സംവിധായകൻ രാം ഗോപാൽ വർമ ചെക്ക് കേസിൽ കുറ്റക്കാരൻ; മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ച് കോടതി
മുംബൈ: ചെക്ക് ബൗൺസ് കേസിൽ പ്രമുഖ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. സംവിധായകനെ മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്. മുംബൈ മജിസ്‌ട്രേറ്റ് കോടതിയാണ് രാം ഗോപാൽ വർമയെ മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചത്. കൂടാതെ ഈ കേസിൽ വാദം കേൾക്കുന്നതിനിടെ ഹാജരാകാത്തതിനെ തുടർന്ന് കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ഏഴ് വർഷം പഴക്കമുള്ള കേസിൽ വാദം കേൾക്കുന്നതിനിടെ രാം ഗോപാൽ വർമയോട് ചൊവ്വാഴ്‌ച ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. ഇതോടെയാണ് സെക്ഷൻ 138 പ്രകാരമാണ് സംവിധായകനെ പ്രതിയാക്കി കോടതി പരിഗണിച്ചത്. പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്‌ടപരിഹാരമായി നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

എന്ന ചിത്രമാണ് ചലച്ചിത്ര നിർമ്മാതാവിന്റെ കമ്പനിയ്‌ക്കെതിരെ കേസ് ഫയൽ ചെയ്‌തത്. തന്റെ സിനിമകൾ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്താത്തതിനാൽ രാം ഗോപാൽ വർമ്മ സമീപ വർഷങ്ങളിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമാണുള്ളത്. കൂടാതെ കോവിഡ് സമയത്ത് അദ്ദേഹത്തിന് തന്റെ ഓഫീസ് വരെ വിൽക്കേണ്ടി വന്നു.
നേരത്തെ ഈ കേസിൽ അദ്ദേഹം ഒരു വ്യക്തിഗത തിരിച്ചറിയൽ ബോണ്ട് നൽകി 5,000 രൂപ കാഷ് സെക്യൂരിറ്റി കൊടുത്ത ശേഷമാണ് രാം ഗോപാൽ വർമ 2022 ജൂണിൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്. 1973ലെ ക്രിമിനൽ നടപടിച്ചട്ടത്തിലെ 428-ാം വകുപ്പ് പ്രകാരം പ്രതിയായ രാം ഗോപാൽ വർമ വിചാരണ വേളയിൽ തടവിൽ കിടക്കാത്തതിനാൽ ശിക്ഷ ഇളവിന് സാധ്യതയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
കരിയറിൽ ഉടനീളം വിവാദ ചിത്രങ്ങൾക്ക് പേരുകേട്ട വർമ, തന്റെ പുതിയ ചിത്രത്തിന്റെ റിലീസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്താണ് നിർണായകമായ വിധി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോടതി വിധിയെക്കുറിച്ച് ഇതുവരെ അദ്ദേഹം പരസ്യമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വലിയ രീതിയിൽ പ്രചരിക്കുന്നതിനിടെയാണ് ഈ സംഭവ വികാസം ഉണ്ടായിരിക്കുന്നത്.
സത്യ, രംഗീല, കമ്പനി, സർക്കാർ എന്നിങ്ങനെയുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാം ഗോപാൽ വർമ തന്റെ മേക്കിംഗ് ശൈലി കൊണ്ടും സവിശേഷമായ കഥപറച്ചിൽ രീതികൾ കൊണ്ടും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായിരുന്നു. എന്നാൽ കരിയറിൽ പലപ്പോഴും വിവാദങ്ങളിൽ ചെന്നുപെട്ട ചരിത്രവും ഒരുപാടുണ്ട് അദ്ദേഹത്തിന്. അതിനിടെയാണ് ഈ കേസ് ഇടിത്തീ പോലെ വന്നു പതിച്ചിരിക്കുന്നത്.












Click it and Unblock the Notifications