ദില്ലി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കില്ലേ? കുറ്റപത്രത്തില്‍ നിറഞ്ഞ് സിഎഎ വിരുദ്ധ സമരക്കാര്‍
ദില്ലി: 50ലധികം പേര്‍ കൊല്ലപ്പെട്ട ദില്ലി കലാപവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പുതിയ കുറ്റപത്രിത്തില്‍ ബിജെപി നേതാക്കളുടെ പങ്കിനെ കുറിച്ച് പരാമര്‍ശമില്ല. കലാപത്തിന് കാരണം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചവരാണെന്ന് കുറ്റപത്രിത്തില്‍ പറയുന്നു. കലാപവുമായി ബന്ധപ്പെട്ട് 783 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 70 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പുതിയ കുറ്റപത്രത്തിലെ വിവരങ്ങളില്‍ പ്രധാനമായും എടുത്തുപറയുന്നത് സിഎഎ വിരുദ്ധ സമരക്കാരെ കുറിച്ചാണ്.

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണ് വ്യാപക സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 2000ലധികം വാക്കുകളില്‍ കലാപത്തിന്റെ വിശദീകരണം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ ഫെബ്രുവരി 25 വരെയുള്ള കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു. കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ മുസ്ലിം വിരുദ്ധ പ്രസംഗങ്ങളെ കുറിച്ച് കുറ്റപത്രത്തില്‍ പറയുന്നേ ഇല്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
സിഎഎ വിരുദ്ധ സമരക്കാര്‍, ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, ഷാഹീന്‍ ബാഗില്‍ ഒത്തുചേര്‍ന്ന സമരക്കാര്‍, ജാഫറാബാദിലെ സമരക്കാര്‍ എന്നിവരുടെ പങ്കാണ് കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23ന് ദില്ലിയില്‍ പ്രകടനം നടത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചായിരുന്നു പ്രകടനം. ഇതിനിടെ കപില്‍ മിശ്ര സിഎഎ വിരുദ്ധ സമരക്കാരെ റോഡില്‍ നിന്ന് നീക്കണമെന്ന് പോലീസിന് താക്കീത് നല്‍കിയിരുന്നു. ഇല്ലെങ്കില്‍ ശക്തമായ രീതിയില്‍ പ്രതികരണമുണ്ടാകുമെന്നും പറഞ്ഞിരുന്നു.
സമരക്കാര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന ഒട്ടേറെ ട്വീറ്റുകളും കപില്‍ മിശ്ര ചെയ്തിരുന്നു. ഇദ്ദേഹം നടത്തിയ സമരത്തിന് പിന്നാലെയാണ് ദില്ലിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായത്. 50ലധികം പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. മിക്കതും മുസ്ലിങ്ങളായിരുന്നു. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്ത ദില്ലി പോലീസ് നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എത്രയും വേഗം കേസെടുക്കാനും നിര്‍ദേശിച്ചു. എന്നാല്‍ ഈ നിര്‍ദേശം നല്‍കിയ ജസ്റ്റിസ് മുരളീധറിനെ പിന്നീട് സ്ഥലംമാറ്റുകയായിരുന്നു.












Click it and Unblock the Notifications