കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയ്ക്ക് പോകാന്‍ തുരങ്കപാത, ഭൂഗര്‍ഭ മെട്രോ, പുതിയ പാര്‍ലമെന്‍റ് സമുച്ചയത്തിന് വേണ്ടത് 20,000 കോടി

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് രാജ്യതലസ്ഥാനത്തെ പുതിയ പാര്‍ലമെന്‍റ് മന്ദിരം. ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനൊപ്പം പ്രധാനമന്ത്രിക്കും വൈസ് പ്രസിഡന്‍റിനുമായി പുതിയ വസതി, ശാസ്ത്രി ഭവൻ, നിർമ്മൻ ഭവൻ, ഉദ്യോഗ് ഭവൻ, കൃഷി ഭവനൻ, വായു ഭവൻ എന്നിവയുൾപ്പെടെ 10 പുതിയ കെട്ടിട നിർമാണ ബ്ലോക്കുകൾ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി.

2022 ഓടെയാണ് സര്‍ക്കാര്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത് 20,000 കോടിയാണ്. വിദാംശങ്ങളിലേക്ക്

 പുതിയ പാര്‍ലമെന്‍റ്

പുതിയ പാര്‍ലമെന്‍റ്

92 വര്‍ഷത്തെ പഴക്കമാണ് നിലവിലെ പാര്‍ലമെന്‍റ് മന്ദിരത്തിന് ഉള്ളത്. 1912-13 കാലയളവില്‍ എഡ്വിന്‍ ലുട്ടിന്‍സ്, ബെര്‍ബര്‍ട്ട് ബക്കര്‍ എന്നിവരാണ് മന്ദിരം തയ്യാറാക്കിയത്. ഇവിടുത്തെ അസൗകര്യം ചൂണ്ടിക്കാട്ടി പുതിയത് വേണമെന്ന നിര്‍ദ്ദേശം എംപിമാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 2022 ഓടെ പുതിയ പാര്‍ലമെന്‍റ് മന്ദിരം പണിയാന്‍ ഒരുങ്ങുന്നത്.

 പൊജക്ട് 'സെന്‍ട്രല്‍ വിസ്താര'

പൊജക്ട് 'സെന്‍ട്രല്‍ വിസ്താര'

നിലവിലുള്ള മന്ദിരത്തിന് തൊട്ടടുത്തായാണ് പുതിയ മന്ദിരവും നിര്‍മ്മിക്കുക. കേന്ദ്രസര്‍ക്കാരിന്‍റെ സെന്‍ട്രെല്‍ വിസ്ത പുനര്‍വികാസത്തിന്‍റെ ഭാഗമായണ് പദ്ധതി. ഏകദേശം 900 അംഗങ്ങള്‍ക്ക് ഇരിക്കാന്‍ പാകത്തിലായിരിക്കും പുതിയ മന്ദിരം ഒരുക്കുന്നത്.

ത്രികോണാകൃതിയില്‍

ത്രികോണാകൃതിയില്‍

ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച്സിപി ഡിസൈന്‍ എന്ന കമ്പനിയാണ് ത്രികോണാകൃതിയില്‍ ഉള്ള പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ രൂപകല്‍പ്പന തയ്യാറാക്കിയത്. ഒക്ടോബറിലാണ് ഇതിനുള്ള കരാര്‍ കമ്പനിയ്ക്ക് ലഭിച്ചത്.

 രണ്ടേക്കര്‍ സ്ഥലത്ത്

രണ്ടേക്കര്‍ സ്ഥലത്ത്

സർക്കാർ കെട്ടിടങ്ങളിൽ ആദ്യം മാറ്റുക ശാസ്ത്രി ഭവൻ, നിർമ്മൻ ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ എന്നിവയാണ്.നിലവിൽ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് (ഐ‌ജി‌എൻ‌സി‌എ) സ്ഥിതിചെയ്യുന്ന മൻ സിംഗ് റോഡിലെ 2 ഏക്കർ സ്ഥലത്താണ് ഇവ നിര്‍മ്മിക്കുക. കെട്ടിടം തയ്യാറായിക്കഴിഞ്ഞാൽ, പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റും.

 ഇന്ദിരാ ഗാന്ധിയുടെ സ്മരണയ്ക്ക് ഒരുക്കിയത്

ഇന്ദിരാ ഗാന്ധിയുടെ സ്മരണയ്ക്ക് ഒരുക്കിയത്

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച ഐ‌ജി‌എൻ‌സി‌എ താൽ‌ക്കാലികമായി ജൻ‌പാത്ത് ഹോട്ടലിലേക്ക് മാറ്റും. ഐടിഡിസി നടത്തുന്ന ഹോട്ടൽ ബിസിനസ് സര്‍ക്കാര്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് സ്വത്ത് ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുകയാണ്.

