കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിവേഗം ചന്ദ്രചൂഢ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം ചന്ദ്രചൂഢ് തീര്‍പ്പാക്കിയത് 6,844 കേസുകള്‍..!

Google Oneindia Malayalam News

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് ആയി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍, 2511 ജാമ്യവും കൈമാറ്റ ഹര്‍ജികളും ഉള്‍പ്പെടെ 6,844 കേസുകള്‍ സുപ്രീം കോടതി തീര്‍പ്പാക്കിയതായി വൃത്തങ്ങള്‍. ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റ 2022 നവംബര്‍ 9 മുതല്‍ 2022 ഡിസംബര്‍ 16 വരെ ഉള്ള കണക്കുകള്‍ പ്രകാരം 5,898 കേസുകളാണ് ഫയല്‍ ചെയ്തത്.

കേസുകളുടെ തീര്‍പ്പ് കല്‍പ്പിക്കുന്നത് വൈകുന്നത് കുറയ്ക്കുന്നതിനായി 13 ബെഞ്ചുകളും വിവാഹ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട 10 ട്രാന്‍സ്ഫര്‍ ഹര്‍ജികളും തുല്യമായ ജാമ്യ ഹര്‍ജികളും ദിവസവും കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബറില്‍ പറഞ്ഞിരുന്നു. ഫുള്‍ കോര്‍ട്ട് മീറ്റിംഗിന് ശേഷം, ഓരോ ബെഞ്ചും 10 ട്രാന്‍സ്ഫര്‍ പെറ്റീഷനുകള്‍ പരിഗണിക്കുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

1

നവംബര്‍ 9 ന് 50-ാമത് ചീഫ് ജസ്റ്റിസായി അധികാരമേറ്റ ഡി വൈ ചന്ദ്രചൂഢ് വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ജാമ്യ കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞിരുന്നു. മാട്രിമോണിയല്‍ കേസുകളുമായി ബന്ധപ്പെട്ട് കക്ഷികള്‍ കേസുകള്‍ കൈമാറാന്‍ ആവശ്യപ്പെടുന്ന 3,000 ഹര്‍ജികള്‍ തീര്‍പ്പാക്കാനുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. ഓരോ ബെഞ്ചും ഓരോ ദിവസവും 10 ട്രാന്‍സ്ഫര്‍ കേസുകള്‍ പരിഗണിക്കുകയാണെങ്കില്‍, 13 ബെഞ്ചുകള്‍ക്ക് പ്രതിദിനം 130 കേസുകളും ആഴ്ചയില്‍ 650 കേസുകളും തീര്‍പ്പാക്കാന്‍ കഴിയുമെന്ന് കോടതി പറഞ്ഞിരുന്നു.

അതവരുടെ അഭിപ്രായം.. സിനിമയെ സിനിമയായി കണ്ടാല്‍ മതി; തീവ്ര ഹിന്ദുത്വ ആക്രമണങ്ങളോട് സുരാജ്അതവരുടെ അഭിപ്രായം.. സിനിമയെ സിനിമയായി കണ്ടാല്‍ മതി; തീവ്ര ഹിന്ദുത്വ ആക്രമണങ്ങളോട് സുരാജ്

2

അതിനാല്‍ ശീതകാല അവധിക്ക് മുമ്പായി അഞ്ച് ആഴ്ചകള്‍ അവസാനിക്കുമ്പോള്‍, എല്ലാ ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും അവസാനിക്കും. രാത്രി വൈകുവോളം കേസ് ഫയലുകള്‍ നോക്കാന്‍ നിര്‍ബന്ധിതരായ ജഡ്ജിമാരുടെ ഭാരം കുറയ്ക്കാന്‍ സപ്ലിമെന്ററി ലിസ്റ്റില്‍ അവസാന നിമിഷം ലിസ്റ്റ് ചെയ്യേണ്ട കേസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതായും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞിരുന്നു.

വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍

3

ജാമ്യാപേക്ഷകള്‍ക്കും വിവാഹ കൈമാറ്റ കേസുകള്‍ക്കും പ്രഥമ പരിഗണന നല്‍കിക്കൊണ്ട് കേസുകളുടെ ലിസ്റ്റിംഗ് കാര്യക്ഷമമാക്കാന്‍ ചീഫ് ജസ്റ്റിസ് ശ്രമിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി വൃത്തങ്ങള്‍ അറിയിച്ചു. ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുത്ത ശേഷം നിരവധിയായ കേസുകള്‍ അദ്ദേഹം അറ്റന്‍ഡ് ചെയ്തിട്ടുണ്ട്.

അതവരുടെ അഭിപ്രായം.. സിനിമയെ സിനിമയായി കണ്ടാല്‍ മതി; തീവ്ര ഹിന്ദുത്വ ആക്രമണങ്ങളോട് സുരാജ്അതവരുടെ അഭിപ്രായം.. സിനിമയെ സിനിമയായി കണ്ടാല്‍ മതി; തീവ്ര ഹിന്ദുത്വ ആക്രമണങ്ങളോട് സുരാജ്

4

കഴിഞ്ഞ ദിവസം എന്താണ് ധാര്‍മികത എന്ന് ചോദിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. വീട്ടുകാരുടെ ഇഷ്ടമില്ലാതെ വിവാഹം ചെയ്യുന്ന നൂറിലേറേ പേര്‍ പ്രതിവര്‍ഷം കൊല്ലപ്പെടുന്നുണ്ട് എന്നും ഡി വൈ ചന്ദ്രചൂഢ് കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു.

English summary
Delhi: Supreme Court Chief Justice DY Chandrachud decided 6,844 cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X