ഗോമാംസം വില്‍പ്പന തടയാന്‍ കിറ്റ്; 30 മിനുറ്റിനകം എല്ലാം അറിയാം, നൂലാമാലകള്‍ ഒഴിവാകും!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: പശുക്കടത്തും പശു സംരക്ഷണവുമെല്ലാമാണല്ലോ രാജ്യത്തെ പ്രധാന ചര്‍ച്ച. പശുക്കടത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടവര്‍ നിരവധിയാണ്. ഗോ സംരക്ഷണമെന്ന പേരില്‍ അഴിഞ്ഞാടുന്നവരും കുറവല്ല. ഇതുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ വൈകുന്നതും കുറ്റം ചെയ്യാതെ ജയിലില്‍ കിടക്കുന്നത് ഒഴിവാക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്.

ആഗസ്ത് മുതല്‍ നടപ്പാകും. പശുവിറച്ചി ആണോ എന്ന് ഉറപ്പിക്കാന്‍ പ്രത്യേക കിറ്റ് പോലീസുകാര്‍ക്ക് വിതരണം ചെയ്യുകയാണ് ബിജെപി ഭരണകൂടം. ഇനി എല്ലാം പിടിക്കപ്പെടുന്ന സ്ഥലത്തുവച്ചു തന്നെ അറിയാമെന്നതാണ് കിറ്റിന്റെ പ്രത്യേകത. പശുക്കടത്തിന്റെയും മാംസ കച്ചവടത്തിന്റെയും പേരില്‍ നിരവധി പേര്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഫഡ്‌നാവിസ് സര്‍ക്കാരിന്റെ നടപടി.

30 മിനുറ്റിനകം ഫലം

30 മിനുറ്റിനകം ഫലം

പിടിക്കപ്പെടുന്ന മാംസം പശുവിന്റെതാണോ എന്ന് പരിശോധിക്കാനാണ് പോലീസിന് പ്രത്യേക കിറ്റ് നല്‍കുന്നത്. 30 മിനുറ്റിനകം പരിശോധനാ ഫലം ലഭിക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഓരോ കിറ്റിനും 8000 രൂപ

ഓരോ കിറ്റിനും 8000 രൂപ

ആദ്യഘട്ടമായി സംസ്ഥാനത്തെ 45 ഫോറന്‍സിക് വാഹനങ്ങള്‍ക്ക് കിറ്റ് സര്‍ക്കാര്‍ ലഭ്യമാക്കും. ഓരോ കിറ്റിനും 8000 രൂപയാണ് വില. ഒരു കിറ്റില്‍ നൂറ് സാംപിളുകള്‍ പരിശോധിക്കാന്‍ സാധിക്കും.

നിറത്തില്‍ വരുന്ന മാറ്റം

നിറത്തില്‍ വരുന്ന മാറ്റം

ഇറിച്ചി പിടികൂടിയ ഉടനെ കിറ്റ് ഉപയോഗിച്ച് പരിശോധിക്കും. ഇറച്ചിയുടെ നിറത്തില്‍ വരുന്ന മാറ്റമാണ് പരിശോധിക്കുക. പശുവിറച്ചിയാണെന്ന് തെളിഞ്ഞാല്‍ ഉടന്‍ നടപടി സ്വീകരിക്കും.

ഡിഎന്‍എ പരിശോധന നടത്തും

ഡിഎന്‍എ പരിശോധന നടത്തും

അനാവശ്യമായി വാഹനം കസ്റ്റഡിയിലെടുക്കുന്നത് ഒഴിവാക്കാന്‍ കിറ്റ് ഉപകരിക്കും. പ്രാഥമിക പരിശോധനയില്‍ ഇറച്ചി പശുവിന്റേതാണെന്ന് തെളിഞ്ഞാല്‍ സാംപിളുകള്‍ ശേഖരിക്കും. പിന്നീട് ഡിഎന്‍എ പരിശോധന നടത്തും. ഡിഎന്‍എ ഫലം അനുസരിച്ചായിരിക്കും നിയമനടപടികള്‍ സ്വീകരിക്കുക.

തടവും പിഴയും ലഭിക്കും

തടവും പിഴയും ലഭിക്കും

മഹാരാഷ്ട്രയില്‍ ഗോവധ നിരോധനം നിലവിലുണ്ട്. ബിജെപി അധികാരത്തില്‍ വന്ന ശേഷം നിയമം കൂടുതല്‍ ഉപവകുപ്പുകള്‍ ചേര്‍ത്ത് ശക്തിപ്പെടുത്തി. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് സംസ്ഥാനത്ത് ഗോവധം.

വ്യാപകമായി അക്രമം നടക്കുന്നു

വ്യാപകമായി അക്രമം നടക്കുന്നു

എന്നാല്‍ നിയമത്തിന്റെ മറവില്‍ വ്യാപകമായി അക്രമം നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പോത്തിനെ അറക്കുന്നതിന് നിരോധനമില്ല. എന്നാല്‍ ഏത് മാംസം കണ്ടാലും പശുവിന്റേതാണെന്ന് കാണിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

സര്‍ക്കാര്‍ പശുവിന്റെ പിന്നാലെ

സര്‍ക്കാര്‍ പശുവിന്റെ പിന്നാലെ

ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പരിശോധനാ കിറ്റ് വിതരണം ചെയ്യുന്നത്. എന്നാല്‍ ഒട്ടേറെ പ്രധാന കാര്യങ്ങള്‍ ചെയ്യാനുള്ളപ്പോള്‍ സര്‍ക്കാര്‍ പശുവിന്റെ പിന്നാലെ നടന്ന് പൊതുപണം കളയുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്രധാന വിഷയങ്ങള്‍ മറന്നു

പ്രധാന വിഷയങ്ങള്‍ മറന്നു

ഫഡ്‌നാവിസ് സര്‍ക്കാരിന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി. ജല ദൗര്‍ലഭ്യമടക്കം നിരവധി അടിസ്ഥാന പ്രശ്‌നങ്ങള്‍ മഹാരാഷ്ട്ര നേരിടുന്നുണ്ട്. ഇതില്‍ പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

English summary
By next month, Maharashtra police will be able to tell if the meat they have seized is that of a cow or not. Wondering how? The police is all set to get ‘detection kits’, equipment that will test the meat and give a result in about 30 minutes.
Please Wait while comments are loading...