Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗ വിവാഹം കുറ്റകൃത്യമല്ല, അവകാശമാണ്; പിന്തുണയുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി

ദില്ലി: സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെ പ്രതികരണവുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി രംഗത്ത്. സ്വവര്‍ഗാ വിവാഹം ഒരു തെറ്റല്ലെന്നും അത് മനുഷ്യരുടെ ആവശ്യകതയാണെന്നും സംവിധായകന്‍ പറഞ്ഞു.

സ്വവര്‍ഗ വിവാഹം ഒരു ആശയമല്ല. അത് ഒരു ആവശ്യം ആണ്. അതൊരു അവകാശമാണ്. ഇന്ത്യ പോലുള്ള പുരോഗമനപരവും ലിബറല്‍ ആശയങ്ങളും ഉള്‍ക്കൊള്ളുന്നതുമായ ഒരു രാജ്യത്ത്, സ്വവര്‍ഗ വിവാഹം സാധാരണമായിരിക്കണം, അത് ഒരിക്കലും കുറ്റകൃത്യമല്ലെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു.

vivek


സ്വര്‍ഗവിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്റെ പ്രതികരണം പുറത്തുവന്നത്. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം തേടുന്നതിനുള്ള ഒരു കൂട്ടം ഹര്‍ജികള്‍ ഏപ്രില്‍ 18 ന് സുപ്രീം കോടതി പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ രണ്ട് തവണ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. നഗര കേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണ് സ്വവര്‍ഗ വിവാഹമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്. രാജ്യത്തെ മതവിഭാഗങ്ങളെയടക്കം കണക്കിലെടുത്ത് മാത്രമേ വിഷയത്തില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാനാകുവെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കൂടാതെ കേന്ദ്ര ബാലാവകാശ കമ്മിഷനും സുപ്രീം കോടതിയില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

നേരത്തെ തന്നെ സ്വവര്‍ഗ ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാകുന്ന സെക്ഷന്‍ 377 സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ സെക്ഷന്‍ 377 റദ്ദാക്കിയത് കൊണ്ട് സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് അവകാശപ്പെടാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. അതേസമയം, സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വിവാഹത്തിന് മാത്രം അംഗീകാരം നല്‍കുന്നത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്.

നേരത്തെ സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനെതിരെ വിവിധ മതനേതക്കള്‍ രംഗത്തെത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമി ഹിന്ദ്, ജം ഇയ്യത്ത് ഉലമ എ ഹിന്ദ്, കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് , അകാല്‍ തക്ത്, അജ്മീര്‍ ദര്‍ഗയില്‍ നിന്നുള്ള പ്രതിനിധികള്‍ , ജൈന സമൂഹത്തില്‍ നിന്നുള്ള ഗുരുക്കന്മാര്‍ എന്നിവരാണ് വിഷയത്തില്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയത് . സ്വവര്‍ഗ വിവാഹം സ്വാഭാവികമായ കുടുംബക്രമത്തിന് വിരുദ്ധമാണെന്നാണ് ഇവര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+