'ചെന്നൈയിലും വേണം ചുവന്ന തെരുവ്'
ചെന്നൈ: കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ മഹാനഗരങ്ങളുടെ ചുവട് പിടിച്ച് ചെന്നൈയിലും ചുവന്ന തെരുവ് വേണമെന്ന് ആവശ്യം. സംസ്ഥാനത്തിലെ ലൈംഗികത്തൊഴിലാളികളാണ് ഈ ആവശ്യവുമായി മുഖ്യമന്ത്രി ജയലളിതയെ സമീപിച്ചിരിക്കുന്നത്.
തങ്ങളെ സ്വതന്ത്രമായും സ്വസ്ഥമായും ജീവിക്കാന്‍ അനുവദിക്കണമെന്നും പോലീസിന്റെ പീഡനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ലൈംഗികത്തൊഴിലാളികള്‍ സംഘടിച്ചിരിക്കുന്നത്. ഇക്കാര്യം കാണിച്ച് ഇവര്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതി.

ചെന്നൈയും ബാംഗ്ലൂരുമൊഴികെയുള്ള മെട്രോ നഗരങ്ങളില്‍ ലൈംഗികത്തൊഴിലാളികളുടെ പേരില്‍ അറിയപ്പെടുന്ന പ്രദേശങ്ങളുണ്ട്. മുംബൈയിലെ കാമാത്തിപുരയും കൊല്‍ക്കത്തയിലെ സോനാഗച്ചിയും ഇതില്‍ പ്രശസ്തമാണ്.
ചെന്നൈയില്‍ ഞങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ പോലീസുകാരുടെ പീഡനവും ഉപദ്രവിക്കലും ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നു - ചെന്നൈയില്‍ 3000 ത്തിലധികം ലൈംഗികത്തൊഴിലാളികളുള്ള സംഘടനയുടെ സെക്രട്ടറി കെ കലൈവാണി പറഞ്ഞു.
ആവശ്യക്കാര്‍ക്ക് വേണ്ടി കാത്തുനില്‍ക്കുന്നതിനിടെയും മറ്റുമാണ് ഇവര്‍ക്ക് പോലീസിന്റെ ഉപദ്രവം കൂടുതലും സഹിക്കേണ്ടിവരുന്നത്. റെയ്ഡിന്റെ പേരിലും മോശം അനുഭവം ഇവര്‍ക്കുണ്ടാകുന്നു. എന്നാല്‍ വളരെ യാഥാസ്തികരായ ആളുകള്‍ ജീവിക്കുന്ന ചെന്നൈ പോലുള്ള നഗരത്തില്‍ വേശ്യാവൃത്തിക്ക് മാത്രമായി ഒരു പ്രദേശം എന്നത് യുക്തമാകില്ല എന്ന് കരുതുന്നവരുമുണ്ട്.
ഔദ്യോഗികമായ കണക്കുകള്‍ അനുസരിച്ച് തൊണ്ണൂറായിരത്തോളം ലൈംഗികത്തൊഴിലാളികളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. ചെന്നൈ നഗരത്തില്‍ മാത്രം ഇത് പതിനാലായിരത്തില്‍ അധികമാണ്. എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിനെക്കാള്‍ എത്രയോ കൂടുതലാണ് എന്നതാണ് സത്യം.












Click it and Unblock the Notifications