Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യതലസ്ഥാനത്തെ കലാപത്തിലേക്കെറിഞ്ഞുകൊടുത്തത് ദില്ലി പോലീസ് തന്നെ; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ദില്ലി: രാജ്യ തലസ്ഥാനത്തെ കലാപം നിയന്ത്രിക്കുന്നതില്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദില്ലി പോലീസ് പരാജയപ്പെട്ടത്. കലാപം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പുകളെ വേണ്ട രീതിയില്‍ പരിഗണിക്കുന്നതിലും ദില്ലി പോലീസ് പരാജയപ്പെടുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ബിജെപി നേതാവ് കപില്‍ മിശ്ര സിഎഎ അനുകൂല റാലിയ്ക്ക് ആഹ്വാനം ചെയ്തതിന് ശേഷം ഏറ്റവും ചുരുങ്ങിയത് ആറ് തവണയെങ്കിലും കലാപ സാധ്യത വ്യക്തമാക്കുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ദില്ലി പോലീസിന് ലഭിച്ചിരുന്നു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം തന്നെ പോലീസ് അവഗണിക്കുകയായിരുന്നു.

കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം നടന്ന ദിവസം വൈകുന്നേരം തന്നെ അക്രമ സംഭവങ്ങള്‍ തുടങ്ങിയിരുന്നു. അടുത്ത ദിവസത്തോടെ അത് വലിയ കലാപമായി മാറുകയും ചെയ്തു.

 കൃത്യമായ വിവരങ്ങള്‍

കൃത്യമായ വിവരങ്ങള്‍

കപില്‍ മിശ്ര സിഎഎ അനുകൂല റാലിയ്ക്ക് ആഹ്വാനം ചെയ്തതിന് ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും കലാപ സാധ്യത റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും വടക്കുകിഴക്കന്‍ ദില്ലി ജില്ലാ അധികൃതരേയും വയര്‍ലെസ് വഴിയും ഈ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒരു നടപടിയും അധികൃതര്‍ കൈക്കൊണ്ടില്ല.

ആദ്യ മുന്നറിയിപ്പ്

ആദ്യ മുന്നറിയിപ്പ്

ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് 1.22 ന് ആയിരുന്നു കപില്‍ മിശ്രയുടെ ട്വീറ്റ് പുറത്ത് വരുന്നത്. പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നതിനായി ഉച്ചയ്ക്ക് മൂന്ന് മണിക്ക് മൗജ്പുര്‍ ചൗക്കില്‍ എത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതായിരുന്നു ആ ട്വീറ്റ്. ഈ സമയം തന്നെ, പ്രദേശത്ത് കൂടുതല്‍ സുരക്ഷാവിന്യാസം നടത്തണമെന്നും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഉള്ള റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരുന്നു.

കല്ലേറ് തുടങ്ങിയപ്പോള്‍

കല്ലേറ് തുടങ്ങിയപ്പോള്‍

ഫെബ്രുവരി 23, ഞായറാഴ്ച വൈകുന്നേരം ആയപ്പോഴേക്കും ചിലയിടങ്ങളില്‍ കല്ലേറ് തുടങ്ങി. കോളനികളില്‍ ആളുകള്‍ കൂട്ടംകൂടുന്നതും ശ്രദ്ധയില്‍ പെട്ടു. ഇതോടെ ജാഗ്രത പുലര്‍ത്തണം എന്ന മുന്നറിയിപ്പ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വീണ്ടും നല്‍കി. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ ഒന്നും തന്നെ ദില്ലി പോലീസ് പരിഗണിച്ചില്ല എന്നാണ് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഴിഞ്ഞാട്ടം

അഴിഞ്ഞാട്ടം

തിങ്കളാഴ്ച മുതല്‍ ദില്ലി സാക്ഷ്യം വഹിച്ചത് കലാപകാരികളുടെ അഴിഞ്ഞാട്ടത്തിനായിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തിന്റെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും ലക്ഷ്യം വച്ചായിരുന്നു ആക്രമണങ്ങള്‍. കലാപകാരികള്‍ ആളുകളുടെ മതം വെളിപ്പെടുത്താന്‍ തെരുവുകളില്‍ ആക്രോശിക്കുകയും ചെയ്തു. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ 35 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.

ദില്ലി പോലീസ് അപ്രസക്തം

ദില്ലി പോലീസ് അപ്രസക്തം

പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ദില്ലി പോലീസ് തയ്യാറായില്ല. പലയിടങ്ങളിലും കലാപകാരികളുടെ അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പോലീസ് നിഷ്‌ക്രിയരായി നിന്നു. ഒടുവില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ അര്‍ദ്ധരാത്രിയില്‍ കോടതി ഉത്തരവിറക്കേണ്ട സാഹചര്യവും ഉണ്ടായി.

കോടതിയില്‍ നാണംകെട്ടു

കോടതിയില്‍ നാണംകെട്ടു

കലാപം സംബന്ധിച്ച കേസുകള്‍ പരിഗണിച്ച ദില്ലി ഹൈക്കോടതിയ്ക്ക് മുന്നിലും ദില്ലി പോലീസ് നാണം കെട്ടു. കപില്‍ മിശ്രയുടെ പ്രസംഗം കേട്ടിട്ടില്ലെന്ന് പറഞ്ഞ ദില്ലി പോലീസിനെ കോടതി അതുള്‍പ്പെടെയുള്ള നാല് വിദ്വേഷ പ്രസംഗങ്ങള്‍ കേള്‍പിക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+