കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദില്ലിയില്‍ ബിജെപി അത്ഭുതപ്പെടുത്തും, 55 ലേറെ സീറ്റുകള്‍ നേടി അധികാരം പിടിക്കും'; മനോജ് തിവാരി

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ വോട്ടെടുപ്പ് ആരംഭിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ പ്രതീക്ഷകള്‍ പങ്കുവെച്ച് ബിജെപി നേതൃത്വം. ബിജെപിക്ക് വിജയം ഉറപ്പെന്നാണ് സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ മനോജ് തിവാരിയുടെ അവകാശ വാദം. ഫലത്തില്‍ ബിജെപിക്ക് ആശങ്കയില്ല. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ മറികടന്നുള്ള പ്രകടനം ബിജെപി കാഴിച്ചവെക്കും. 55 സീറ്റുവരെ ലഭിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദില്ലി വോട്ടെണ്ണല്‍; ഹാട്രിക്ക് അടിക്കുമോ ആപ്പ്? അതോ 20 വര്‍ഷത്തിന് ശേഷം ബിജെപിയോ? കോണ്‍ഗ്രസിനെന്ത്?ദില്ലി വോട്ടെണ്ണല്‍; ഹാട്രിക്ക് അടിക്കുമോ ആപ്പ്? അതോ 20 വര്‍ഷത്തിന് ശേഷം ബിജെപിയോ? കോണ്‍ഗ്രസിനെന്ത്?

'എനിക്ക് ആശങ്കകളില്ല. ഇന്നത്തെ ദിവസം ബിജെപിക്ക് മികച്ചതാവുമെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ ദില്ലിയില്‍ വീണ്ടും അധികാരത്തിലെത്തും. ബിജെപി 55 സീറ്റുകളോടെ വിജയിച്ചാല്‍ അത്ഭുതപ്പെടാനില്ല'-മനോജ് തിവാരി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

bjp4

എല്ലാ എക്സിറ്റ് പോള്‍ പ്രവചനങ്ങളേയും കാറ്റില്‍ പറത്തുന്ന വിജയം ദില്ലിയില്‍ പാര്‍ട്ടിക്ക് ഉണ്ടാകുമെന്ന് മനോജ് തിവാരി നേരത്തെയും അവകാശപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയുരുത്. 26 സീറ്റുവരെ ബിജെപി നേടുമാണ് ചില അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍ 48 സീറ്റുവരെ നേടി ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ആം ആദ്മിയോ ബിജെപിയോ? ആകാംഷയോടെ രാജ്യംദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ആം ആദ്മിയോ ബിജെപിയോ? ആകാംഷയോടെ രാജ്യം

Recommended Video

cmsvideo
Aravind kejriwal start inviting guests for swearing in ceremony before election result

50 നടുത്ത് ദില്ലിയില്‍ ബിജെപിക്ക് നേടാനാകുമെന്നായിരുന്നു പര്‍വേശ് സിംങ് എംപിയുടെ അവകാശവാദം. ബിജെപി നേതാക്കളുടെ ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നാലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ കാവലിരിക്കാന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചിരുന്നു.

English summary
delhi result; We are coming to power in Delhi today says manoj tiwari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X