കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

DiasporaDiplomacy Series: നാസ എയറോസ്‌പെയ്സ് എഞ്ചിനീയർ ഡോ. സ്വാതി മോഹനുമായി സംഭാഷണം

നാസയുടെ 2020ലെ ചൊവ്വ ഗ്രഹദൗത്യത്തിനുള്ള ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും സ്വാതിയായിരുന്നു

Google Oneindia Malayalam News

ന്യൂഡൽഹി: വിവിധ മേഖലകളിൽ മികവ് തെളിയിച്ച അമേരിക്കയിലെ പ്രവാസികളായ ഇന്ത്യക്കാരുമായുള്ള സംഭാഷണ പരമ്പര ആരംഭിക്കുന്നു. ഇന്ത്യയിലെ അമേരിക്കൻ കോൺസുലേറ്റ് ജനറൽ കാര്യാലയമാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിക്കുന്നത്. ഇന്തോ-അമേരിക്കൻ എയറോസ്‌പെയ്സ് എഞ്ചിനീയർ ഡോ. സ്വാതി മോഹനുമായാണ് ആദ്യ സംഭാഷണം. ജൂലൈ 28ന് രാത്രി 7നാണ് പരിപാടി. നാസയുടെ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറിയിലെ (ജെ‌പി‌എൽ) ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ സിസ്റ്റംസ് എഞ്ചിനീയറിങ് ഗ്രൂപ്പ് സൂപ്പർവൈസറാണ് ഡോ. സ്വാതി മോഹൻ. നാസയുടെ 2020ലെ ചൊവ്വ ഗ്രഹദൗത്യത്തിനുള്ള ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും സ്വാതിയായിരുന്നു.

Swathy Mohan

ഡയസ്പോറ ഡിപ്ലോമസി (#DiasporaDiplomacy) എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ അമേരിക്കയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യക്കാരുടെ അനുഭവം പങ്കുവെക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതിലേക്കെത്തിയ ദീർഘമായ യാത്രയെക്കുറിച്ചും പ്രവാസികൾ മനസ് തുറക്കും. ഇന്ത്യ-അമേരിക്ക ബന്ധത്തെ മെച്ചപ്പെടുത്തുന്നതിലള്ള അവരുടെ പങ്കും ചർച്ചയാകും. അമേരിക്കയുടെ വ്യാപാര, നൈപുണ്യ, ആരോഗ്യ, ശാസ്ത്ര രംഗത്തെല്ലാം ഇന്ത്യക്കാരുടെ സാനിധ്യം വലുതാണ്.

ചെന്നൈയിലെ യുഎസ് കോൺസുൽ ജനറൽ ജൂദിത്ത് റേവിൻ ഈ സംഭാഷണ പരമ്പര ഉദ്‌ഘാടനം ചെയ്യും. "നാലു ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ഇന്ത്യയിൽ വേരുകളുണ്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധങ്ങൾ വളർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ശക്തമായ ഊർജം പകരുന്നു ഈ സമൂഹം. പൊതുജനങ്ങളുമായുള്ള ഞങ്ങളുടെ സമ്പർക്കത്തിൽ ഇന്ത്യൻ-അമേരിക്കൻ പ്രവാസികളുടെ ശബ്‌ദം കൂട്ടിച്ചേർക്കുന്നതിലേക്ക് ഞങ്ങൾ ഉറ്റുനോക്കുന്നു," ജൂദിത്ത് റേവിൻ പറഞ്ഞു.

ഡോ. സ്വാതി മോഹനുമായി സംസാരിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട പാനലുണ്ട്. ഇന്ത്യയുടെ ഐക്യരാഷ്ട്രസഭ "സ്‌പേസ്4വിമെൻ" കൂട്ടായ്‌മയുടെ ഉപദേഷ്ടാവ് ദീപാന ഗാന്ധിയുമായും വിദ്യാർഥികൾ, പത്രപ്രവർത്തകർ, ബഹിരാകാശ പ്രേമികൾ എന്നിവരുമായിട്ടാകും സ്വാതി മോഹൻ സംവദിക്കുക. യുഎസ് കോൺസുലേറ്റ് ജനറൽ ചെന്നൈയുടെ ഫേസ്ബുക്ക് പേജായ https://www.facebook.com/chennai.usconsulate/ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. പ്രേക്ഷകർക്കും സ്വാതി മോഹനോട് ചോദ്യം ചോദിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ചോദ്യത്തിന് അവർ ഉത്തരം നൽകും.

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, സുനിത വില്ല്യംസ്, വിവേക് മൂർത്തി തുടങ്ങി കമ്പനി ഉടമകളും സംരഭകരും മുതൽ അമേരിക്കൻ ഭരണ തലപ്പത്തുള്ള അധികാരികൾ വരെ പരിപാടിയുടെ ഭാഗമാകും. ഓഗസ്റ്റ് 18ന് ഗ്രാമി അവാർഡ് നാമനിർദേശം ലഭിച്ച ഇന്ത്യൻ-അമേരിക്കൻ സംഗീതജ്ഞ പ്രിയ ദർശിനിയുടെ വെർച്വൽ സംഗീത കച്ചേരിയാണ്. ഓഗസ്റ്റ് 19ന് പ്രിയയും സംഘവും വളർന്നുവരുന്ന സംഗീത പ്രതിഭകൾക്കായി ഒരു വെർച്വൽ ശിൽപ്പശാലയും സംഘടിപ്പിക്കുന്നുണ്ട്.

Recommended Video

cmsvideo
Kerala announces complete lockdown on July 24, 25

English summary
DiasporaDiplomacy Series: US Consulate General to begin with NASA Aerospace Engineer Dr. Swati Mohan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X