കോണ്‍ഗ്രസ് വേണ്ടപോലെ സഹായിച്ചില്ല: ഷീലദീക്ഷിത്
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും തനിക്ക് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. പാര്‍ട്ടിയും സര്‍ക്കാരും വെവ്വേറെയായതാണ് അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് എന്നും ദീക്ഷിത് പറഞ്ഞു. ദില്ലി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനോട് ദീക്ഷിത് തോറ്റിരുന്നു.
കെജ്രിവാളിനോട് ഭീമമായ മാര്‍ജിന് തോറ്റു എന്ന് മാത്രമല്ല, തന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കോണ്‍ഗ്രസ് അക്ഷരാര്‍ഥത്തില്‍ ഇല്ലാതാകുന്നതിനും ഷീല ദീക്ഷിതിന് സാക്ഷിയാകേണ്ടി വന്നു. 70 അംഗ സഭയില്‍ വെറും എട്ട് സീറ്റുകളിലാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. 2008 ല്‍ ഭരണം പിടിക്കുമ്പോള്‍ 43 സീറ്റുകളാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത് എന്നത് കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം.

കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും വിലയിരുത്തിയതില്‍ കോണ്‍ഗ്രസിന് പിഴവ് പറ്റിയെന്നും ഷീല ദിക്ഷിത് സമ്മതിച്ചു. ആം ആദ്മി പാര്‍ട്ടിയെ തങ്ങള്‍ കാര്യമായി എടുത്തില്ല. പുതിയ ഒരു പാര്‍ട്ടിക്ക് എന്ത് വ്യത്യാസമാണ് ഉണ്ടാക്കാന്‍ കഴിയുക എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് ഷീല ദീക്ഷിത് ചോദിച്ചിരുന്നത്. എന്താണ് ആം ആദ്മിയുടെ നയമെന്നും അവര്‍ എടുത്തുചോദിച്ചു. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള കൃത്യമായ ഉത്തരമാണ് കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രിക്ക് നല്‍കിയത്.
കെജ്രിവാള്‍ ഫാക്ടര്‍ മനസിലാക്കുന്നതില്‍ വീഴ്ച പറ്റി. കെജ്രിവാളിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജനങ്ങള്‍ അത് ശ്രദ്ധിച്ചില്ല. ജനങ്ങളുടെ വിധി അംഗീകരിക്കുന്നു. ഇത് ജനാധിപത്യമാണ്. ജനങ്ങള്‍ വിധിയെഴുതിയതിനെ അംഗീകരിക്കുന്നു. തോല്‍വിയും ജയവും സാധാരണയാണ്. ദില്ലിയില്‍ ഒരു നല്ല സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. ദില്ലിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications