കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ആം ആദ്മി മന്ത്രിയുടെ ഡിഗ്രി വ്യാജം; 50,000 പേജ് തെളിവുമായി ദില്ലി പോലീസ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വ്യാജ ഡിഗ്രി കേസില്‍ അറസ്റ്റിലായ മുന്‍ ആം ആദ്മി മന്ത്രിയുടെ ഡിഗ്രി വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകളുമായി ദില്ലി പോലീസ്. 50,000 പേജ് വരുന്ന തെളിവുകളാണ് മുന്‍ ദില്ലി മന്ത്രി ജിതേന്ദര്‍ കുമാര്‍ തൊമറിനെതിരെ പോലീസ് കുറ്റപത്രിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. തൊമറിന്റെ ബി എസ് സി ബിരുദം വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറയുന്നു.

4,000 പേജ് വരുന്ന കുറ്റപത്രത്തില്‍ 17 പേരുകള്‍ പറയുന്നുണ്ട്. തൊമറിനെ കൂടാതെ ബിഹാറിലെ തില്‍ക്ക മാഞ്ചി ഭഗാല്‍പൂര്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രിന്‍സിപ്പല്‍, ചില സ്റ്റാഫുകള്‍ എന്നിവര്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. ഈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമുണ്ടെന്നാണ് മുന്‍ മന്ത്രി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഒരു പരീക്ഷയ്ക്കുപോലും മന്ത്രി എത്തിയിരുന്നില്ലെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

jitender-singh-tomar

2015 ഫിബ്രുവരിയിലാണ് തൊമര്‍ വ്യാജ ഡിഗ്രി കേസില്‍ ആരോപണവിധേയനാകുന്നത്. ദില്ലി ഹൈക്കോടതിയില്‍ ഒരു പരാതി എത്തിയതോടെയാണിത്. മന്ത്രിയുടെ ഡിഗ്രി വ്യാജമാണെന്ന് പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായതോടെ തൊമറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തൊമറിനെ അറസ്റ്റ് ചെയ്തത് ദില്ലി രാഷ്ട്രീയത്തില്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷന്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് തൊമര്‍ തന്റെ ഡിഗ്രിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. തൊമറിനെ പിന്നീട് മന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ആം ആദ്മി നടപടിയെടുക്കുകയും ചെയ്തു.

English summary
Delhi Police says ex-AAP minister Tomar’s degrees fake, submits 50,000-page proof
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X