കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്! മുന്‍ മുഖ്യമന്ത്രിക്ക് സീറ്റ് ഓഫര്‍!

  • By
Google Oneindia Malayalam News

കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ബിജെപി അധികാരത്തില്‍ ഇരുന്ന ഹിന്ദി ഹൃദയഭൂമി കൈപ്പിടിയില്‍ ആക്കിയാണ് ബിജെപിയോടുള്ള കനത്ത മത്സരത്തിന് കോണ്‍ഗ്രസ് തുടക്കം കുറിച്ചത്. പ്രീപോള്‍ സര്‍വ്വേകളില്‍ എല്ലാം ബിജെപിക്ക് സാധ്യത കല്‍പ്പിച്ചെടുത്ത് നിന്നായിരുന്നു കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. മധ്യപ്രദേശ് കൈവിട്ടത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഉത്തരേന്ത്യ കൈവിട്ടെന്നതിന്‍റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം ഹൃദയഭൂമി കൈയ്യില്‍ എത്തിയതോടെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഈ ആത്മവിശ്വാസം മറയാക്കി വന്‍ നീക്കങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്നത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ബിജെപി മുഖ്യമന്ത്രിക്ക് സീറ്റ് ഓഫര്‍ ചെയ്താണ് ബിജെപിയെ കോണ്‍ഗ്രസ് ഞെട്ടിച്ചിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ കോണ്‍ഗ്രസിനോടുള്ള മറുപടിയാണ് പാര്‍ട്ടിയെ അതിലേറെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് തേരോട്ടം

കോണ്‍ഗ്രസ് തേരോട്ടം

കടുത്ത മത്സരമായിരുന്നു മധ്യപ്രദേശില്‍ നടന്നത്. പ്രീ പോള്‍ സര്‍വ്വേകളില്‍ എല്ലാം സംസ്ഥാനത്ത് ബിജെപിക്ക് സാധ്യത കല്‍പ്പിച്ചങ്കിലും കോണ്‍ഗ്രസ് തേരോട്ടത്തില്‍ ബിജെപിക്ക് 15 വര്‍ഷം ഭരിച്ച സംസ്ഥാനം നഷ്ടമായി. 230 അംഗ നിയമസഭയില്‍ 114 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.

ബിജെപിക്ക് കനത്ത തിരിച്ചടി

ബിജെപിക്ക് കനത്ത തിരിച്ചടി

2013 ല്‍ 165 സീറ്റുകള്‍ നേടി അധികാരത്തില്‍ ഏറിയ ബിജെപിക്ക് വെരും 109 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. അധികാരം പിടിക്കാനുള്ള കുതിരകച്ചവട നീക്കങ്ങള്‍ ബിജെപി സജീവമാക്കിയിരുന്നെങ്കിലും അതിനെയെല്ലാം കോണ്‍ഗ്രസ് തന്ത്രപരമായി തന്നെ മറികടന്നു.

ജനപ്രീതി നേടി സര്‍ക്കാര്‍

ജനപ്രീതി നേടി സര്‍ക്കാര്‍

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതുള്‍പ്പെടെ നിരവധി ജനോപകാര നയങ്ങള്‍ നടപ്പാക്കി. ഇതുവഴി സര്‍ക്കാരിന്‍റെ തുടക്കത്തില്‍ തന്നെ ജനപ്രീതി നേടിയെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വരാനിരിക്കുന്ന ലോക്സഭയില്‍ മധ്യപ്രദേശില്‍ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

ബിജെപി മുഖ്യന് സീറ്റ്

ബിജെപി മുഖ്യന് സീറ്റ്

ഇതിന്‍റെ ഭാഗമായാണ് മധ്യപ്രദേശില്‍ ബിജെപിക്കെതിരെ ചടുല തന്ത്രങ്ങള്‍ കോണ്‍ഗ്രസ് പയറ്റുന്നത്. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബാബുലാല്‍ ഗൗഡിന് സീറ്റ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്.

മര്‍മ്മത്തില്‍ തന്നെ

മര്‍മ്മത്തില്‍ തന്നെ

ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ ഭോപാല്‍ മണ്ഡലം തന്നെയാണ് ഗൗറിന് കോണ്‍ഗ്രസ് ഓഫര്‍ ചെയ്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങാണ് തനിക്ക് സീറ്റ് ഓഫര്‍ ചെയ്തതെന്ന് ഗൗര്‍ വെളിപ്പെടുത്തി. ദിഗ്വിജയ് സിങ്ങുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് ഗൗര്‍.

ഭോപ്പാല്‍ മണ്ഡലത്തില്‍

ഭോപ്പാല്‍ മണ്ഡലത്തില്‍

കമല്‍നാഥ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലും ഗൗറിനെ സിങ്ങ് വേദിയില്‍ എത്തിച്ചിരുന്നു. ഭോപ്പാല്‍ മണ്ഡലം പിടിക്കാനുറച്ചുള്ള കോണ്‍ഗ്രസിന്‍റെ നീക്കങ്ങളുടെ ഭാഗമാണ് ഗൗറിനുള്ള ഓഫര്‍ എന്നാണ് കണക്കാക്കപ്പെടുന്നത്.

കരീന കപൂര്‍?

കരീന കപൂര്‍?

1989 മുതല്‍ ബിജെപിയാണ് ഭോപ്പാലില്‍ ജയിച്ച് കയറുന്നത്. ഇത്തവണ കരീന കപൂറിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും അതെല്ലാം പിന്നീട് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ തള്ളിയിരുന്നു.

സീറ്റ് നിഷേധിച്ചിരുന്നു

സീറ്റ് നിഷേധിച്ചിരുന്നു

ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ഗൗര്‍. നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. അതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗൗര്‍ രംഗത്തെത്തിയിരുന്നു.

കടുത്ത വിമര്‍ശനം

കടുത്ത വിമര്‍ശനം

പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ബിജെപി തഴയുകയാണെന്ന് ബാബുലാല്‍ ഗൗര്‍ ആരോപിച്ചിരുന്നു. മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയോട് പോലും ബിജെപി സ്വീകരിക്കുന്ന നിലപാടിലും ബാബുലാല്‍ അമര്‍ഷം പൂണ്ടു.

ബിജെപിക്ക് ഗുണം ചെയ്യില്ല

ബിജെപിക്ക് ഗുണം ചെയ്യില്ല

മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാതിരിക്കുന്ന നിലപാട് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും ബാബുലാല്‍ ഗൗര്‍ വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് ഭോപ്പാലില്‍ ബാബുലാലിന് സീറ്റ് ഓഫര്‍ ചെയ്യാന്‍ കോണ്‍ഗ്രസ് തിരുമാനിച്ചത്.

മുഖ്യന്‍റെ പ്രതികരണം

മുഖ്യന്‍റെ പ്രതികരണം

കോണ്‍ഗ്രസിന്‍റെ ഓഫര്‍ സ്വീകരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ആലോചിച്ച് കാര്യങ്ങള്‍ തിരുമാനിക്കുമെന്നായിരുന്നു ഗൗറിന്‍റെ മറുപടി. അതേസമയം തനിക്ക് ദിഗ്വിഗയ് സിങ്ങുമായി അടുത്ത ബന്ധമുണ്ടെന്നും ബാബുലാല്‍ പ്രതികരിച്ചു.

English summary
Digvijaya Offered Me Lok Sabha Ticket, Says Veteran BJP Leader Babulal Gaur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X