• search

കടുത്ത മോദി വിമർശകൻ സഞ്ജീവ് ഭട്ടിനെ പൂട്ടി ഗുജറാത്ത് സിഐഡി.. അറസ്റ്റ് 20 വർഷം പഴക്കമുളള കേസിൽ

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സിഐഡി അറസ്റ്റ് ചെയ്തു. 22 വര്‍ഷം പഴക്കമുള്ള കേസിലാണ് കടുത്ത മോദി വിമര്‍ശകനായ ഭട്ടിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജമയക്കുമരുന്ന് കേസില്‍ അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്.

  ഗുജറാത്ത് കലാപക്കേസിൽ മോദിക്കെതിരെ നിലപാടെടുത്ത് ബിജെപിയെ വിറപ്പിച്ച ഓഫീസറാണ് ഭട്ട്. സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തതില്‍ വലിയ പ്രതിഷേധം ഉയരുകയാണ്. അധികാരത്തിൽ നിന്ന് ഇറങ്ങും മുൻപ് ബിജെപി പകപോക്കുകയാണ് എന്നാണ് ആക്ഷേപം ഉയരുന്നത്. അതിനിടെ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെ പരിസഹിക്കുന്ന ഭട്ടിന്‌റെ ട്വീറ്റും ചര്‍ച്ചയാവുന്നു.

  വ്യാജ കേസിൽ കുടുക്കി

  വ്യാജ കേസിൽ കുടുക്കി

  നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് സര്‍വ്വീസിലുണ്ടായിരുന്ന ഓഫീസറാണ് സഞ്ജീവ് ഭട്ട്. 1998ല്‍ ഭട്ട് ഡിസിപി ആയിരിക്കേ സുമര്‍സിംഗ് എന്ന അഭിഭാഷകനെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സംഭവത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. സഞ്ജീവ് ഭട്ടിനെ കൂടാതെ 7 ഓഫീസര്‍മാരെ കൂടി ഗുജറാത്ത് സിഐഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.

  കടുത്ത മോദി വിമർശകൻ

  കടുത്ത മോദി വിമർശകൻ

  ഇവരെ ചോദ്യം ചെയ്ത് വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഭട്ടിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മോദി സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയാണ് എന്നാണ് അറസ്റ്റിനെതിരെ ആക്ഷേപം ഉയരുന്നത്. നിരന്തരമായി ബിജെപിയേയും മോദിയേയും വിമര്‍ശിക്കുകയും പരിസഹിക്കുകയും ചെയ്യുന്ന ആളാണ് സഞ്ജീവ് ഭട്ട്.

  ഗുജറാത്ത് കലാപത്തിലെ നിലപാട്

  ഗുജറാത്ത് കലാപത്തിലെ നിലപാട്

  സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഉളള ഭട്ട് ട്രോളന്മാരേക്കാളും മികച്ച രീതിയില്‍ ബിജെപിക്ക് നേരെ പരിഹാസ ശരങ്ങളെയ്ത് കയ്യടി നേടാറുണ്ട്. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിക്കെതിരെ നിലപാട് എടുത്തതോടെയാണ് ഭട്ട് ബിജെപിയുടെ നോട്ടപ്പുള്ളിയായി മാറിയത്.

  മോദിക്കെതിരെ സത്യവാങ്മൂലം

  മോദിക്കെതിരെ സത്യവാങ്മൂലം

  2015ല്‍ സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടു. തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാതിരിക്കുന്നുവെന്നും ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചായിരുന്നു നടപടി. ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയും ഭട്ട് ബിജെപിയെ ഞെട്ടിച്ചിരുന്നു.

  പക പോക്കുന്നുവെന്ന് ആക്ഷേപം

  പക പോക്കുന്നുവെന്ന് ആക്ഷേപം

  വരവരറാവുവും സുധാ ഭരദ്വാജും അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരുടെ അറസ്റ്റിന് ശേഷം സഞ്ജീവ് ഭട്ടിനെ പോലുള്ള മോദി വിമര്‍ശകനും അറസ്റ്റിലായിരിക്കുന്നത് അതീവ ഗൗരവത്തോടെയാണ് രാജ്യം ഉറ്റ് നോക്കുന്നത്. മോദിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന് എതിരെ ശബ്ദമുയര്‍ത്തുന്നവര്‍ വേട്ടയാടപ്പെടുന്നു എന്ന വിമര്‍ശനമാണ് പൊതുവേ ഉയരുന്നത്.

  വൈറലായി ട്രോൾ

  വൈറലായി ട്രോൾ

  അതിനിടെ മോദി- മോഹന്‍ലാല്‍ കൂടിക്കാഴ്ചയില്‍ ഇരുവരും നടത്തിയ സംഭാഷണം സാങ്കല്‍പ്പികമായി എഴുതിയ സഞ്ജീവ് ഭട്ടിന്റെ ട്വീറ്റ് വൈറലായിരിക്കുകയാണ്. അതിങ്ങനെയാണ്:

  മോദി: താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം

  മോഹന്‍ലാല്‍: സന്തോഷം മോദിജീ

  മോദി: നിങ്ങളെത്ര വിനയമുള്ളവനാണ്

  മോഹന്‍ലാല്‍: നല്ല വാക്കുകളില്‍ സന്തോഷം

  മോദി: ശരിക്കും താങ്കള്‍ രാഷ്ട്രപിതാവായിട്ട് കൂടി സമയമുണ്ടാക്കി എന്നെ കാണാന്‍ വന്നല്ലോ

  മോഹന്‍ലാല്‍: അയ്യോ മോദിജീ അത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ്‌

  ഫേസ്ബുക്ക് പോസ്റ്റ്

  സഞ്ജീവ് ഭട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  English summary
  The Gujarat police have detained dismissed IPS officer, Sanjiv Bhatt in connection with the Palanpur drug planting case

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more