കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് പഴയതു തന്നെ,മാറ്റം ഡിസൈനില്‍ മാത്രം, കര്‍ശന സുരക്ഷ ക്രമീകരണമെന്ന വാദം പൊളിയുന്നു?

പുതിയ നോട്ടുകളില്‍ കര്‍ശന സുരക്ഷയുണ്ടെന്ന സര്‍ക്കാരിന്റെ വാദം പൊളിയുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : മൈക്രോ ചിപ്പ്, കര്‍ശന സുരക്ഷ പുതിയ നോട്ടുകളെ കുറിച്ച് എന്തൊക്കെയായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ പവനായി ശവമായി എന്നു പറഞ്ഞ അസ്ഥയാണ്. പറഞ്ഞുവരുന്നത് പുതിയ നോട്ടുകളിലെ സുരക്ഷ മാനദണ്ഡങ്ങളെ കുറിച്ച് തന്നെയാണ്.

പുതിയ നോട്ടുകളില്‍ കര്‍ശന സുരക്ഷയുണ്ടെന്ന സര്‍ക്കാരിന്റെ വാദം പൊളിയുന്നു. പഴയ 500, 1000 നോട്ടുകളിലുള്ള അതേസുരക്ഷാ ക്രമീകരണങ്ങള്‍ തന്നെയാണ് പുതിയ നോട്ടുകളിലുള്ളതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 സുരക്ഷ പഴയത് തന്നെ

സുരക്ഷ പഴയത് തന്നെ

പഴയ 500, 1000 രൂപ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേസുരക്ഷാ ക്രമീകരണങ്ങള്‍ തന്നെയാണ് പുതിയ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നത്. ഡിസൈനില്‍ മാത്രമാണ് മാറ്റമുള്ളതെന്നും അദ്ദേഹം പറയുന്നു. പുതിയ 2000 രൂപയുടെ നോട്ടുകള്‍ ഇറങ്ങിയപ്പോള്‍ ഇതില്‍ മൈക്രോ ചിപ്പ് ഉണ്ടെന്നുവരെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ നിഷേധിച്ചു.

 വെറും ആറ് മാസം മാത്രം

വെറും ആറ് മാസം മാത്രം

ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 2000 രൂപയുടെ പുതിയ നോട്ടുകള്‍ നിര്‍മിക്കാനുള്ള തീരുമാനം ആറ് മാസം മുമ്പാണ് എടുത്തതെന്നും അദ്ദേഹം പറയുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിന് ആറ് മാസം മതിയാവില്ലെന്നും അദ്ദേഹം. പുതിയ നോട്ടില്‍ ഒപ്പിട്ടിരിക്കുന്നത് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലാണ്.

 വര്‍ഷങ്ങളുടെ പ്രയത്‌നം വേണം

വര്‍ഷങ്ങളുടെ പ്രയത്‌നം വേണം

നോട്ടിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുന്നതിന് കടമ്പകള്‍ ഏറെയുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്ര.ത്‌നം തന്നെ ഇതിനു വേണം. നോട്ടിലെ വാട്ടര്‍ മാര്‍ക്ക്, സെക്യൂരിറ്റി ത്രെഡ്, ലാറ്റന്റ് ഇമേജ് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ നവീകരിക്കാന്‍ നിരവധി മാതൃകകള്‍ തന്നെ നിര്‍മിക്കേണ്ടി വരും. ഇവയുടെ മൂല്യനിര്‍ണയം നടത്തേണ്ടതായും വരും. ഇതില്‍ നിന്ന് സുരക്ഷിതമായത് കണ്ടെത്തി ഒടുവില്‍ മന്ത്രിസഭയുടെ അംഗാകാരം ലഭിച്ചാലെ പുതിയ നോട്ടുകള്‍ അച്ചടിക്കാനാവൂ.

ഇന്ത്യന്‍ നിര്‍മിത നോട്ടുകള്‍

ഇന്ത്യന്‍ നിര്‍മിത നോട്ടുകള്‍

പുതിയ നോട്ടുകള്‍ അച്ചടിച്ചിരിക്കുന്നതത് മൈസൂരിലെ ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലാണ്. 2015ലാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്. 2005ലാണ് അവാനമായി നോട്ടുകളിലെ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്.

 ഇതുവരെ 18 ബില്യണ്‍ നോട്ട്

ഇതുവരെ 18 ബില്യണ്‍ നോട്ട്

ഇന്ത്യയിലും വിദേശത്തും നിര്‍മ്മിച്ച ബാങ്ക് നോട്ടുകളിലാണ് കറന്‍സി അച്ചടിക്കുന്നത്. എന്നാല്‍ പുതിയ 2000 രൂപ നോട്ട് അച്ചടിച്ചിരിക്കുന്നത് പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ബാങ്ക് നോട്ടിലാണ്. അതിനാല്‍ കള്ളനോട്ടിനുള്ള സാധ്യത തള്ളുന്നു. ഇതുവരെ 18 ബില്യണ്‍ പുതിയ നോട്ടുകളാണ് അച്ചടിച്ചിരിക്കുന്നത്.

English summary
The new magenta Rs. 2,000 notes have all been printed at a facility in India but, barring the design, the security features remain the same as the old Rs. 500 and Rs. 1,000 notes, a senior government official told.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X