കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡയേറിയയും ഛർദ്ദിയും കൊവിഡ് രോഗനിർണയം വൈകിപ്പിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ഡോക്ടർ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; കൊവിഡ് രോഗലക്ഷണങ്ങളായ ഡയേറിയയും ഛർദ്ദിയും രോഗനിർണയം നടത്തുന്നത് ദുഷ്കരമാക്കുന്നുവെന്ന് ഡോക്ടർമാർ. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരവേയാണ് രോഗനിർണയത്തിലും സങ്കീർണത ഉടലെടുത്തിരിക്കുന്നത്. വിവിധയിടങ്ങളിൽ നിരീക്ഷണകാലയളവ് കഴിഞ്ഞും രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനൊപ്പമാണ് പുതിയ പ്രതിസന്ധി.

ഏപ്രിലിലാണ് കൊവിഡിന്റെ ആറ് പുതിയ ലക്ഷണങ്ങൾക്കൊപ്പം ഡയേറിയയും ഛർദ്ദിയും തലവേദനയും രോഗലക്ഷണങ്ങളായി ഉൾപ്പെടുത്തിയത്. കടുത്ത വയറിളക്കം, തലവേദന, ഛർദ്ദി എന്നിവ രോഗനിർണയത്തിനും ചികിത്സയ്ക്കും കാലതാമസം വരുത്തുന്നുവെന്ന് ഹൈദരാബാദിലെ ചെസ്റ്റ്, കിംഗ് കോട്ടി ആശുപത്രികളിലെ ഡോക്ടർമാർ പറഞ്ഞതായി ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സാധാരണ രോഗികളെ മാത്രമല്ല പുതിയ ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളെയും പരിശോധിക്കണെമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

covid

സാധാരണ ലക്ഷണങ്ങളായ ചുമ, പനി, ശ്വാസതടസ്സം എന്നിവ ആദ്യഘട്ടത്തിൽ ഉള്ളത് പോലെ ഇപ്പോൾ രോഗികളിൽ പ്രകടമാകുന്നില്ല. അതേസമയം പുതിയ ലക്ഷണങ്ങൾ ചികിത്സയുടെ കാര്യത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. പുതിയ സാഹചര്യത്തിൽ അതിജീവിക്കാൻ കൊറോണ വൈറസ് അതിന്റെ ജനിതക ഘടനയിൽ ചില മാറ്റങ്ങൾ വരുത്തുന്നണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

സാധാരണ ഗതിയിൽ കാലാവസ്ഥാ മാറ്റമോ ഭക്ഷ്യവിഷബാധയോ കാരണമാകാം ഡയേറിയയും വയറുവേദനയും ഉണ്ടാകുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇവിടെ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ കൊവിഡ് ബാധിച്ചവരിലും ആ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. വൈറസുകൾ ശ്വാസകോശത്തെ ബാധിക്കുന്നതിന് പകരം ദഹന വ്യവസ്ഥയെ ബാധിക്കുന്നതിനാലാണിത്. ഇത് കടുത്ത വയറിളക്കത്തിനും നിർജ്ജലീകരണത്തിന് കാരണമാകുന്നു.കൂടാതത് കടുത്ത ക്ഷീണം, കുറഞ്ഞ രക്തസമ്മർദ്ദം, തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും രോഗിയുടെ നില വഷളാക്കുന്നതിനും കാരണമാകുന്നു.

അതേസമയം സാധാരണ വയറുവേദന ഉള്ളവർക്ക് ആശങ്ക വേണ്ട. കാരണം ഇതുവരെ വയറുവേദന കൊവിഡിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല. ജൂൺ 20 മുതൽ 30 വരെ ആശുപത്രിയിൽ 67 രോഗികളെയാണ് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 30 പേർ ആശുപത്രിയിൽ എത്തി മണിക്കൂറുകൾക്കുള്ളിലാണ് മരണപ്പട്ടത്. ഇവർക്കൊന്നും തന്നെ സാധാരണ കൊവിഡ് രോഗ ലക്ഷണങ്ങൾ അല്ല കണ്ടെത്തിയത്, ഡോക്ടർമാർ പറഞ്ഞു.

ബാലകൃഷ്ണപിള്ള പിള്ള യുഡിഎഫിലെത്തും? ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെ!! സമവായമാകുന്നുബാലകൃഷ്ണപിള്ള പിള്ള യുഡിഎഫിലെത്തും? ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെ!! സമവായമാകുന്നു

English summary
Diarrhoea, vomiting symtoms Delays The Diagnosis Of Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X