കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപത്തിന് പിന്നില്‍ യുപിയില്‍ നിന്നെത്തിയവര്‍; വാട്‌സ്ആപ്പ് വഴി നീക്കം, 130പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് വ്യാപിച്ച കലാപത്തിന് പിന്നില്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഗുണ്ടകള്‍ക്ക് പങ്കുണ്ടെന്ന് പോലീസ്. വാട്‌സ്ആപ്പ് വഴിയാണ് ഇവര്‍ ആക്രമണം ഏകോപിപ്പിച്ചത്. ആക്രമിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് ഇവര്‍ക്ക് വാട്‌സ്ആപ്പ് വഴി വിവരങ്ങള്‍ ലഭിച്ചിരുന്നു. 130 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ കൂടുതലും പ്രദേശവാസികളാണ്. ഇവരില്‍ നിന്ന് 50 മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.

5

35 പേരാണ് ഇതുവരെ കലാപത്തില്‍ കൊല്ലപ്പെട്ടത്. 200ലധികം പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഭജന്‍പുര, മൗജ്പൂര്‍, കരവാള്‍ നഗര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച അര്‍ധരാത്രിയും സംഘര്‍ഷമുണ്ടായി. 48 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ദില്ലി പോലീസ് പറയുന്നു.

ഞങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് നോക്കിനിന്നു; ദില്ലി കലാപത്തിന്റെ ഇരകള്‍ കരഞ്ഞു പറയുന്നുഞങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് നോക്കിനിന്നു; ദില്ലി കലാപത്തിന്റെ ഇരകള്‍ കരഞ്ഞു പറയുന്നു

ഗഗന്‍ വിഹാര്‍-ജോഹ്രിപൂര്‍ മേഖലയിലെ അഴുക്കുചാലില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് നിവേദനം നല്‍കി. ദില്ലി പോലീസിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അമിത് ഷായുടെ പോലീസിനെ 'വെള്ളം കുടിപ്പിച്ച' ജസ്റ്റിസ് മുരളീധര്‍ ആരാണ്? ജഡ്ജിമാര്‍ക്കിടയിലെ 'പുലി'അമിത് ഷായുടെ പോലീസിനെ 'വെള്ളം കുടിപ്പിച്ച' ജസ്റ്റിസ് മുരളീധര്‍ ആരാണ്? ജഡ്ജിമാര്‍ക്കിടയിലെ 'പുലി'

അതേസമയം, പ്രകോപന പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചു. ഇക്കാര്യം പോലീസ് ദില്ലി ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന് വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ കോടതി നാലാഴ്ചത്തെ സമയം നല്‍കി. വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജികള്‍ ഏപ്രില്‍ 13ലേക്ക് മാറ്റി.

ദില്ലി കലാപം നേരിടാന്‍ തുറുപ്പ് ചീട്ടിറക്കി മോദി; അപൂര്‍വ നിയോഗം, എന്തുകൊണ്ട് അജിത് ഡോവല്‍?ദില്ലി കലാപം നേരിടാന്‍ തുറുപ്പ് ചീട്ടിറക്കി മോദി; അപൂര്‍വ നിയോഗം, എന്തുകൊണ്ട് അജിത് ഡോവല്‍?

English summary
Delhi Violence: 130 people have been arrested so far
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X