റാം റഹീമിന് ഏഴു വര്‍ഷം തടവുശിക്ഷ ലഭിച്ചേക്കും, നിര്‍ണ്ണായക വിധി തിങ്കളാഴ്ച..
പഞ്ചകുള: ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ വിവാദ ആള്‍ദൈവം റാം റഹീം സിങ്ങിന്റെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. റാം സിങ്ങിന് ഏഴു വര്‍ഷം തടവുശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങ് ആണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ റാം സിങ്ങ് കുറ്റക്കാരനാണെന്നു വിധിച്ചത്. ഐപിസി 376, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
അതേസമയം റാം റഹീമിന്റെ അനുയായികള്‍ അഴിച്ചുവിട്ട അക്രമ സംഭവങ്ങളെ തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള ദേരാ സച്ചാ സൗദയുടെ രണ്ട് ആശ്രമങ്ങള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. 600 ല്‍ അധികം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

കലാപം നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ഘട്ടറുടെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. കലാപം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications