കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ശശികലയെ കാത്തിരിയ്ക്കുന്നത് തടവറ തന്നെ, നാല് വര്‍ഷം തടവ്

Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേലസില്‍ ശശികലയ്ക്ക് തിരിച്ചടി. ശശികല കുറ്റക്കാരിയെന്ന് വിധിച്ച കോടതി നാല് വര്‍ഷം തടവ് വിധിച്ചു. കേസിലെ വിധി എതിരായതോടെ പത്ത് വര്‍ഷത്തേയ്ക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ജയലളിതയുടെ നിര്യാണത്തിന് ശേഷം മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുവെച്ചിരിക്കുന്ന ശശികലയ്ക്കുള്ള തിരിച്ചടിയാണ് 21 വര്‍ഷം പഴക്കമുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി.

Read: ഇതുവരെ വെളിപ്പെടുത്താത്ത ഒരു രഹസ്യവുമായി അമല പോള്‍, ഇനി സന്യാസ ജീവിതം ?

പിസി ഘോസ്, അമിതാവ റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് 21 വര്‍ഷം പഴക്കമുള്ള കേസിന്റെ വിധി പ്രഖ്യാപിച്ചത്. ഇതോടെ ശശികലയെ ഉടന്‍ കസ്റ്റഡിയിലെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ രണ്ട് ദശാബ്ദത്തോളമായി തമിഴ് രാഷ്ട്രീയത്തില്‍ ഇടംപിടിച്ചിരുന്ന കേസിലാണ് നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്. നേരത്തെ ബെംഗളൂരുവിലെ വിചാരണ കോടതിയാണ് ശശികല, ഇളവരശി, സുധാകരന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാല് വര്‍ഷം തടവിനും ഓരോരുത്തരും 100 കോടി രൂപ വീതം പിഴയടയ്ക്കാനും ഉത്തരവിട്ടിരുന്നു.

 ജനാധിപത്യത്തില്‍ ഊരുവിലക്ക്

ജനാധിപത്യത്തില്‍ ഊരുവിലക്ക്

നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചതോടെ അതിന് ശേഷമുള്ള ആറ് വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവാനോ പദവികള്‍ വഹിക്കാനോ കഴിയില്ല.

 ബന്ധുക്കളും കുടുങ്ങി

ബന്ധുക്കളും കുടുങ്ങി

ശശികലയുടെ ബന്ധുക്കളായ ഇളവരശി, വി എന്‍ സുധാകരന്‍ എന്നിവരും കേസിലെ പ്രതികളാണ്. ആദ്യമായി ജയലളിത മുഖ്യമന്ത്രിയായ 1991 മുതല്‍ 1996 വരെയുള്ള കാലഘട്ടത്തില്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്.

വിചാരണ കോടതി വിധി നിലനില്‍ക്കും

വിചാരണ കോടതി വിധി നിലനില്‍ക്കും

ജയലളിതയും തോഴി ശശികലയും ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ വിധിച്ച ബെംഗളൂരുവിലെ വിചാരണ കോടതിയുടെ നടപടി കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് റദ്ദാക്കിയ സുപ്രീം കോടതി വിചാരണ കോടതി നിലനില്‍ക്കുമെന്ന് അറിയിച്ചു.

 നടത്തിയത് അഴിമതി തന്നെ

നടത്തിയത് അഴിമതി തന്നെ

ശശികല ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ നടത്തിയത് അഴിമതിയാണെന്നും ഇതിന് പുറമേ പ്രേരണക്കുറ്റം, ഗൂഡാലോചന, എന്നിവയും തെളിഞ്ഞതായും കോടതി വ്യക്തമാക്കി. ചരിത്രവിധിയെന്ന് വിധി പുറത്തുവന്നതോടെ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അഴിമതിക്കേസല്ലെന്നും ആദായനികുതി കേസായി പരിഗണിയ്ക്കണമെന്നും ആവശ്യപ്പെട്ട് ജയലളിതയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദമുന്നയിച്ചിരുന്നുവെങ്കിലും കോടതി വഴങ്ങിയിരുന്നില്ല.

 തമിഴ്‌നാട്ടില്‍ നീതി ലഭിക്കില്ല

തമിഴ്‌നാട്ടില്‍ നീതി ലഭിക്കില്ല

തമിഴ്‌നാട്ടില്‍ നീതി പൂര്‍വ്വമായ വിചാരണ നടക്കില്ലെന്ന പരാതിയെ തുടര്‍ന്ന് കര്‍ണ്ണാടകയിലെ വിചാരണ കോടതയിലേയ്ക്ക് അനധികൃത സ്വത്തുസമ്പാദനക്കേസ് മാറ്റുകയായിരുന്നു. 2014ല്‍ നാല് വര്‍ഷം തടവും പ്രതികള്‍ക്ക് 100 കോടി രൂപ വീതം പിഴയും വിധിച്ച വിചാരണ കോടതി ഉത്തരവിന് പിന്നാലെ 2015ല്‍ കര്‍ണ്ണാടക ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 ശിക്ഷാ കാലാവധി

ശിക്ഷാ കാലാവധി

നേരത്തെ ബെംഗളൂരുവിലെ വിചാരണ കോടതി വിധി പ്രകാരം ആറ് ജയില്‍ ശിക്ഷ അനുഭവിച്ച മൂന്ന് പ്രതികള്‍ക്കും അവശേഷിയ്ക്കുന്ന മൂന്ന് വര്‍ഷം ആറ് മാസം തടവാണ് അനുഭവിയ്‌ക്കേണ്ടി വരിക.

English summary
The disproportionate assets case has been on for the past two decades. It was marked by controversy and twists and turns. The trial court in Bengaluru had convicted Jayalalithaa, Sasikala, Ilavarasi and Sudhakaran. The court had sentenced them to four years in jail and ordered a fine of Rs 100 crore each.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X