ശമ്പളം കൊടുക്കാന്‍ പോലും പണമില്ല; കേന്ദ്രത്തോട് 5000 കോടി ആവശ്യപ്പെട്ട് ദില്ലി
ദില്ലി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് സഹായം തേടിയിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനായി 5000 കോടി രൂപയാണ് ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ പ്രതിസന്ധി ഘട്ടത്തില്‍ ദില്ലിയിലെ ജനങ്ങളെ സഹായിക്കാന്‍ ഞാന്‍ കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിച്ചിരിക്കുകയാണെന്ന് കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു.

ശമ്പളം നല്‍കുന്നതിനായി 5000 കോടി രൂപ കേന്ദ്രത്തോട് ചോദിച്ചിരുന്നുവെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും കേന്ദ്രം അനുവദിച്ച ഫണ്ട് ദില്ലി സര്‍ക്കാര്‍ കൈപറ്റിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ദില്ലി സര്‍ക്കാരിന് ശമ്പളം വാങ്ങുന്നതിന് മാത്രമായി 3500 കോടി ആവശ്യമായി വരും. എന്നാല്‍ കഴിഞ്ഞ 2 മാസമായി ജിഎസ്ടി വിഹിതമായി 500 കോടി രൂപ മാത്രമെ ലഭിച്ചിട്ടുള്ളുവെന്നും രണ്ട് മാസത്തെ ശമ്പള വിതരണത്തിനായി 7000 കോടി ആവശ്യമാണ്. മറ്റ് വരുമാനങ്ങളില്‍ നിന്നായി സര്‍ക്കാരിന് 1735 കോടി ലഭിച്ചിരുന്നുവെന്നും സിസോദിയ പറഞ്ഞു. 5000 കോടി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരടക്കമുള്ളവര്‍ക്ക് ശമ്പളം വാങ്ങാന്‍ പണം വേണമെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ദില്ലിയിലെ നികുതി വരുമാനത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഇതൊക്കെയും സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിക്കുകയായിരുന്നു.
രാജ്യത്തെ കൊവിഡ് കേസുകളില്‍ മൂന്നാം സ്ഥാനത്താണ് ദില്ലി. 18549 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 416 പേര് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 120 കണ്ടെയ്ന്മെന്റ് സോണുകളാണ് ദില്ലിയിലുള്ളത്.
രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ ദില്ലിയിലെ ഹോട്ടലുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു. കൊവിഡ് ആശുപത്രികളുടെ പട്ടകയില്‍ അഞ്ച് ഹോട്ടലുകള്‍ ഉണ്ടായിരുന്നു. ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുകയും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ദില്ലയില്‍ കൂടുതല്‍ വ്യവസായ മേഖവകള് സജീവമായേക്കും.
ഇന്ത്യയിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 193 പേര് മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,82,143 ആയി. നിലവില്‍ 89995 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications