Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനും ആതിയയ്ക്കും കോടികള്‍ സമ്മാനമായി കിട്ടിയോ..? സുനില്‍ ഷെട്ടിക്ക് പറയാനുള്ളത് ഇങ്ങനെ

100 ഓളം പേര്‍ മാത്രമായിരുന്നു സുനില്‍ ഷെട്ടിയുടെ ഫാം ഹൗസില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തിരുന്നത്

kl rahul

മുംബൈ: ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനും ഓപ്പണറുമായ കെ എല്‍ രാഹുലും നടിയും മോഡലും നടന്‍ സുനില്‍ ഷെട്ടിയുടെ മകളുമായ ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം നടന്നത്. ജനുവരി 23 ന് ഖണ്ടാലയിലെ സുനില്‍ ഷെട്ടിയുടെ ഫാം ഹൗസില്‍ വെച്ചായിരുന്നു കെ എല്‍ രാഹുലിന്റേയും ആതിയ ഷെട്ടിയുടേയും വിവാഹം. കെ എല്‍ രാഹുലിന്റേയും ആതിയ ഷെട്ടിയുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

കെ എല്‍ രാഹുലിന്റേയും ആതിയ ഷെട്ടിയുടേയും വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഇരുവര്‍ക്കും കോടികളുടെ വിലയുള്ള സമ്മാനങ്ങള്‍ ആണ് ലഭിച്ചത് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ബോളിവുഡ് താരങ്ങളില്‍ നിന്നും ക്രിക്കറ്റ് താരങ്ങളില്‍ നിന്നും അത്യാഡംബര വസ്തുക്കള്‍ സമ്മാനമായി ലഭിച്ചു എന്ന തരത്തിലായിരുന്നു പ്രചരണം. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുനില്‍ ഷെട്ടിയും കുടുംബവും.

50 കോടിയുടെ ബംഗ്ലാവ്, ധോണിയും കോഹ്ലിയും സമ്മാനിച്ചത് ആഡംബര കാറും ബൈക്കും

50 കോടിയുടെ ബംഗ്ലാവ്, ധോണിയും കോഹ്ലിയും സമ്മാനിച്ചത് ആഡംബര കാറും ബൈക്കും

ആതിയ ഷെട്ടിയുടെ പിതാവ് സുനില്‍ ഷെട്ടി തന്റെ മകള്‍ക്ക് മുംബൈയില്‍ 50 കോടി രൂപ വിലമതിക്കുന്ന ആഡംബര അപ്പാര്‍ട്ട്‌മെന്റ് സമ്മാനിച്ചു എന്ന തരത്തിലായിരുന്നു ഒരു വാര്‍ത്ത. ഇതിനുപുറമെ, സല്‍മാന്‍ ഖാന്‍ ദമ്പതികള്‍ക്ക് 1.64 കോടിയുടെ ഓഡി കാറും മുന്‍ ഇന്ത്യന്‍ നായകരായ മഹേന്ദ്ര സിംഗ് ധോണി രാഹുലിന് 80 ലക്ഷം രൂപയുടെ കവാസാക്കി നിഞ്ച ബൈക്കും വിരാട് കോഹ്ലി 2.17 കോടിയുടെ ബി എം ഡബ്ല്യു കാറും സമ്മാനിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.

എല്ലാം കള്ളമെന്ന് സുനില്‍ ഷെട്ടി

എല്ലാം കള്ളമെന്ന് സുനില്‍ ഷെട്ടി

നടന്‍ ജാക്കി ഷെറോഫ് 30 ലക്ഷത്തിന്റെ വാച്ചും നടന്‍ അര്‍ജുന്‍ കപൂര്‍ 1.5 കോടി രൂപ വിലവരുന്ന ഡയമണ്ട് നെക്ലേസും സമ്മാനമായി നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം തള്ളിക്കളയുകയാണ് സുനില്‍ ഷെട്ടിയും കുടുംബവും. മകള്‍ക്ക് ആഡംബര അപ്പാര്‍ട്ട്‌മെന്റ് സമ്മാനമായി നല്‍കും എന്നതടക്കമുള്ള എല്ലാ റിപ്പോര്‍ട്ടുകളും തള്ളിക്കൊണ്ടാണ് സുനില്‍ ഷെട്ടിയും കുടുംബവും പ്രസ്താവന പങ്ക് വെച്ചിരിക്കുന്നത്.

ഞങ്ങളോട് ചോദിച്ചാല്‍ പോരായിരുന്നോ

ഞങ്ങളോട് ചോദിച്ചാല്‍ പോരായിരുന്നോ

ഇത് സംബന്ധിച്ച പ്രസിദ്ധീകരിച്ച എല്ലാ റിപ്പോര്‍ട്ടുകളും തീര്‍ത്തും അടിസ്ഥാനരഹിതവും അസത്യവും ആണ്. ഇത്തരം തെറ്റായ വിവരങ്ങള്‍ പൊതു ഡൊമെയ്നില്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഞങ്ങളുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ സ്ഥിരീകരിക്കണം എന്ന് പത്രസഹോദരങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് സുനില്‍ ഷെട്ടിയും കുടുംബവും പറയുന്നത്. നൂറിലധികം പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ അതിഥികള്‍ക്ക് ഫോണ്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

ഏറെ നാളത്തെ പ്രണയം

ഏറെ നാളത്തെ പ്രണയം

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കെ എല്‍ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷമാണ് കെ എല്‍ രാഹുലും ആതിയ ഷെട്ടിയും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. ഇഅതിന് പിന്നാലെ പല പൊതുപരിപാടികളിലും കെ എല്‍ രാഹുലും ആതിയ ഷെട്ടിയും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഒന്നിച്ച് അവധി ആഘോഷിച്ചതിന്റെ ചിത്രങ്ങളും കെ എല്‍ രാഹുലും ആതിയ ഷെട്ടിയും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു.

വിവാഹ വിരുന്ന് ഐപിഎല്ലിന് ശേഷം

വിവാഹ വിരുന്ന് ഐപിഎല്ലിന് ശേഷം

അതേസമയം ഈ വര്‍ഷത്തെ ഐ പി എല്ലിന് ശേഷം സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഗംഭീര വിരുന്ന് സംഘടിപ്പിക്കാനാണ് കെ എല്‍ രാഹുലിന്റേയും ആതിയ ഷെട്ടിയുടേയും തീരുമാനം. കെ എല്‍ രാഹുലും ആതിയ ഷെട്ടിയും കര്‍ണാടകയില്‍ നിന്നുള്ളവരാണ്. കെ എല്‍ രാഹുല്‍ ജനിച്ചത് തലസ്ഥാനമായ ബംഗളൂരുവില്‍ ആണ്. തുളു വംശജയായ ആതിയ മുംബൈയിലാണ് ജനിച്ചതെങ്കിലും പിതാവ് സുനില്‍ ഷെട്ടി മംഗലാപുരം സ്വദേശിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+