Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ അക്രമം തുടരുന്നത് പോലീസിന്റെ തികഞ്ഞ പരാജയം, ഉത്തരവാദിത്തം സര്‍ക്കാരിനുമെന്ന് ചിദംബരം

ദില്ലി: ദില്ലിയിലെ അക്രമസംഭവങ്ങളില്‍ പോലീസിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. തലസ്ഥാനത്ത് അക്രമം തുടരുന്നത് ദില്ലി പോലീസിന്റെ തികഞ്ഞ പരാജയമാണെന്നാണ് ചിദംബരം കുറ്റപ്പെടുത്തുന്നത്. "തിങ്കളാഴ്ച മുതല്‍ അക്രമങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ പോലും അക്രമം നടക്കുന്നുണ്ട്. ഇത് കാണിക്കുന്നത് ദില്ലി പോലീസിന്റെ തികഞ്ഞ പരാജയമാണ്" ചിദംബരം ട്വീറ്റില്‍ കുറിച്ചു. സര്‍ക്കാരിനും അക്രമം അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തമുണ്ട്.

വടക്കുകിഴക്കന്‍ ദില്ലിയിലെ അക്രമങ്ങള്‍ പ്രേരണയോടെ ഉണ്ടായതോ സ്വാഭാവികമായി ഉടലെടുത്തതോ ആയിക്കൊള്ളട്ടെ. അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും ചിദംബരം പറയുന്നു.

20 പേരാണ് ദില്ലിയിലെ അക്രമ സംഭവങ്ങളില്‍ ഇതിനകം കൊല്ലപ്പെട്ടത് 17൦ലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വടക്കുകിഴക്കന്‍ ദില്ലിയിലെ ജാഫ്രബാദിലും മൗജ്പൂരിലുമായി ഉടലെടുത്ത അക്രമങ്ങളാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചത്. വീടുകള്‍ക്കും കടകള്‍ക്കും തീയിട്ട അക്രമികള്‍ ആളുകളെ പേരുചോദിച്ച് ആക്രമിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. അക്രമം തടയുന്നതില്‍ ദില്ലി പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പോലീസിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. അതേ സമയം ദില്ലിയിലെ അക്രമം തടയുന്നതിനായി സര്‍ക്കാരും സേനയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

chidambaram222

"രണ്ട് ഹൈക്കോടതി ജഡ‍്ജിമാര്‍ രാത്രി കോടതി ചേര്‍ന്നാണ് കലാപത്തില്‍ പരിക്കേറ്റവരെ സുരക്ഷിതമായി ആശുപത്രികളിലെത്തിക്കാനുള്ള നിര്‍ദേശം നല്‍കുന്നത്. ഇതില്‍ ദില്ലി പോലീസിന്റെ പ്രകടനത്തെക്കുറിച്ച് എന്താണ് പറയേണ്ടത്?" ചിദംബരം ട്വിറ്ററില്‍ കുറിക്കുന്നു. ചൊവ്വാഴ്ച ദില്ലി കലാപവുമായി ബന്ധപ്പെട്ട് ദില്ലി ഹൈക്കോടതി അടിയന്തരമായി വാദം കേട്ടിരുന്നു. കലാപത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലെത്തിക്കുന്നതിന് മാര്‍ഗ്ഗമൊരുക്കാനാണ് കോടതി നിര്‍ദേശിച്ചത്. ഈ സംഭവത്തെക്കുറിച്ചാണ് ചിദംബരത്തിന്റെ ഏറ്റവും ഒടുവിലത്തെ ട്വീറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+