കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവു കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച ഹോട്ടലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി കൊണാട്ട് പ്ലേസിലെ പ്രമുഖ ഹോട്ടലായ ശിവ് സാഗര്‍ റെസ്‌റ്റൊറന്റില്‍ തെരുവു കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചതു സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റിനോട് സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.

പൊതുപ്രവര്‍ത്തകയായ സോണാലി ഷെട്ടിയാണ് തെരുവുകുട്ടികളെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചത്. എന്നാല്‍, കുട്ടികളുമായി ഹോട്ടലിനകത്തേക്ക് കയറിയ സോണാലിയെ ഹോട്ടല്‍ ജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു. കുട്ടികള്‍ കീറിപ്പറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചവരാണെന്നും വൃത്തിയില്ലെന്നും ആരോപിച്ചാണ് ഇറക്കിവിട്ടത്.

 street-children

ഹോട്ടല്‍ അധികൃതരുമായി സോണാലി തര്‍ക്കിച്ചെങ്കിലും അവര്‍ നിലപാടില്‍ മാറ്റം വരുത്തിയില്ല. പിന്നീട് ശരവണ ഭവനില്‍ എത്തിച്ചാണ് കുട്ടികള്‍ക്ക് ആഹാരം നല്‍കിയത്. ചേച്ചി ഭക്ഷണത്തിന്റെ പൈസ തരാമെന്ന് പറഞ്ഞിട്ടും ഹോട്ടല്‍ ജീവനക്കാര്‍ സമ്മതിച്ചില്ലെന്നും ഹോട്ടലിലെ ജീവനക്കാര്‍ തങ്ങള്‍ക്ക് ഭക്ഷണം നല്‍കാതെ പുറത്താക്കുകയായിരുന്നെന്നും ഒരു കുട്ടി പറഞ്ഞു.

അതേസമയം, കുട്ടികള്‍ ഹോട്ടലിനുള്ളില്‍ ബഹളമുണ്ടാക്കിയതിനാലാണ് ഇറക്കിവിട്ടതെന്നാണ് ഹോട്ടല്‍ പ്രതിനിധി റോമ മല്‍ഹോത്ര പറയുന്നത്. ഹോട്ടലിനുള്ളിലെ മറ്റ് അതിഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ല. കുട്ടികളുടെ വികൃതി അതിരു കടന്നതോടെ അവരെ പുറത്താക്കുകയായിരുന്നെന്നും ഇതില്‍ തെറ്റില്ലെന്നും റോമ വിശദീകരിച്ചു.

എന്നാല്‍, ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഹോട്ടലുകാര്‍ കുറ്റക്കാരാണെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

English summary
Restaurant Denies Entry To Street Children, Delhi Govt Orders Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X