂട്ട്

ആംആദ്മി പാര്‍ട്ടിയുടെ വോട്ടുബാങ്കാണ് മുസ്ലീങ്ങള്‍. ഇത്തവണയും അത് അങ്ങനെ തന്നെയായിരിക്കും. 2015 ഭൂരിഭാഗം മുസ്ലീം വോട്ടുകളും എഎപി തന്നെയായിരുന്നു നേടിയത്. എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന്റെ മൗനം മുസ്ലീങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടില്ല. എഎപിയുടെ രാഷ്ട്രീയം മനസിലാവുന്നുണ്ടെന്നും, തിരഞ്ഞെടുപ്പ് തന്ത്രമായി അതിനെ അംഗീകരിക്കുന്നുവെന്നും മുസ്ലീം വിഭാഗം പറയുന്നു. ഹിന്ദു വോട്ടുകളെ നിലനിര്‍ത്തണമെങ്കില്‍ സിഎഎയില്‍ കെജ്‌രിവാള്‍ നിശബ്ദനായി ഇരിക്കുന്നതാണ് നല്ലതെന്ന് ദക്ഷിണ ദില്ലിയിലെ മുസ്ലീം വോട്ടര്‍മാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ചിത്രത്തിലില്ല

കോണ്‍ഗ്രസ് ചിത്രത്തിലില്ല

ദില്ലിയില്‍ വോട്ട് പാഴാക്കരുതെന്നാണ് മുസ്ലീം വോട്ടര്‍മാര്‍ക്കിടയിലുള്ള സന്ദേശം. എന്നാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് അത് പാഴാക്കില്ലെന്നും ഇവര്‍ പറയുന്നു. പ്രധാന പ്രശ്‌നം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഗോദയിലേ ഇല്ലെന്നതാണ്. ഇതുവരെ തിരഞ്ഞെടുപ്പ് പോരാട്ടം കോണ്‍ഗ്രസ് ശക്തമാക്കിയിട്ടില്ല. നേതാവോ, കൃത്യമായ നിലപാടുകളോ കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ഇത്തരമൊരു പാര്‍ട്ടിയെ എങ്ങനെ പിന്തുണയ്ക്കുമെന്ന് മുസ്ലീങ്ങള്‍ ചോദിക്കുന്നു. അതേസമയം കോണ്‍ഗ്രസ് തന്ത്രപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സൂചന. പ്രാദേശിക തലം മുതല്‍ എഎപിയെ പിന്തുണയ്ക്കാനാണ് നീക്കം. അത് വോട്ടുബാങ്കിനെ ഭിന്നിപ്പിക്കില്ല.

കണക്ക് ഇങ്ങനെ

കണക്ക് ഇങ്ങനെ

ദില്ലിയിലെ അഞ്ച് മണ്ഡലങ്ങളില്‍ 50 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. ബല്ലിമരന്‍, മാതിയ മഹല്‍, മുസ്തഫബാദ്, ഓഖ്‌ല, സീലംപൂര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. ഇതില്‍ അഞ്ചിലും മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് എഎപി നിയമിച്ചത്. 7 മണ്ഡലങ്ങളില്‍ മുസ്ലീം ജനസംഖ്യം 30നും 50നും ഇടയില്‍ വരുന്നുണ്ട്. ഇവിടെയും നേട്ടം എഎപിക്കുണ്ടാവും. കാരണം ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥി പോലും ബിജെപിക്കില്ല. പക്ഷേ വോട്ടുബാങ്ക് കോണ്‍ഗ്രസിനും എഎപിക്കും ഇടയില്‍ ഭിന്നിച്ച് പോകുമെന്ന് ബിജെപി പറയുന്നു.

ഹിന്ദു വോട്ടുകള്‍ സഹായിക്കുമോ?

ഹിന്ദു വോട്ടുകള്‍ സഹായിക്കുമോ?

ബിജെപിയെ ഹിന്ദു വോട്ടുകള്‍ സഹായിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭിന്നിപ്പ് രാഷ്ട്രീയം ദില്ലി സ്വീകരിക്കാന്‍ സാധ്യത കുറവാണ്. അത്രയേറെ എഎപിയുടെ വികസന രാഷ്ട്രീയം അവരെ സ്വാധീനിച്ച് കഴിഞ്ഞു. പൂര്‍വാഞ്ചല്‍, പഞ്ചാബി വോട്ടര്‍മാര്‍ തൊഴില്‍, വിദ്യഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവയ്ക്കാണ് വോട്ടു ചെയ്യാറുള്ളത്. എന്നാല്‍ ഇത്തരമൊരു വികസന പാക്കേജ് ബിജെപിയില്‍ നിന്ന് ഇതുവരെ വന്നിട്ടില്ല. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പ്രാദേശിക വിഷയം ഉന്നയിക്കണമെന്ന തന്ത്രം ബിജെപി ഒരിക്കല്‍ കൂടി മറന്നുപോയിരിക്കുകയാണ്. ഇത് എഎപിക്ക് മുന്‍തൂക്കം നല്‍കുന്നു.

അമിത് ഷായ്ക്ക് ഷഹീന്‍ബാഗ് റോഡ് തുറക്കാന്‍ 2 മിനുട്ട് മതി, പക്ഷേ... കെജ്‌രിവാള്‍ പറയുന്നത് ഇങ്ങനെഅമിത് ഷായ്ക്ക് ഷഹീന്‍ബാഗ് റോഡ് തുറക്കാന്‍ 2 മിനുട്ട് മതി, പക്ഷേ... കെജ്‌രിവാള്‍ പറയുന്നത് ഇങ്ങനെ

English summary
delhi muslim voters choose aap over congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X