കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസിലെ ഇരയുടെ പേര് പരാമര്‍ശിച്ചു, വനിതാ കമ്മീഷന്‍ അധ്യക്ഷ കുറ്റക്കാരിയോ!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാലിനെതിരെ പരാതി. പീഡനക്കേസിലെ ഇരയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് രാസലായനി കുടിപ്പിച്ച സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞ പെണ്‍കുട്ടിയുടെ പേരാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പരാമര്‍ശിച്ചത്.

പീഡനക്കേസിന്റെ വാദം കേള്‍ക്കുന്നതിന് മുന്നോടിയായി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. രാസലായനി കുടിപ്പിച്ചതിനെ തുടര്‍ന്ന് ആന്തരാവയങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഞായറാഴ്ചയാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്.സ്വാതി മാലിവാലിനെിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

swati-maliwal

ദില്ലി പോലീസിനെ ലക്ഷ്യം വെച്ചുള്ള ട്വീറ്റുകളില്‍ ഡല്‍ഹിയില്‍ ഇനിയുമെത്ര നിര്‍ഭയകളെ വേണമെന്നും, അടുത്ത നിര്‍ഭയ കൊല്ലപ്പെടുന്നതുവരെ നമ്മള്‍ കാത്തിരിക്കുമെന്നും സൂചിപ്പിച്ചിരുന്നു. രണ്ട് തവണ അയല്‍വാസി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് രക്തം ഛര്‍ദ്ദിച്ച് മരിക്കുകയായിരുന്നു. പെണ്‍കുട്ടി മര്‍ദ്ദിക്കപ്പെടുകയും ഒരേ ദിവസം തന്നെ പല തവണ പീഡിപ്പിപ്പിക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

ഭാര്യക്ക് ഭര്‍ത്താവിനെയും മൊഴി ചൊല്ലാം... ഇതാ ഇങ്ങനെഭാര്യക്ക് ഭര്‍ത്താവിനെയും മൊഴി ചൊല്ലാം... ഇതാ ഇങ്ങനെ

പെണ്‍കുട്ടിയെ പ്രതി വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ചോദ്യം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ ദില്ലി പോലീസിന് നോട്ടീസയച്ചിരുന്നു. ഡിസംബറിലുണ്ടായ സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയാണ് പെണ്‍കുട്ടിയെ വീണ്ടും ഉപദ്രവിച്ചത്. പീഡനക്കുറ്റം നിഷേധിച്ച പെണ്‍കുട്ടി പലതവണ മൊഴിമാറ്റി പറഞ്ഞിരുന്നുവെന്നാണ് പോലീസിന്റെ വാദം.

English summary
Delhi Women's Panel Chief, Swathi Maliwal accused Of naming raped teen in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X