സ്വാതന്ത്ര്യദിനം:ഇവരെ സൂക്ഷിക്കണം!!തീവ്രവാദികളുടെ പോസ്റ്റര്‍ പതിച്ചു

Subscribe to Oneindia Malayalam

ദില്ലി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷയുടെ ഭാഗമായി രാജ്യത്തെ കുപ്രസിദ്ധ ഭീകരരുടെ ഫോട്ടോ അടക്കമുള്ള പോസ്റ്ററുകള്‍ തലസ്ഥാന നഗരിയിലെ വിവിധ സ്ഥലങ്ങളില്‍ ദില്ലി പോലീസ് പതിപ്പിച്ചു. പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഭീകരരാണിവര്‍. ഇവരേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് വിളിച്ചറിയക്കണമെന്നും ദില്ലി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനായി 'പരാക്രം വാന്‍' എന്ന പേരില്‍ ദില്ലി പോലീസ് കവചിത വാഹനങ്ങളും നിരത്തില്‍ ഇറക്കിയിട്ടുണ്ട്. ഡ്രൈവറും ചീഫും മൂന്ന് കമാന്‍ഡോകളും ഉള്‍പ്പെടുന്ന പരാക്രം വാനാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരെല്ലാവരും ആയുധ പരിശീലനം ലഭിച്ചവരായിരിക്കും.

cats-

അതേസമയം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് തലസ്ഥാന നഗരിയിലും ഒരുക്കുന്നത്. തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ ഡ്രോണുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് ദില്ലി പോലീസിന്റെ നീക്കം. സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്. ഇത്തവണ 71-മത് സ്വാതന്ത്ര്യദിനമാണ് രാജ്യം ആഘോഷിക്കുന്നത്.

English summary
Delhi Police put up posters of wanted terrorists ahead of Independence Day
Please Wait while comments are loading...