കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മലിനീകരണം: സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസം അവധി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

  • By Sandra
Google Oneindia Malayalam News

ദില്ലി: അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതിനെ തുടര്‍ന്ന് കടുത്ത നടപടികളുമായി ദില്ലി സര്‍ക്കാര്‍. ദില്ലിയിലെ സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തേയ്ക്ക് കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും നിര്‍മ്മാണ പ്രവൃത്തികള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യങ്ങള്‍ കത്തിക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ദില്ലി നഗരത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ പരിധിയിലുള്ള 1800 സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്തരീക്ഷ മലിനീകരണത്തിന്റെ തോതില്‍ വ്യത്യാസം പ്രകടമാകാത്ത സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് തുടര്‍ച്ചയായ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചത്.

kejriwal

പതിനേഴ് വര്‍ഷത്തിനിടെ ഉണ്ടായ കടുത്ത വായുമലിനീകരണത്തിനാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. ദില്ലിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ അടുത്ത പത്ത് ദിവസത്തേക്ക് ഡീസല്‍ ജനറേറ്റര്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ആശുപത്രികളും അത്യാവശ്യ സ്ഥലങ്ങള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കാനാണ് നിര്‍ദ്ദേശം. ബദാര്‍പൂര്‍ വൈദ്യുത ഉല്‍പ്പാദനം കേന്ദ്രം പത്തു ദിവസത്തേയ്ക്ക് അടച്ചിടും.

200 മീറ്ററിനപ്പുറത്തേക്ക് കാഴ്ച വ്യക്തമാവാത്ത സാഹചര്യമാണ് അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതുമൂലം ദില്ലിയില്‍ ഉള്ളത്. ഇതിനാല്‍ ഈ സാഹചര്യം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ്. ദില്ലിയിലെ അവസ്ഥ ഗ്യാസ് ചേംബറിലേതിന് സമാനമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കെജ്രിവാള്‍ മലിനീകരണം നിയന്ത്രിക്കുന്നതിനായി കേന്ദ്രത്തിന്റെ ഇടപെടല്‍ തേടിയിട്ടുണ്ട്.

English summary
Delhi Pollution: Arvind Kejriwal Says Schools Shut For 3 Days, Odd-Even May Return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X