കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറന്‍സി നിരോധനം; കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി ചന്ദ്രബാബു നായിഡു നിലപാട് മാറ്റി

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: പ്രധാനമന്ത്രിയുടെ നോട്ട് നിരോധന നടപടിയെ ഏറ്റവും കൂടുതല്‍ പിന്തുണച്ച മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു നിലപാട് മാറ്റി സര്‍ക്കാരിനെതിരെ പ്രതികരിച്ചു. കറന്‍സി നിരോധം പ്രഖ്യാപിച്ചശേഷം നാല്‍പത് ദിവസത്തോളമായെങ്കിലും എങ്ങനെ ഇതിന് പരിഹാരം കാണാനാവുമെന്ന് തലപുകയ്ക്കുകയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

വിജയവാഡയില്‍ തെലുങ്കുദേശം പാര്‍ട്ടി എം.പി, എം.എല്‍.എ, എ.എല്‍.സി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ചന്ദ്രബാബു നായിഡു കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. നേരത്തെ സര്‍ക്കാരിന്റെ തീരുമാനത്തെ പുകഴ്ത്തുകയും പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്ത വ്യക്തിയാണ് ചന്ദ്രബാബു നായിഡു.

chandrababu-naidu

കറന്‍സി നിരോധിച്ചശേഷം ആന്ധ്രയില്‍ വ്യാപകമായ തോതില്‍ കാര്‍ഡുകള്‍ അവതിപ്പിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ രൂക്ഷമായതോടെയാണ് മുഖ്യമന്ത്രിയുടെ മലക്കംമറിച്ചിലെന്നാണ് റിപ്പോര്‍ട്ട്.

നോട്ടുകള്‍ നിരോധിച്ചത് പാര്‍ട്ടിയുടെ ധാര്‍മിക വിജയമെന്ന രീതിയില്‍ തെലുങ്ക് ദേശം പാര്‍ട്ടി ഫേസ്ബുക്ക്, ട്വിറ്റര്‍ പേജിലൂടെ വ്യാപകമായ പ്രചരണം നടത്തിയിരുന്നു. കാരണം, ഒക്ടോബര്‍ മാസത്തില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു പ്രധാന മന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍, കറന്‍സി നിരോധനം ജനങ്ങള്‍ക്ക് ദുരിതം വര്‍ധിപ്പിച്ചതോടെ മുഖ്യമന്ത്രി നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

English summary
Chandrababu Naidu, demonetisation’s biggest backer after Modi, turns critic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X