കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിഷ രവിയുടെ അറസ്റ്റ് : അടിയന്തരാവസ്ഥയുടെ ഓർമ്മകൾ ഉണർത്തുന്നതാണെന്ന് എംഎ ബേബി

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയിൽ ഈയിടെ നടക്കുന്ന അറസ്റ്റുകൾ അടിയന്തരാവസ്ഥയുടെ ഓർമ്മകൾ ഉണർത്തുന്നതാണെന്ന് സിപിഎം പോളിറ്റ് ബ്യുറോ മെംബര്‍ എംഎ ബേബി. കർഷക സമരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുണച്ചു, അതിനുള്ള ആശയങ്ങൾ ചേർത്ത് ഒരു 'ടൂൾ കിറ്റ്' ഇൻറർനെറ്റിൽ പ്രചരിപ്പിച്ചു എന്നിവയാണ് നാട്ടിൽ നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ച് ഡെൽഹി പോലീസ് ദിഷ രവിയെ അറസ്റ്റ് ചെയ്യാനുള്ള കാരണം. ഈ അറസ്റ്റിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കർഷകസമരം ഈ സർക്കാരിനെ വിറളി പിടിപ്പിക്കുന്നു എന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ബെംഗളൂരുവിലെ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തത് ഇക്കാര്യം ഒന്നുകൂടെ വ്യക്തമാക്കി. കർഷക സമരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുണച്ചു, അതിനുള്ള ആശയങ്ങൾ ചേർത്ത് ഒരു 'ടൂൾ കിറ്റ്' ഇൻറർനെറ്റിൽ പ്രചരിപ്പിച്ചു എന്നിവയാണ് നാട്ടിൽ നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ച് ഡെൽഹി പോലീസ് അവരെ അറസ്റ്റ് ചെയ്യാൻ കാരണം.

 mababy

ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

ഈ അറസ്റ്റിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ എന്ന പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ പ്രവർത്തക ആണ് ദിഷ. കാലാവസ്ഥ വ്യതിയാനവും മനുഷ്യരാശിയുടെ ഭാവിയുമാണ് അവരുടെ പ്രവർത്തനരംഗം. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന സ്വീഡനിലെ ഗ്രേറ്റ തുൻബെർഗ് എന്ന പെൺകുട്ടിയെയും മറ്റും അതാത് രാജ്യങ്ങൾ ആദരിക്കുമ്പോൾ ഇന്ത്യയിലെ അർദ്ധ ഫാസിസ്റ്റ് കക്ഷിയുടെ ഭരണം അവരെ തുറുങ്കിൽ അടയ്ക്കുകയാണ്.

Recommended Video

cmsvideo
ടൂൾ കിറ്റ് കേസ്: മലയാളി അഭിഭാഷകയ്ക്ക് മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം

അമിത് ഷായുടെ ആഭ്യന്തര വകുപ്പിനോട് കുഞ്ചൻ നമ്പ്യാരുടെ വാക്കുകളേ പറയാനുള്ളു., " അരേ ദുരാചാര നൃശംസ കംസ
പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ,"

ഇന്ത്യയിലിരുന്ന് 144 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

English summary
Disha Ravi's arrest evokes memories of emergency: MA Baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X