അസാധുവാക്കിയ നോട്ടുകളുടെ കണക്ക് അറിയിക്കും!!! നോട്ടെണ്ണൽ തുടരുന്നുവെന്ന് ജെയ്റ്റലി!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നോട്ട് നിരോധനത്തിനു ശേഷം ലഭിച്ച നോട്ടുകൾ ഇതുവരെ എണ്ണിത്തിർന്നിട്ടില്ലെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലി. ഇത് എണ്ണിത്തിരുന്ന മുറക്ക് കള്ളപ്പണത്തിന്റെ അടക്കമുള്ള കണക്കുകൾ പുറത്തുവിടുമെന്നും ജെയ്റ്റലി പറഞ്ഞു. ഇപ്പോഴും നോട്ടെണ്ണൽ നടപടി റിസർവ് ബാങ്കിൽ പുരോഗമിക്കുകയാണെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.

സഹകരണബാങ്കുകളില്‍ നിക്ഷേപിച്ച പണം ജൂലൈ മാസത്തിലാണ് റിസര്‍വ് ബാങ്കുകളിലെത്തിയതെന്നും മന്ത്രി വ്യക്തമാക്കി. വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉപധനാഭ്യര്‍ത്ഥന സഭ പാസാക്കി.

ഉർജിത് പട്ടേൽ സമിതിയിൽ

ഉർജിത് പട്ടേൽ സമിതിയിൽ

നോട്ട് അസാധുവാക്കലിനു ശേഷം രണ്ടു തവണയാണ് ഊർജിത് പട്ടേൽ പാർളമെന്റ് സമിതിക്കും മുന്നിലെത്തിയിരുന്നു. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് എംപിമാരുടെ ചോദ്യത്തനു മറുപടി നൽകാനാണ് പട്ടേൽ സമിതിക്കു മുന്നിൽ എത്തിയത്. കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് രണ്ടാമതു അദ്ദേഹത്തെ വിളിച്ചു വരുത്തിയത്. ആദ്യം കഴിഞ്ഞ ജനുവരിയിൽ ഊർജിത് പട്ടേൽ സമിതിക്കു മുന്നിൽ എത്തിയിരുന്നു.

നോട്ടെണ്ണൽ കഴിഞ്ഞിട്ടില്ല

നോട്ടെണ്ണൽ കഴിഞ്ഞിട്ടില്ല

അസാധുവാക്കിയ ശേഷം മടങ്ങിയ എത്ര നോട്ടുകൾ ബാങ്കിൽ തിരിച്ചെത്തിയെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ഊർജിത്ത് പട്ടേൽ വ്യക്തമാക്കിയിരുന്നു. ബാങ്കിൽ മടങ്ങി വന്ന നോട്ടുകൾ ഇപ്പോഴും എണ്ണിതിട്ടപ്പെടുത്തിയിട്ടില്ലെന്നു ഊർജിത്ത് പട്ടേൽ അറിയിച്ചിരുന്നു.

പരിഹസിച്ച് രാഹുൽ ഗാന്ധി

പരിഹസിച്ച് രാഹുൽ ഗാന്ധി

അസാധുവാക്കിയതിനു ശേഷം ബാങ്കിൽ മടങ്ങിയെത്തിയ നോട്ടുകൾ എണ്ണി കഴിഞ്ഞിട്ടില്ലെന്ന റിസർവ് ബാങ്ക് ഗവർണർ ഈർജിത് പട്ടേലിന്റെ മറുപടിയെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.

നോട്ടെണ്ണൽ നടക്കുന്നു

നോട്ടെണ്ണൽ നടക്കുന്നു

ബാങ്കുകളിൽ മടങ്ങിയെത്തിയ നോട്ടെണ്ണൽ നടപടി ഇപ്പോഴും നടക്കുന്നുണ്ടെന്നു പട്ടേൽ അറിയിച്ചിരുന്നു. എന്നാൽ അത് ശരിവെയ്ക്കുന്ന തീതിയിലുള്ള മറുപടിയാണ് ഇന്ന് ജെയ്റ്റ്ലിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഞയർ ഒഴികെ ബാക്കിയെല്ലാ ദിവസവും നോട്ടെണ്ണൽ നടപടിയുമായി മുന്നോട്ട് പോകുകയാണെന്നും അറിയിച്ചു.

നോട്ടുകൾ പൂർണ്ണമായും എത്തിയിരുന്നില്ല

നോട്ടുകൾ പൂർണ്ണമായും എത്തിയിരുന്നില്ല

അസാധുവാക്കിയ നോട്ടുകൾ വൈകിയാണ് റിസർവ് ബാങ്കിൽ എത്തിയത്. സഹകരണബാങ്കുകളില്‍ നിക്ഷേപിച്ച പണം ജൂലൈ മാസത്തിലാണ് റിസര്‍വ് ബാങ്കുകളിലെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

പ്രത്യേക സമിതി

പ്രത്യേക സമിതി

പ്രത്യേക സമിതിയുടെ കീഴിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഞയർ ഒഴികെ ബാക്കിയെല്ലാ ദിവസവും നോട്ടെണ്ണൽ നടപടി റിസർവ് ബാങ്കുകളിൽ നടക്കുന്നുണ്ട്.

നോട്ട് പിൻവലിക്കൽ

നോട്ട് പിൻവലിക്കൽ

2016 നവംബർ 8 ന് രാജ്യത്ത് നിന്ന് രാജ്യത്ത് നിന്ന് കള്ളപ്പണം പൂർണ്ണമായും തുടച്ചു നീക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന് ഒരു ചരിത്രപരമായ തീരുമാനമായിരുന്നു നോട്ട് അസാധുവാക്കൽ. രാജ്യത്ത് നിന്ന് ഉയർന്ന മൂല്യമുള്ള 1000, 500 രൂപയുടെ ഉയർന്ന നോട്ടുകൾ മുൻ അറിയിപ്പു കൂടാതെ അസാധുവാക്കിയിരുന്നു. അത് ജനങ്ങൾക്കിടയിൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു

English summary
Finance Minister Arun Jaitley on Tuesday said the Reserve Bank of India (RBI) is in the process of counting scrapped currency notes and will come out with the final figures once the fake notes were weeded out.
Please Wait while comments are loading...