• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിർഭയയോട് ഏറ്റവും ക്രൂരത കാണിച്ച പ്രായപൂർത്തിയാകാത്ത പ്രതി ഇപ്പോൾ എവിടെയാണ്? കുറിപ്പ് വൈറൽ

കോഴിക്കോട്: ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ച് കൊന്ന കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന തെലങ്കാന പോലീസിനെ മലയാള സിനിമാ താരങ്ങൾ അടക്കം നിരവധി പേരാണ് അഭിനന്ദിക്കുന്നത്. സംവിധായകൻ വിസി അഭിലാഷും തെലങ്കാന പൊലീസിന് അഭിവാദ്യങ്ങൾ അർപ്പിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇങ്ങനെ ഒരു മൂന്ന് റേപ്പ് കേസിൽ കൂടി സംഭവിച്ചാൽ മതി, ഇവിടെ ഞരമ്പ് രോഗികൾ താനേ കുറഞ്ഞോളും എന്നാണ് വിസി അഭിലാഷ് പറയുന്നത്. നിർഭയ കേസിലെ ഏറ്റവും ക്രൂരനായ പ്രതി പ്രായപൂർത്തിയായിട്ടില്ല എന്ന കാരണത്താൽ ഇപ്പോൾ സ്വതന്ത്രനാണെന്ന് വിസി അഭിലാഷ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഈ രാജ്യത്ത് തന്നെ എവിടെയോ ഉണ്ട്

ഈ രാജ്യത്ത് തന്നെ എവിടെയോ ഉണ്ട്

വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: ''ഡൽഹിയിലെ നിർഭയ കേസിൽ പെൺകുട്ടിയോട് ഏറ്റവും ഭീകരത കാണിച്ച പ്രായപൂർത്തി തികയാത്ത പ്രതി ഇപ്പോൾ എവിടെയാണെന്ന് അന്വേഷിച്ചിട്ടുണ്ടോ? കിട്ടുന്ന വിവരങ്ങളനുസരിച്ച് അവൻ ഇപ്പോൾ സ്വതന്ത്രനാണ്. മൂന്ന് കൊല്ലത്തെ (വിചാരണ കാലാവധി അടക്കം) ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ ആ കൊടും ക്രൂരൻ ഇപ്പോൾ ഈ രാജ്യത്ത് തന്നെ എവിടെയോ ഉണ്ട്.

മുഖം പോലും ആരും കണ്ടിട്ടില്ല

മുഖം പോലും ആരും കണ്ടിട്ടില്ല

(ബലാൽസംഗ ശേഷം 'ഒരു രസത്തിന്' ഡൽഹി പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിലേക്ക് ഇരുമ്പ് കമ്പി കുത്തി കയറ്റിയത് അവനാണ്. അവളുടെ കുടൽമാല പുറത്ത് വന്നു. ചോര വാർന്ന് ദിവസങ്ങൾക്കുള്ളിൽ അവൾ മരണപ്പെട്ടു.)

അവന് നിയമത്തിന്റെ ആനുകൂല്യമുണ്ടായിരുന്നു. അവന്റെ മുഖം പോലും ആരും കണ്ടിട്ടില്ല. തെലങ്കാന പോലീസിനെ കുറ്റം പറയുന്നവർ ഓർമ്മിക്കേണ്ടത്, ആ മുഖം നിങ്ങളുടെ പരിസരത്തും ഉണ്ടാവും.

കഠിനതടവായി കുറച്ചു

കഠിനതടവായി കുറച്ചു

ഒരു പക്ഷെ അത് അവനാവും. അല്ലെങ്കിൽ ആ മുഖമുള്ള മറ്റൊരാളായി അവൻ തൊട്ടുമുന്നിലുണ്ടാവും. കേരളത്തിൽ, സൗമ്യ വധക്കേസിൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നതിനാൽ ഗോവിന്ദച്ചാമിയ്ക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ഏഴുവർഷത്തെ കഠിനതടവായി കുറച്ചിരുന്നു. (ബലാൽസംഗം, ഇരയോടു കാണിച്ച ക്രൂരത എന്നിവ കണക്കിലെടുത്ത് ജീവപര്യന്തം തടവുശിക്ഷയും ഏഴുവർഷത്തെ കഠിനതടവും ഒരുമിച്ച് അനുഭവിയ്ക്കണം.)

മനുഷ്യാവകാശങ്ങൾ കൊടുക്കേണ്ടതില്ല

മനുഷ്യാവകാശങ്ങൾ കൊടുക്കേണ്ടതില്ല

ഈ പ്രതികൾ ഒരു കാലത്തും പുറത്തിറങ്ങില്ല എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ ഇന്ത്യൻ ജുഡീഷ്യറിയിൽ പരമ പ്രധാനമായി വിശ്വസിക്കുകയും അതിന്റെ അന്ത സത്തയിൽ അഭിമാനം കൊള്ളുകയും ചെയ്യുമ്പോൾ തന്നെ ചില ഇടങ്ങളിലെങ്കിലും ഈ തരത്തിൽ നീതി നടപ്പിലാക്കപ്പെടണം എന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്നു. ഇരയുടെ നീതിയെ പറ്റി മാത്രം സംസാരിച്ചാൽ മതി. അയാൾ വേട്ടക്കാരനെങ്കിൽ, സാഹചര്യങ്ങൾ അത് ബോധ്യപ്പെടുത്തുന്നെങ്കിൽ

മനുഷ്യാവകാശങ്ങൾ കൊടുക്കേണ്ടതില്ല തന്നെ''.

ഫേസ്ബുക്ക് പോസ്റ്റ്

വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Director VC Abhilash supports Hyderabad encounter killing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X