• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമുദായിക സംഘര്‍ഷമുണ്ടാക്കി സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു: ബിജെപിക്കെതിരെ ശരദ് പവാര്‍!!

Google Oneindia Malayalam News

ദില്ലി: ദില്ലി അക്രമത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി എന്‍സിപി തലവന്‍ ശരദ് പവാര്‍. സാമുദായിക സംഘര്‍ഷമുണ്ടാക്കി ബിജെപി സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും പവാര്‍ കുറ്റപ്പെടുത്തുന്നു. വടക്കുകിഴക്കന്‍ ദില്ലിയില്‍ ഫെബ്രുവരി 23 മുതല്‍ 25 വരെയുണ്ടായ അക്രമങ്ങളില്‍ 45 ലധികം പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ശരദ് പവാറിന്റെ പരാമര്‍ശം.

ദില്ലി അക്രമം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം 46 ആയി, മൃതദേഹങ്ങള്‍ കനാലില്‍ദില്ലി അക്രമം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം 46 ആയി, മൃതദേഹങ്ങള്‍ കനാലില്‍

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തിങ്കളാഴ്ച തുടങ്ങാനിരിക്കെ എന്‍ഡിഎ സര്‍ക്കാരിനെതിരെ യുപിഎയില്‍ എന്‍സിപിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് പാര്‍ലമെന്റിലും ദില്ലി അക്രമം സംബന്ധിച്ച വിഷയം ഉന്നയിക്കുനമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അക്രമ സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദില്ലി പോലീസിന്റെ ഭാഗത്തുനിന്ന് വന്ന വീഴ്ച നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്‍സിപിയും പാര്‍ലമെന്റില്‍ ഇതേ വിഷയം ഉന്നയിക്കും.

തലസ്ഥാനം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കത്തിയെരിയുകയാണ്. ദില്ലി തിര‍ഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്തതോടെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി സമൂഹത്തെ വിഭജിക്കാന്‍ വര്‍ഗ്ഗീയവാദത്തെ കൂട്ടുപിടിച്ച് സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ശരദ് പവാര്‍ എഎന്‍ഐയോട് പ്രതികരിച്ചത്.

ദില്ലി തിര‍ഞ്ഞെടുപ്പിനിടെ നടത്തിയ പ്രസംഗങ്ങളുടെ പേരില്‍ നിരവധി ബിജെപി നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇത്തരം പ്രകോപനപരമായ പ്രസംഗങ്ങളാണ് ദില്ലിയിലെ അക്രമ സംഭവങ്ങളിലേക്ക് നയിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. ദില്ലി അക്രമത്തില്‍‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളും ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും കോണ്‍ഗ്രസ് മുന്നോട്ടുവെച്ചേക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സര്‍ക്കാര്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. അക്രമികളും പോലീസിലെ ഒരു വിഭാഗവും തമ്മിലുണ്ടായ ബാന്ധവമാണ് വ്യാപകമായ കൊലയ്ക്കും തീവെപ്പിനും കാരണമായതെന്നാണ് ഞാന്‍ കരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി പിടിഐയോട് പ്രതികരിച്ചിരുന്നു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണ് ആള്‍നാശത്തിന് കാരണമായതെന്ന് ആരോപിച്ചിരുന്നു.

46 പേരാണ് ദില്ലി അക്രമത്തില്‍ ഇതിനകം മരിച്ചത്. 450 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദില്ലി പോലീസ് അക്രമവുമായി ബന്ധപ്പെട്ട് 203 കേസുകളാണ് ശനിയാഴ്ച വൈകിട്ട് വരെ രജിസ്റ്റര്‍ ചെയ്തത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങളാണ് ദില്ലി പോലീസ് നടത്തുന്നത്.

English summary
‘Capital is burning’: Sharad Pawar slams Centre over northeast Delhi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X