Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതൃത്വവുമായി ദേവഗൗഡയുടെ കൂടിക്കാഴ്ച്ച: ജെഡിഎസ് എന്‍ഡിഎയില്‍ ചേരും?

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങി ജെഡിഎസ്. പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡ ഡല്‍ഹിയിലെത്തി ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. നിര്‍ണായക തീരുമാനങ്ങള്‍ എടുത്തതായിട്ടാണ് സൂചന. വെള്ളിയാഴ്ച്ച ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകും.

ദീര്‍ഘകാലത്തിന് ശേഷമാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഒന്നിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയാണ് ബിജെപിയെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ജെഡിഎസ്സും അതുപോലെ കര്‍ണാടകയില്‍ വലിയ തകര്‍ച്ച നേരിട്ടിരുന്നു. ഇരുവരും ഒന്നിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ നേരിടാനാണ് തീരുമാനം.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരെയാണ് പാര്‍ലമെന്റില്‍ വെച്ച് ദേവഗൗഡ കണ്ടത്. നിര്‍ണായക ചര്‍ച്ചകള്‍ സഖ്യത്തിന്റെ കാര്യത്തില്‍ നടന്നുവെന്നാണ് സൂചന.

deve-gowda

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും ഒന്നിച്ച് മത്സരിച്ചേക്കും. സീറ്റ് വിഭജന ചര്‍ച്ചകള്‍ അടക്കം ഇരുപാര്‍ട്ടികളും തമ്മില്‍ നടന്നിട്ടുണ്ട്. കൂടുതല്‍ സീറ്റുകളില്‍ ബിജെപി തന്നെയാവും മത്സരിക്കുക. എന്നാല്‍ ജെഡിഎസ്സിന്റെ ശക്തി കേന്ദ്രങ്ങള്‍ വിട്ടുകൊടുക്കാന്‍ സാധ്യത കുറവാണ്. ബെംഗളൂരു റൂറല്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍ ജെഡിഎസ് തന്നെ മത്സരിക്കാനാണ് സാധ്യത. അതേസമയം ഇരുപാര്‍ട്ടികളുടെയും പരമ്പരാഗത കോട്ടകളില്‍ നേരത്തെ കോണ്‍ഗ്രസായിരുന്നു മുന്നേറ്റം നടത്തിയത്.

ദേവഗൗഡയും മുന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടേക്കും. സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഇതിന് പിന്നാലെ വന്നേക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച്ച വൈകീട്ട് ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടന്നിട്ടുണ്ട്.യോഗത്തില്‍ വെച്ച് എല്ലാം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയാല്‍, വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ വെച്ച് പ്രഖ്യാപനമുണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം കുമാരസ്വാമിയും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. സീറ്റുകളുടെ കാര്യത്തില്‍ ജെഡിഎസ്സ് ഒന്നും പറഞ്ഞിട്ടില്ല. അതുപോലെ ബിജെപിയും ഒന്നും നിര്‍ദേശിച്ചിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റിനെ കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തും. മുന്‍ തെരഞ്ഞെടുപ്പുകളിലെ സാധ്യതകളും, നിയമസഭാ തെരഞ്ഞെടുപ്പിലെ സാഹചര്യവുമെല്ലാം പരിശാേധിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ പ്രസ്താവനകളാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യത്തിന് ശ്രമിക്കുന്ന കാര്യം സ്ഥിരീകരിച്ചത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. ഇക്കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും പിന്നീട് യെഡിയൂരപ്പ വ്യക്തമാക്കിയിരുന്നു. 2019ല്‍ ബിജെപി കര്‍ണാടകയില്‍ നിന്ന് 25 സീറ്റ് നേടിയിരുന്നു. കോണ്‍ഗ്രസിനും ജെഡിഎസ്സിനും ഓരോ സീറ്റാണ് ലഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+