എത്ര നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തി!!! എണ്ണിത്തീർത്തിട്ടില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: 2016 നംവംബർ എട്ടിനു ശേഷം അസാധുവാക്കിയ എത്ര നോട്ടുകൾ ബാങ്കിൽ തിരിച്ചെത്തിയെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ഊർജിത്ത് പട്ടോൽ. ബാങ്കിൽ മടങ്ങി വന്ന നോട്ടുകൾ ഇപ്പോഴും എണ്ണിതിട്ടപ്പെടുത്തിയിട്ടില്ലെന്നും ഊർജിത്ത് പട്ടേൽ അറിയിച്ചു.

പാർളമെന്റിൽ സമാജ്വാദി പാർട്ടി നേതാവ് നരോഷ് അഗർവാൾ, തൃണമൂൽ നേതാവ് എംപി സൗഗതോ റോയ് എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാർളമെന്റ് സമിതിക്കും മുൻപാകെ മറുപടി പറയുകയായിരുന്നു.

നോട്ടെണ്ണൽ നടപടി നടക്കുന്നു

നോട്ടെണ്ണൽ നടപടി നടക്കുന്നു

രാജ്യത്ത് നിന്നും അസാധുവാക്കി ബാങ്കുകളിൽ മടങ്ങിയെത്തിയ നോട്ടുകൾ എണ്ണിതിട്ടപ്പെടുത്തൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ഊർജിത്ത് പട്ടേൽ. അവർ ഞയർ ഒഴികെ ബാക്കിയെല്ലാ ദിവസവും നോട്ടെണ്ണൽ നടപടിയുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.

നോട്ടുകൾ പൂർണ്ണമായും എത്തിയിട്ടില്ല

നോട്ടുകൾ പൂർണ്ണമായും എത്തിയിട്ടില്ല

അസാധുവാക്കിയ നോട്ടുകൾ പൂർണ്ണമായും റിസർവ് ബാങ്കിലെത്തിയിട്ടില്ലെന്നും പട്ടേൽ അറിയിച്ചു. പോസ്റ്റോഫീസുകൾ അസാധുവാക്കിയ നോട്ടുകൽ പൂർണ്ണമായും ബാങ്കിൽ നിക്ഷോപിച്ചിട്ടില്ല.

ഉർജിത്ത് പട്ടേൽ വീണ്ടും പാർളമെന്റ് സമിതിക്കു മുന്നിൽ

ഉർജിത്ത് പട്ടേൽ വീണ്ടും പാർളമെന്റ് സമിതിക്കു മുന്നിൽ

നോട്ട് പിൻവലിച്ചതിനു ശേഷം രണ്ടാം തവണയാണ് ഊർജിത് പട്ടേൽ പാർളമെന്റ് സമിതിക്കും മുന്നിലെത്തുന്നത്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് എംപിമാരുടെ ചോദ്യം അവസാനിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലിയുടെ അധ്യക്ഷതയിലുള്ള സമിതി അദ്ദേഹത്തെ വീണ്ടും വിളിച്ചു വരുത്തുകയായയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഊർജിത് പട്ടേൽ സമിതിക്കു മിന്നിൽ എത്തിയിരുന്നു.

മുന്നൊരുക്കം നടന്നത് ജനുവരിയിൽ

മുന്നൊരുക്കം നടന്നത് ജനുവരിയിൽ

നോട്ട് അസാധുവാക്കലിനുള്ള മുന്നൊരുക്കങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ തന്നെ ആരംഭിച്ചതാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. പാര്‍ലമെന്ററി സമിതിക്കു മുമ്പാകെയാണ് പട്ടേല്‍ ഇക്കാര്യം അറിയിച്ചത്. ആരോടും ആലോചിക്കാതെ, തിടുക്കത്തിലാണ് നോട്ട് അസാധുവാക്കാനുള്ള തീരുമാനമെടുത്തതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് ആര്‍ബിഐ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍.

നോട്ട് പിൻവലിക്കൽ ജനങ്ങളെ വലച്ചു

നോട്ട് പിൻവലിക്കൽ ജനങ്ങളെ വലച്ചു

രാജ്യത്ത് നിന്നു ഉയർന്ന മൂല്യമുള്ള നോട്ടുകൽ ഉടൻ പിൻവലിച്ചത് ജനങ്ങളെ വലച്ചുവെന്ന് ഊർജിത് പട്ടേൽ തന്നെ സമ്മതിച്ചിട്ടുണ്ട്. അക്കൗണ്ട് പബ്ലിക്ക് കമ്മിറ്റിയുടെ മിന്നിലാണ് പട്ടേലിന്റെ തുറന്നു പറച്ചിൽ.

രൂപയുടെ വിനിയമയ നിരക്ക്

രൂപയുടെ വിനിയമയ നിരക്ക്

രാജ്യത്ത് ഇപ്പോള്‍ വിനിമയം ചെയ്യപ്പെടുന്നത് 15.4 ലക്ഷം കോടി രൂപയാണെന്ന് ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. നോട്ട് അസാധുവാക്കിയ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത് 17.7 ലക്ഷം കോടി ആയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
The Reserve Bank of India is still counting the demonetised currency returned to it and it also can’t say how much black money has been recovered, governor Urjit Patel has told a parliamentary panel.
Please Wait while comments are loading...