 ഭൂഗര്‍ഭ മെട്രോ

ഭൂഗര്‍ഭ മെട്രോ

എല്ലാ പുതിയ സർക്കാർ ബ്ലോക്കുകളുടെയും ഉയരം ഇന്ത്യ ഗേറ്റിനേക്കാൾ കുറവായിരിക്കും. മാത്രമല്ല അവയെല്ലാം ഒരു ഭൂഗർഭ മെട്രോ റെയിൽ വഴി ബന്ധിപ്പിക്കും.പുനര്‍വികസനത്തിന്‍റെ ഭാഗമായി നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് എന്നിവ മ്യൂസിയമായി മാറും..

 മോദിക്ക് പോകാന്‍ തുരങ്ക പാത

മോദിക്ക് പോകാന്‍ തുരങ്ക പാത

രാഷ്ട്രപതി ഭവനിന്റെ തെക്ക് ഭാഗത്താണ് പ്രധാനമന്ത്രിയുടെ പുതിയ വസതി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിന്നും പാര്‍ലമെന്‍റിലേക്ക് പോകാന്‍ ഭൂമിക്കടിയിലൂടെ പ്രത്യേക തുരങ്ക പാതയും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

 അമേരിക്കന്‍ മാളിന് സമാനം

അമേരിക്കന്‍ മാളിന് സമാനം

അതീവ സുരക്ഷയുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് സാധാരണ തിരക്കുകളില്‍ നിന്നും ബ്ലോക്കുകളില്‍ നിന്നും രക്ഷ നേടാന്‍ പ്രത്യേകം സഞ്ചാരപാത ഒരുക്കുന്ന അമേരിക്കന്‍ മാളിന് സമാനമായ രീതിയിലാണ് തുരങ്ക പാതയൊരുക്കുകയെന്ന് നേരത്തേ പ്രൊജക്ട് തലന്‍ ബിമന്‍ പാട്ടീല്‍ അറിയിച്ചിരുന്നു.

 എസ്പിജികളും

എസ്പിജികളും

മാത്രമല്ല പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഓഫീസുകളും ഇവിടേക്ക് മാറ്റി സ്ഥാപിക്കും. 2022 ഓടെ പാര്‍ലമെന്‍റ് മന്ദിരവും മറ്റ് നിര്‍മ്മാണങ്ങള്‍ 2024 ഓടെയും പൂര്‍ത്തിയാക്കാനാണ് നീക്കം. ഇത്തരത്തില്‍ 20,000 കോടി ചെലവ് വരുന്ന പദ്ധതിയൊരുക്കുന്നത് 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണെന്നാണ് റിപ്പോര്‍ട്ട്.

 ചില്ലിക്കാശ് ഇല്ല

ചില്ലിക്കാശ് ഇല്ല

അതേസമയം പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഈ വര്‍ഷത്തെ ബജറ്റില്‍ ഇതിനുള്ള ചില്ലിക്കാശ് പോലും വകയിരുത്തിയിട്ടില്ല. പദ്ധതിയുടെ നടത്തിപ്പ് പൂര്‍ത്തിയാക്കേണ്ട കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഫണ്ടുകള്‍ കണ്ടെത്താനാകാതെ നട്ടം തിരിയുകയാണെന്നാണ് വിവരം.

 പണം കണ്ടെത്തണം

പണം കണ്ടെത്തണം

അതത് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണ ചെലവുകള്‍ അതത് മന്ത്രാലയങ്ങള്‍ തന്നെ കണ്ടെത്തണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഓഫീസ് മന്ദിരങ്ങള്‍ പുതുക്കി പണിയാന്‍ ഓരോ മന്ത്രാലയങ്ങള്‍ക്കും പ്രത്യേക ബജറ്റ് തലവന്‍മാര്‍ ഉണ്ട്.

 തിരുമാനം ഉടന്‍

തിരുമാനം ഉടന്‍

അതേസമയം ധനമന്ത്രാലയം തന്നെ പദ്ധതിക്കുള്ള പണം കണ്ടെത്തണമെന്നാണ് മറ്റ് മന്ത്രാലയങ്ങളുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച ആവശ്യം മന്ത്രാലയങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഉടന്‍ തിരുമാനം കൈക്കൊള്ളുമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള ദി പ്രിന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 തുടങ്ങിയെന്ന്

തുടങ്ങിയെന്ന്

അതേസമയം പണം കണ്ടെത്തുന്നത് വൈകിയാല്‍ പദ്ധതി പൂര്‍ത്തീകരണത്തേയും ഇത് ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇതിനോടകം തന്നെ പ്രാരംഭ പ്രവൃത്തികള്‍ ഭവന വകുപ്പ് ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
Delhi ne parliament complex will cost Rs 20,000 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X