കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പോലീസിന്റെ ക്രൂര പീഡനത്തില്‍ മരണം? പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്താന്‍ കോടതി ഉത്തരവ്

Google Oneindia Malayalam News

ദില്ലി: കലാപത്തിനിടെ ദില്ലി പോലീസിന്റെ ക്രൂരപീഡനത്തില്‍ മരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്താന്‍ കോടതി ഉത്തരവ്. പോസ്റ്റ്‌മോര്‍ട്ടം അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നുവെന്ന് കാണിച്ച് ഇരയുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.

De

പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോയും ഫോട്ടോയും എടുക്കാന്‍ പോലീസിനും ആശുപത്രി അധികൃതര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഫെബ്രുവരി 26നാണ് യുവാവ് ആശുപത്രിയില്‍ മരിച്ചത്. പോലീസ് കസ്റ്റഡിയില്‍ ക്രൂര പീഡനത്തിന് ഇരയായ ശേഷം ഇയാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നുവത്രെ. തുടര്‍ന്നാണ് എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധികം വൈകാതെ മരിക്കുകയായിരുന്നു.

മരിച്ച 23കാരന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഇരയുടെ പേര് വിവരങ്ങള്‍ പുറത്തുവിടരുതെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷവും മരിച്ച ശേഷവും ബന്ധുക്കള്‍ യുവാവിനെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് സമ്മതിച്ചില്ല. തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്.

Recommended Video

cmsvideo
ഡല്‍ഹി കലാപത്തിന് കാരണക്കാരന്‍ സുരക്ഷിതന്‍ | Oneindia Malayalam

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവ്. വടക്കുകിഴക്കന്‍ ദില്ലിയിലുണ്ടായ കലാപത്തില്‍ 45 പേരാണ് മരിച്ചത്. ഫെബ്രുവരി 24ന് തുടങ്ങിയ കലാപം മൂന്ന് ദിവസം ശക്തമായിരുന്നു. പോലീസ് കലാപകാരികളെ തടഞ്ഞില്ലെന്നും കലാപകാരികള്‍ക്കൊപ്പം ചേര്‍ന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

English summary
Delhi Violence: Take videos, photos of post-mortem, directed by Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X