പെൺകുഞ്ഞിനെ വേണ്ട.. ദേഷ്യം... അമ്മ നവജാത ശിശുവിനെ കുപ്പത്തൊട്ടിയിലെറിഞ്ഞ് കൊന്നു!
ദില്ലി: പെൺകുട്ടികളോടുള്ള മുഖം തിരിക്കൾ ഇന്നും അവസാനിച്ചിട്ടില്ല. സ്കാനിങ്ങിലൂടെ പെൺകുട്ടിയാണ് ജനിക്കാൻ പോകുന്നതെന്നറിഞ്ഞാൽ കുട്ടിയെ നശിപ്പിക്കുന്ന ഏർപ്പാടുണ്ടായിരുന്നു പണ്ട് കാലങ്ങളിൽ. എന്നാൽ ഇപ്പഴും അത്തരം ക്രൂരതകൾ അവസാനിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന ചില വാർത്തകൾ കേട്ടാൽ മനസിലാകുക.
പെൺകുഞ്ഞ് പിറന്നതിൽ അസ്വസ്ഥയായ യുവതി തന്റെ നവജാത ശിശുവിനെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 25 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ ക്രൂരമായി കൊന്നത്. കിഴക്കന്‍ ദില്ലിയിലെ വിനോദ്പൂരില്‍ വെള്ളിയാഴ്ചയായിരുന്നു ഈ ക്രൂരത അരങ്ങേറിയത്.

തട്ടികൊണ്ട് പോടെന്ന് സംശയം
കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയെന്നാണ് പോലീസ് ആദ്യം കരുതിയത്.

പരിചരിച്ച് മടുത്തെന്ന്
എന്നാല്‍ നേഹ എന്തോ കുപ്പത്തൊട്ടിയിലെറിയുന്നത് കണ്ടുവെന്ന് സമീപവാസിയായ യുവതി പൊലീസിന് മൊഴികൊടുത്തതോടെയാണ് സംശയം നേഹയുടെ നേരെ തിരിഞ്ഞത്. കുഞ്ഞിനെ പരിചരിച്ച് മടുത്തതുകൊണ്ടാണ് കുപ്പത്തൊട്ടിയിലെറിഞ്ഞതെന്ന് നേഹ പോലീസിനോട് പറഞ്ഞു.

തലയോട്ടിക്കേറ്റ ക്ഷതം
കുഞ്ഞിനെ കണ്ടെടുത്ത പോലീസ് ഉടന്‍തന്നെ കുഞ്ഞിനെ ദില്ലിയിലെ ജിടിബി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിഴ്ചയില്‍ കുഞ്ഞിന്റെ എല്ലുകള്‍ ഒടിഞ്ഞിരുന്നു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു.

നെഹയെ പോലീസ് അറസ്റ്റ് ചെയ്തു
സംഭവത്തില്‍ വിനോദ്പൂര്‍ സ്വദേശിയായ നേഹയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കുട്ടിയെ തട്ടികൊണ്ടുപോയി എന്ന രീതിയിലായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അയൽവാസിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേഹയാണ് കുട്ടിയെ കൊന്നതെന്ന് തെളിഞ്ഞത്.












Click it and Unblock the Notifications