കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര പിടിക്കാൻ ബിജെപിയുടെ തിരക്കിട്ട നീക്കം? ശരദ് പവാറുമായും ഗാഡ്സേയുമായി കൂടിക്കാഴ്ച നടത്തി ഫഡ്നാവിസ്

Google Oneindia Malayalam News

മുംബൈ; മറാത്ത മണ്ണിൽ വീണ്ടും ബിജെപി അധികാരത്തിലേക്ക് തിരിച്ചെത്തുമോ? കൊവിഡിന് പിന്നാലെ മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത തളളാനാവില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ നീക്കങ്ങളാണ് പുതിയ ചർച്ചകൾക്ക് കാരണം.കഴിഞ്ഞ ദിവസം ഫഡ്നാവിസ് എൻസിപി അധ്യക്ഷനൻ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

ആകാശത്ത് വിസ്മയം തീര്‍ത്ത് സൂര്യന് ചുറ്റുമുള്ള മഴവില്‍ വലയം; ഹൈദരാബദില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

വഴിപിരിഞ്ഞത്

മഹാരാഷ്ട്രയിൽ ഒന്നിച്ച് മത്സരിച്ച് ജയിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്നായിരുന്നു ശിവസേനയും ബിജെപിയും തെറ്റിപിരിഞ്ഞത്. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളായിരുന്നു വഴിപിരിയിലിന് കാരണമായത്.

അധികാരത്തിലേറി

അവസരം മുതലെടുത്ത കോൺഗ്രസും എൻസിപിയും മുഖ്യമന്ത്രി സ്ഥാനം ഉദ്ധവ് താക്കറെയ്ക്ക് നൽകാൻ തയ്യാറായതോടെ ചരിത്രത്തിൽ ആദ്യമായി ശിവസേനയ്ക്കൊപ്പം ചേർന്ന് കോൺഗ്രസും എൻസിപിയും മഹാ വികാസ് അഘാഡി എന്ന പേരിൽ സഖ്യത്തിൽ മഹാരാഷ്ട്രയിൽ അധികാരത്തിലേറി.

തിരിച്ച് പിടിക്കാന്

എന്നാൽ കപ്പിനും ചുണ്ടിലും ഇടയിൽ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങൾ അന്ന് മുതൽ സംസ്ഥാനത്ത് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.ശത്രുത മറന്ന് ശിവസേനയെ വീണ്ടും ഒപ്പം ചേർക്കാനുള്ള നീക്കങ്ങളും എൻസിപിയെ വരുതിയിലാക്കാനുള്ള തന്ത്രങ്ങളുമെല്ലാം ബിജെപി നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.

കൊവിഡിന്റെ പശ്ചാത്തലത്തിൽ

എന്നാൽ നിലവിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉദ്ധവ് താക്കറെ സർക്കാർ നേരിടുന്ന പ്രതിസന്ധി ബിജെപി ആയുധമാക്കാൻ ഒരുങ്ങുകയാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായിട്ടാണെന്ന അഭ്യൂഹങ്ങൾ ശകത്മാണ്.

ബിജെപി നേതാവ്

പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ട് പിന്നാലെ മുതിർന്ന ബിജെപി നേതാവായ ഏക്നാഥ് ഗാഡ്സേയുമായും ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നിരിക്കുകയാണ്. ഫഡ്നാവിസിന്റെ രാഷ്ട്രീയ ഗുരുവായി അറിയപ്പെട്ടിരുന്ന നേതാവാണ് ഗാഡ്സേ. എന്നാൽ പിന്നീട് ഫഡ്നാവിസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം ബിജെപിയുമായി അകന്നിരുന്നു.

ഏറെ പ്രസക്തമെന്ന്

ബിജെപിയിൽ ഫഡ്നാവിസ് സർവ്വാധികാരിയായി വാഴുകയാണെന്നും പാർട്ടിയെ വളർത്തിയ മുതിർന്ന നേതാക്കളെ പോലും തഴയുകയാണെന്ന വിമർശനമായിരുന്നു ഗാഡ്സെ ഉയർത്തിയത്. അതേസമയം ഏറെ കാലമായി വഴിമാറി നടന്ന ഗാഡ്സേയുമായുള്ള ഫഡ്നാവിസിന്റെ ചർച്ചയ്ക്ക് പ്രസക്തിയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ബിജെപി ശ്രമം

ഏറെ കാലാമായി എൻസിപിയുമായുള്ള സഖ്യത്തിന് ബിജെപി ശ്രമം നടത്തുന്നുണ്ട്. നേരത്തേ എൻസിപി നേതാവ് അജിത് പവാറിനെ ഒപ്പം ചേർത്ത് അധികാരം പിടിക്കാനുള്ള ശ്രമം ഉൾപ്പെടെ ബിജെപി മഹാരാഷ്ട്രയിൽ നടത്തിയിരുന്നു. രാജ്യത്ത് കൊവിഡ് പ്രതിസന്ധിയിൽ ബിജെപി ഏറെ പഴി കേൾക്കുന്ന സാഹചര്യത്തിൽ പവാറിനെ പോലൊരു നേതാവിനെ കൂടെ നിർത്തുന്നത് ബിജെപിയെ സംബന്ധിച്ച് ഗുണകരമാകും.

തള്ളി എൻസിപി

അതേസമയം അഭ്യൂഹങ്ങൾ തള്ളി എൻസിപി നേതൃത്വം രംഗത്തെത്തി. ഫഡ്നാവിസിന്റേത് സാധാരണ സന്ദർശനം മാത്രമായിരുന്നുവെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം കെട്ടുറപ്പോടെ തന്നെ നിലകൊള്ളുമെന്നും പാർട്ടി വക്താവ് നവാബ് മാലിക് പ്രതികരിച്ചു.

ശിവസേനയും

ശിവസേനയും വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തി.എങ്ങനെയാണ് നല്ലൊരു പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കേണ്ടത് എന്നത് സംബന്ധിച്ച ഉപദേശം നല്കാനിയിരിക്കും പവാര്‍ ഫട്‌നാവിസുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞത്.

 സന്ദേശവാഹകൻ

എന്നാൽ മോദി അമിത് ഷാ കൂട്ടുക്കെട്ടിന്റെ സന്ദേശവാഹകനാണ് ഫഡ്നാവിസ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഒരുപക്ഷേ മോദിയും അമിത് ഷായും നേരിട്ട് നിർദ്ദേശിച്ചാകാം ഫഡ്നാവിസ് പവാറുമായി കൂടിക്കാഴ്ച നടത്തിയതെന്ന സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

മുന്നില്‍ സുധാകരന്‍ തന്നെ: അനുകൂലമായത് ആ ഒരു ഘടകം, പാര്‍ട്ടിയില്‍ സെമി കേഡര്‍ സംവിധാനം വരുംമുന്നില്‍ സുധാകരന്‍ തന്നെ: അനുകൂലമായത് ആ ഒരു ഘടകം, പാര്‍ട്ടിയില്‍ സെമി കേഡര്‍ സംവിധാനം വരും

നിക്കി താമ്പോലിയുടെ ഗ്ലാമറസ് ഫൊട്ടോഷൂട്ട് വൈറലാകുന്നു; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Actor Hareesh Peradi trolls K Surendran

English summary
Devendra fadnavis meets sharad pawar and senior bjp leader eknath khadse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X