ചോദിച്ചവരൊക്കെ എവിടെ: കള്ളപ്പണം ഇവിടെയുണ്ട്, കണക്ക് വെളിപ്പെടുത്തി ആദായനികുതി വകുപ്പ്

  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് 4,807.45 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ്. 112 കോടിയുടെ പുതിയ നോട്ടുകളും നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്തു.


രാജ്യത്തെ കള്ളനോട്ടിന്റെ ന്റെ ഒഴുക്കു തടയുന്നതിനും കള്ളപ്പണം പിടികൂടുന്നതിനും വേണ്ടിയായിരുന്നു മൂല്യമേറിയ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം. പ്രഖ്യാപനത്തോടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയം അനുവദിച്ചെങ്കിലും ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പുകളും രാജ്യവ്യാപകമായി റെയ്ഡുകളും പരിശോധനകളും നടത്തിവരികയായിരുന്നു. ജനുവരി വരെ റെയ്ഡില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെയും പണത്തിന്റെയും കണക്കുകളാണ് ആദായ നികുതി വകുപ്പ് ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

 നോട്ട് നിരോധനത്തിന് ശേഷം

നോട്ട് നിരോധനത്തിന് ശേഷം

നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം 1,138 പരിശോധനകളും സര്‍വ്വേകളും നടത്തിയതായും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ടാക്‌സ് തട്ടിപ്പ് നടത്തിയതും ഹവാല ഇടപാട് നടത്തിയതുമായ 5,184 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചതായും ആദായ നികുതി വകുപ്പ് പറയുന്നു.

സ്വര്‍ണ്ണവും പണവും

സ്വര്‍ണ്ണവും പണവും

609.39 കോടിയുടെ സ്വര്‍ണ്ണവും പണവുമാണ് ഈ കാലയളവില്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ഇതില്‍ 112. 8 കോടിയുടേത് പുതിയ 2000 രൂപ നോട്ടുകളായിരുന്നു. 97.8 കോടിയുടെ ആഭരണങ്ങളാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പിടിച്ചെടുത്തത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

നോട്ട് നിരോധനത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത 526 കേസുകള്‍ സിബിആഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കൈമാറിയിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, പണം തട്ടിപ്പ്, വരവില്‍ കവിഞ്ഞ സമ്പാദ്യം, അഴിമതി എന്നിവയുള്‍പ്പെട്ട കേസുകളാണ് ഇക്കൂട്ടത്തിലുള്ളത്.

മോദിയുടെ നീക്കം എങ്ങനെ

മോദിയുടെ നീക്കം എങ്ങനെ

രാജ്യത്തെ കള്ളനോട്ടിന്റെ ന്റെ ഒഴുക്കു തടയുന്നതിനും കള്ളപ്പണം പിടികൂടുന്നതിനും വേണ്ടിയായിരുന്നു മൂല്യമേറിയ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം. നോട്ടുനിരോധനത്തോടെ രാജ്യം എക്കാലവും കണ്ടിട്ടില്ലാത്ത നോട്ട് പ്രതിസന്ധിയ്ക്ക് സാക്ഷ്യം വഹിച്ചെങ്കിലും പുതിയ നോട്ടുകള്‍ ലഭ്യമായിത്തുടങ്ങിയതോടെ സാധാരണ രീതിയിലേക്ക് എത്തുകയാണ്.

English summary
Over Rs 4,807 crore of undisclosed income has been detected while Rs 112 crore worth new notes have been seized by the Income Tax department as part of its country-wide operations against black money hoarders post demonetization.
Please Wait while comments are loading...